ലോർക്കയുടെ അപ്രകാശിത കവിത കണ്ടുകിട്ടി 93 വർഷത്തിനുശേഷം
മഡ്രിഡ് - 1936-ൽ അന്തരിച്ച സ്പാനിഷ് കവിയും നാടകകൃത്തുമായ ഫെഡറിക്കോ ഗാർസിയ ലോർക്കയുടെ അപ്രകാശിത കവിത കണ്ടെടുത്തു. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് കൊല്ലപ്പെട്ട കവി, മരണത്തിന് മൂന്നു വർഷം മുൻപെഴുതിയതാണ് ഈ എട്ടു വരിക്കവിത.
ജന്മനാടായ ഗ്രനഡയിൽ അറബ് കവികൾക്കുള്ള ആദരവായി 'ഡിവാൻ ഡെൽ താമാരിറ്റ്' എന്ന സമാഹാരമിറക്കാൻ പ്രവർത്തിക്കുന്നതിനിടയിൽ, 1933-ലാണ് അദ്ദേഹം ഇതെഴുതിയത് എന്ന് കരുതപ്പെടുന്നു. 'താമാരിറ്റ്' കവിതകളിൽ ഒന്നേഴുതിയ കടലാസിന്റെ മറുപുറത്തുതന്നെയാണ് ലോർക്ക ഈ കവിത കുറിച്ചത്. ലോർക്കയുടെ ആരാധകനായ മിഗ്വേൽ പോവേദയ്ക്ക് ഒരു ജർമൻ വ്യാപാരിയിൽനിന്നാണ് ഈ കൈയെഴുത്തുപ്രതി കിട്ടിയത്. സ്പാനിഷ് എഴുത്തുകാരിയും ഭാഷാശാസ്ത്രജ്ഞയും ലോർക്കാ പണ്ഡിതയുമായ പെപ്പ മെർലോ ഇത് കവിയുടേതുതന്നെയെന്നു സ്ഥിരീകരിച്ചു.
ലോർക്കയുടെ പ്രിയ പ്രമേയങ്ങളിലൊന്നായ സമയത്തിന്റെ കടന്നുപോക്കാണ് 'ഘടികാരം പാടുന്നു' എന്ന വരിയിൽ തുടങ്ങുന്ന ഈ കവിതയിലെയും പ്രതിപാദ്യവിഷയം. പോവേദയും മെർലോയും ചേർന്നിറക്കുന്ന 'തിങ്‌സ് ഫ്രം ദി അദർ സൈഡ്: ദി അൺപബ്ലിഷ്ഡ് ഫെഡറിക്കോ ഗാർസിയ ലോർക്ക' എന്ന പുസ്തകത്തിൽ ഈ കവിതയുമുണ്ടാകും.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment