ദേശി ലുക്കിൽ ജോർജ്ജ മെലോനി; ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ചിത്രം തരംഗമാകുന്നു
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജ മെലോനി തന്റെ എക്സ് (X) ഹാൻഡിലിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പരമ്പരാഗതമായ ഇന്ത്യൻ ജുംക (കമ്മൽ) ധരിച്ച മെലോനിയുടെ ചിത്രം ഇതിനോടകം തന്നെ ഇന്ത്യൻ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ചിത്രത്തിന് താഴെ മെലോനിയെ പ്രശംസിച്ചുകൊണ്ട് ഇന്ത്യക്കാരുടെ നീണ്ട നിര തന്നെ കാണാം. ഇന്ത്യയോടുള്ള ആദരവിന്റെ ഭാഗമാണിതെന്നും, അതല്ല മെലോനി തന്റെ ലുക്കിൽ ഒരു 'ബോളിവുഡ് പരീക്ഷണം' നടത്തുന്നതാണെന്നും അഭിപ്രായങ്ങളുണ്ട്. എന്നാൽ രാഷ്ട്രീയ നിരീക്ഷകർ ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത്. റഷ്യൻ ടിവി അവതാരകൻ വ്ളാഡിമിർ സോളോവിയോവിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മെലോനി പങ്കുവെച്ച പോസ്റ്റിനൊപ്പമാണ് ഈ ചിത്രം വന്നത്.
"ഞങ്ങൾ മറ്റുള്ളവരെപ്പോലെ ചരടുകളാൽ ബന്ധിക്കപ്പെട്ടിട്ടില്ല, യജമാനന്മാരില്ല, ഉത്തരവുകൾ അനുസരിക്കുന്നില്ല. ഇറ്റലിയുടെ താല്പര്യം മാത്രമാണ് ഞങ്ങളുടെ പരിഗണന." എന്ന് മെലോനി കുറിച്ചു.
യുഎസ് ആർമി വാർ കോളേജിന്റെ 'ഹാൾ ഓഫ് ഫെയിമിൽ' ഉപേന്ദ്ര ദ്വിവേദി
ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പെൻസിൽവേനിയയിലെ യുഎസ് ആർമി വാർ കോളേജിന്റെ 'ഹാൾ ഓഫ് ഫെയിം' പദവിക്ക് അർഹനായി. ഈ ബഹുമതി ലഭിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ സൈനിക മേധാവിയാണ് അദ്ദേഹം. മുൻപ് ജനറൽ വി.കെ സിങ്, ജനറൽ ബിക്രം സിങ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.
യുഎസ് ആർമി വാർ കോളേജിലെ പൂർവ്വവിദ്യാർത്ഥി കൂടിയാണ് ജനറൽ ദ്വിവേദി. യുഎസ് സന്ദർശനത്തിനിടെ അദ്ദേഹം കോളേജിലെ വിവിധ വിഭാഗങ്ങൾ സന്ദർശിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്ങിന്റെയും നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠിയുടെയും യുഎസ് സന്ദർശനത്തിന് പിന്നാലെയാണ് ദ്വിവേദിയും യുഎസിലെത്തിയത്.
കഹോയുടെ കഥ; ഹാരൂക്കി മുറകാമിയുടെ പുതിയ നോവൽ വരുന്നു
ലോകപ്രശസ്ത ജാപ്പനീസ് എഴുത്തുകാരൻ ഹാരൂക്കി മുറകാമി തന്റെ പുതിയ നോവലുമായി എത്തുന്നു. 'ദ് ടെയ്‌ൽ ഓഫ് കഹോ' (The Tale of Kaho) എന്ന് പേരിട്ടിരിക്കുന്ന നോവൽ ജൂലൈ 3-ന് വായനക്കാരിലേക്ക് എത്തും. ഇത്തവണ ഒരു പെൺനോവലാണ് മുറകാമി രചിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
മുറകാമി ആദ്യമായാണ് ഒരു സ്ത്രീയെ മുഖ്യ കഥാപാത്രമാക്കി നോവൽ എഴുതുന്നത്. 26 വയസ്സുള്ള ചിത്രകഥാ പുസ്തകങ്ങൾ രചിക്കുന്ന 'കഹോ' ആണ് ഈ നോവലിലെ നായിക. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുറകാമിയുടെ ഒരു നോവൽ പുറത്തിറങ്ങുന്നത്. 352 പേജുകളുള്ള ഈ നോവൽ മുറകാമി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 'ദ് സിറ്റി ആൻഡ് ഇറ്റ്സ് അൺസേർട്ടൻ വാൾസ്' എന്ന നോവലായിരുന്നു ഇതിന് മുൻപ് പുറത്തിറങ്ങിയത്.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment