കോപ്പ നിറച്ച് സോസിഡാഡ്
മാഡ്രിഡ്: ആവേശം പെനാൽറ്റി ഷൂട്ടൗട്ടുവരെ നീണ്ട കിരീടപോരാട്ടത്തിൽ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി റയൽ സോസിഡാഡ് സ്പാനിഷ് കോപ്പ ഡെൽറേ കിരീടം സ്വന്തമാക്കി. ഷൂട്ടൗട്ടിൽ 4-3 നാണ് ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 ന് തുല്യതയിൽ പിരിഞ്ഞു. രണ്ട് കിക്കുകൾ രക്ഷപ്പെടുത്തിയ ഗോൾ കീപ്പർ യുനായ് റെമിറോയാണ് വിജയശില്പി.
സ്പാനിഷ് കോപ്പ ഡെൽറേ കിരീടം റയൽ സോസിഡാഡിന്.
ഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കിയത് ഷൂട്ടൗട്ടിൽ.
1987 ആവർത്തനം
അന്ന് ഫൈനലിൽ സോസിഡാഡും അത്‌ലറ്റിക്കോയും ഏറ്റുമുട്ടിയപ്പോഴും നിശ്ചിത സമയ സ്കോർ 2-2 ആയിരുന്നു. രണ്ടുതവണ ലീഡെടുത്തതും സോസിഡാഡ്. ഷൂട്ടൗട്ടിൽ 4-2 ന് സോസിഡാഡ് ജയിച്ചു. അത്‌ലറ്റിക്കോ അന്നും രണ്ട് കിക്ക് പാഴാക്കി.
കളിയുടെ 14-ാം സെക്കൻഡിൽ അന്ദർ ബാരെനെറ്റ്സിയ നേടിയ ഗോളിൽ സോസിഡാഡ് ലീഡെടുത്തു. 19-ാം മിനിറ്റിൽ അഡെമോള ലുക്മാനിലൂടെ അത്‌ലറ്റിക്കോ തിരിച്ചടിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് മൈക്കൽ ഒയർസബാൾ സോസിഡാഡിന് വീണ്ടും ലീഡ് നൽകി. 83-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചതോടെയാണ് കളി എക്സ്ട്രാ ടൈമിലേക്കും തുടർന്ന് ഷൂട്ടൗട്ടിലേക്കും നീണ്ടത്.
ഷൂട്ടൗട്ടിൽ അലക്സാണ്ടർ ഷോർലോത്ത്, ജൂലിയൻ അൽവാരസ് എന്നിവരുടെ കിക്കുകളാണ് ലക്ഷ്യം തെറ്റിയത്. സോസിഡാഡിന്റെ ഒറി ഓസ്കാർസണിന്റെ കിക്ക് അത്‌ലറ്റിക്കോ ഗോളി യുവാൻ മുസ്സോ തടുത്തിട്ടെങ്കിലും തോൽവി തടയാനായില്ല. മൂന്നാം തവണയാണ് സോസിഡാഡ് കോപ്പ ഡെൽറേ കിരീടം നേടുന്നത്.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment