ചൊവ്വയിൽ ജീവന്റെ രാസമുദ്രകൾ?

നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ ജൈവതന്മാത്രകൾ കണ്ടെത്തി. ചൊവ്വയുടെ മധ്യരേഖയ്ക്ക് സമീപം ഉണങ്ങിവരണ്ട ഗ്ലെൻ ടോറിഡോൺ തടാകമേഖലയിൽ നിന്നാണ് 5 പുതിയ തന്മാത്രകൾ റോവറിലെ സംവിധാനങ്ങൾ തിരിച്ചറിഞ്ഞത്.

ഉൽക്കാശിലകൾ വഴി ഗ്രഹങ്ങളിലെത്താറുള്ള സൾഫർ അടങ്ങിയ ബെൻസോതയോഫിൻ എന്ന രാസവസ്തു, ഡി.എൻ.എയുടെ പൂർവ്വരൂപങ്ങളെ അനുസ്മരിപ്പിക്കുന്ന നൈട്രജൻ അടങ്ങിയ മറ്റൊരു ജൈവ സംയുക്തം തുടങ്ങിയവ കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.

ഈ രാസവസ്തുക്കൾക്ക് ചൊവ്വയിലെ പ്രാചീന ജീവനുമായി ബന്ധമുണ്ടോ അതോ ഉൽക്ക വഴി എത്തിയതാണോ തുടങ്ങിയ കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. ഒരുകാലത്ത് ചൊവ്വയിൽ സൂക്ഷ്മജീവികൾ ഉണ്ടായിരുന്നെങ്കിൽ, അവയുടെ രാസ അടയാളങ്ങൾ ഇന്നും അവിടെ ഉണ്ടായേക്കാമെന്ന സാധ്യത ഈ കണ്ടെത്തൽ നൽകുന്നു. ഏകദേശം 370 കോടി മുതൽ 410 കോടി വർഷം മുൻപുള്ള കാലത്ത് ചൊവ്വയിൽ സൂക്ഷ്മജീവൻ ഉണ്ടായിരുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ സംശയം.

2012-ൽ ചൊവ്വയിലിറങ്ങിയതാണ് കാറിന്റെ വലിപ്പമുള്ള ക്യൂരിയോസിറ്റി. ചൊവ്വയിലെ ഗെയ്ൽ ഗർത്തം, ഷാർപ്പ് പർവ്വതം എന്നിവയുൾപ്പെടുന്ന മേഖലയിലാണ് ഇതിന്റെ പര്യവേക്ഷണം നടക്കുന്നത്.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi