പുതിയ ഭൂഗർഭജല മത്സ്യം 'ഗിച്ച്ക് നാകാന'
കൊച്ചി: കേരള ഫിഷറീസ് സർവ്വകലാശാലയിലെ (കുഫോസ്) അധ്യാപകർ ഉൾപ്പെട്ട അന്താരാഷ്ട്ര ഗവേഷകസംഘം കിഴക്കൻ ഹിമാലയത്തിൽ പുതിയ ഇനം ഭൂഗർഭജല മത്സ്യത്തെ കണ്ടെത്തി. അസം ഗ്രാമത്തിലെ കിണറ്റിൽ കണ്ടെത്തിയ കാഴ്ചയില്ലാത്ത മീനിന് 'ഗിച്ച്ക് നാകാന' എന്നാണ് പേരിട്ടിരിക്കുന്നത്.
ഗവേഷകസംഘത്തിൽ രാജീവ് രാഘവൻ (കുഫോസ്, കൊച്ചി) ഉൾപ്പെട്ടിരിക്കുന്നു. വടക്കുകിഴക്കൻ ഇന്ത്യയിൽ പ്രത്യേകതയുള്ള ഭൂഗർഭ ജീവജാലങ്ങൾ നിലനിൽക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് ഗവേഷകർ പറയുന്നു.
കണ്ണും തലയോട്ടിയുമില്ല
'ഗിച്ച്ക്' എന്നാൽ ഗാരോ ഭാഷയിൽ ചുവപ്പ് എന്നാണർത്ഥം. കാഴ്ചയില്ലാത്ത മീൻ എന്നർത്ഥമുള്ള 'നടോക്', 'കന' എന്നീ പദങ്ങൾ ചേർത്താണ് മീനിന് പേരിട്ടത്. പരമാവധി രണ്ട് സെന്റിമീറ്റർ നീളമുള്ള സുതാര്യമായ ചുവപ്പ് ശരീരമാണിതിന്. കോബിറ്റിഡായ് കുടുംബത്തിലെ മറ്റ് ഭൂഗർഭ മത്സ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതിന് തലയോട്ടിയില്ല. തലച്ചോർ തൊലികൊണ്ടാണ് മൂടപ്പെട്ടിരിക്കുന്നത്. തലയോട്ടിയുടെ അഭാവം അസ്ഥിമത്സ്യങ്ങളിൽ അപൂർവ്വമാണ്.
"നിഗൂഢവും പരിണാമപരവുമായ വ്യത്യസ്ത മത്സ്യയിനങ്ങളിൽ ഒന്നാണ് ഭൂഗർഭ മത്സ്യങ്ങൾ. അപൂർവ്വ ജീവിവർഗങ്ങളെ കുറിച്ചുള്ള പഠനത്തിന് കുഫോസ് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്."
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment