കണ്ടോ, ട്രയോണ്ട!
ഫിഫ ലോകകപ്പിന് നാലു പാനലുകൾ മാത്രമുള്ള പന്ത്
പേര് വെറൈറ്റിയാണ്, പന്തും! വരാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിനായി അഡിഡാസ് ഒരുക്കിയ 'ട്രയോണ്ട' (Trionda) എന്ന ഒഫീഷ്യൽ മാച്ച് ബോൾ കായിക ലോകത്തിന്റെ ശ്രദ്ധ കവരുകയാണ്. നാലു പാനലുകൾ മാത്രമുള്ള ബ്രാൻഡ് ന്യൂ ഡിസൈനാണ് ട്രയോണ്ടയുടെ പ്രധാന സവിശേഷത. 20 പാനലുകൾ ഉപയോഗിച്ചിരുന്ന ഖത്തർ ലോകകപ്പിലെ ഔദ്യോഗിക പന്തായ 'അൽ റിഹ്ല'യുടെ ഡിസൈനേക്കാൾ വിപ്ലവകരമായ മാറ്റമാണ് ഈ പന്ത് വാഗ്ദാനം ചെയ്യുന്നത്.
വേഗതയുടെ കാര്യത്തിൽ ട്രയോണ്ട പുതിയ ചരിത്രം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പന്തിന്റെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:
പേരിനു പിന്നിൽ: സ്പാനിഷിൽ 'മൂന്ന് തിരകൾ' എന്നർത്ഥം വരുന്ന വാക്കുകൾ ചേർത്തുവച്ചാണ് പന്തിനു പേരിട്ടിരിക്കുന്നത്. ആദ്യമായി മൂന്ന് രാജ്യങ്ങൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നു എന്നതിനെ ഈ പേര് സൂചിപ്പിക്കുന്നു.
മൂന്ന് നിറങ്ങൾ: വെള്ള പശ്ചാത്തലത്തിൽ ചുവപ്പ്, പച്ച, നീല എന്നിങ്ങനെ മൂന്ന് നിറങ്ങൾ ഒഴുകിച്ചേരുന്ന വിധത്തിലാണ് ഡിസൈൻ. മേപ്പിൾ ഇലയുടെ ചുവപ്പ് കാനഡയെയും, ഗോൾഡൻ ഈഗിളിന്റെ പച്ച മെക്സിക്കോയെയും, നക്ഷത്രചിഹ്നമുള്ള നീല യു.എസ്.എയെയും പ്രതിനിധീകരിക്കുന്നു.
നിർമ്മാണം: ചൂടാക്കി ഒട്ടിക്കുന്ന നാല് പോളിയുറത്തീൻ പാനലുകൾ ഉപയോഗിച്ചാണ് പന്തിന്റെ നിർമ്മാണം. ഇതുവരെ ലോകകപ്പുകളിൽ ഉപയോഗിച്ച പന്തുകളിൽ പാനലുകളുടെ എണ്ണം ഏറ്റവും കുറവ് ട്രയോണ്ടയിലാണ്.
പ്രത്യേകത: ഉപരിതലത്തിലെ മാക്രോ, മൈക്രോ പാറ്റേണുകൾ ഈർപ്പമുള്ള സാഹചര്യത്തിലും ബോളിന്റെ സ്റ്റബിലിറ്റി, ഗ്രിപ്പ് എന്നിവ ഉറപ്പാക്കുന്നു. വായുവിൽ ഉയർന്നു പൊങ്ങുമ്പോഴും ഗതിമാറ്റം സംഭവിക്കാത്ത തരത്തിലുള്ള ഗുണനിലവാരവും ഇതിനുണ്ട്.
ടെക്നോളജി: 'കണക്റ്റഡ് ബോൾ ടെക്നോളജി'യാണ് ഇതിന്റെ ഹൈലൈറ്റ്. പന്തിനുള്ളിൽ ഐ.എം.യു (Inertial Measurement Unit) ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇത് പന്തിന്റെ ഗതിയെക്കുറിച്ച് അതിവേഗം വീഡിയോ അസിസ്റ്റന്റ് റഫറിക്ക് (VAR) ഡാറ്റ നൽകാൻ സഹായിക്കും.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment