കാനഡ ഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകും; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷം

രണ്ടു വർഷമായുള്ള പിണക്കം നീക്കി ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴിതുറന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി. പ്രതിരോധം, ഊർജ്ജം, സാമ്പത്തിക രംഗം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണത്തിനുള്ള കരാറുകളിൽ ഇരുകൂട്ടുരും ഒപ്പുവെച്ചു.

പ്രധാന കരാറുകളും തീരുമാനങ്ങളും

  • യുറേനിയം വിതരണം: ഇന്ത്യക്ക് ദീർഘകാലത്തേക്ക് യുറേനിയം നൽകുന്നതിനായി 2.6 ബില്യൺ ഡോളർ മൂല്യമുള്ള കരാറിൽ കേന്ദ്ര ആണവോർജ്ജ വകുപ്പും കനേഡിയൻ കമ്പനിയായ കാമെക്കോയും ഒപ്പുവെച്ചു.

  • സാമ്പത്തിക പങ്കാളിത്തം: 16 വർഷങ്ങളായി ചർച്ചയിലരിക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കാൻ ഇരുരാജ്യങ്ങളും ധാരണയായി.

  • സഹകരണം: കൃഷി, സാങ്കേതികവിദ്യ, സംസ്‌കാരം തുടങ്ങിയ എട്ട് പ്രധാന മേഖലകളിൽ സഹകരിക്കാൻ ധാരണയായി.

ഉന്നതവിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങൾ

വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതകൾ നടപ്പിലാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു:

  1. ഗവേഷണ ഫെലോഷിപ്പ്: കാനഡ യോഗ്യരായ 300 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 2027 മുതൽ മൂന്നുമാസത്തെ ഗവേഷണ ഇന്റേൺഷിപ്പ് വർഷം തോറും ലഭ്യമാക്കും.

  2. ഡ്യുവൽ ഡിഗ്രി പ്രോഗ്രാം: ആരോഗ്യപരിപാലനം, നഴ്സിംഗ് മേഖലകളിൽ ഡൽഹൗസി സർവകലാശാലയുമായി ചേർന്ന് ഡ്യുവൽ ഡിഗ്രി പ്രോഗ്രാം ആരംഭിക്കും.

  3. ഇന്തോ-പസഫിക് സ്കോളർഷിപ്പ്: ഈ പദ്ധതിയുടെ ഭാഗമായി കാനഡയിലെ 11 സർവകലാശാലകളിൽ നിന്നുള്ള 85 പി.ജി. വിദ്യാർത്ഥികൾ ഗവേഷണത്തിനായി ഇന്ത്യയിലെത്തും.

  4. ടൊറന്റോ-ഇന്ത്യ ഫൗണ്ടേഷൻ: മുംബൈയിൽ ടാറ്റ ട്രസ്റ്റിന്റെ സഹകരണത്തോടെ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ-ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപിക്കും.

  5. നിർമ്മിത ബുദ്ധി (AI): എഐ ഗവേഷണങ്ങൾക്കായി ഇന്ത്യയിൽ മികവിന്റെ കേന്ദ്രം സ്ഥാപിക്കും. ഇതിലൂടെ വർഷം തോറും 200 വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിക്കും.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കും

കാനഡയിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തി. വിദ്യാർത്ഥികൾക്ക് നേരെയുള്ള ആക്രമണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി പി. കുമാരൻ അറിയിച്ചു. വിദേശ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നത് കനേഡിയൻ പൗരന്മാർക്ക് തൊഴിൽ അവസരങ്ങൾ കുറയ്ക്കുന്നുവെന്ന പരാതി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

വിവേകാനന്ദ വചനങ്ങൾ ഉയർത്തി കാർണി

1893-ൽ സ്വാമി വിവേകാനന്ദൻ കാനഡയിലെ വാൻകൂവറിലേക്ക് നടത്തിയ യാത്രയെ അനുസ്മരിച്ചാണ് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി പ്രസംഗം ആരംഭിച്ചത്. "ലക്ഷ്യം എത്തുംവരെ ഉണർന്നിരിക്കുക" എന്ന സ്വാമി വിവേകാനന്ദന്റെ ആഹ്വാനം ഉദ്ധരിച്ചുകൊണ്ട് ഇന്ത്യ-കാനഡ ബന്ധത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi