വായിച്ചു വളരാം; കർണാടകയിൽ ഇനി പത്രവായന നിർബന്ധം
ബംഗളൂരു: സ്കൂളുകളിൽ കർണാടക സർക്കാർ പത്രവായന നിർബന്ധമാക്കി. വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ ഉപയോഗം പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനു പുറമെ ഓർമ്മക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്കും നയിക്കുന്നതിനാൽ ബാലാവകാശ കമ്മീഷൻ നൽകിയ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.
മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ കുട്ടികളെ സഹായിക്കുന്നതിനൊപ്പം പത്രവായന പൊതുവിജ്ഞാനം, ഭാഷാ സ്വാധീനം എന്നിവ വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടിലുണ്ട്. വായനാസംസ്കാരം വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികൾ 10 മിനിറ്റ് നിർബന്ധമായും കന്നഡ പത്രം വായിക്കണം.
സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലുകൾക്കും ഇത് ബാധകമാണ്.
കുട്ടികളുടെ അമിത ഫോൺ ഉപയോഗം നിയന്ത്രിക്കാനുള്ള വിവിധ നടപടികൾ സർക്കാർ നടപ്പാക്കുന്നുണ്ട്.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment