അൽക്കാരസിനും സബലേങ്കയ്ക്കും ലോറസ് സ്പോർട്സ് പുരസ്കാരം
യമാൽ മികച്ച യുവകായിക താരം
മാഡ്രിഡ്: പോയ വർഷത്തെ മികച്ച കായികതാരങ്ങൾക്കുള്ള ലോറസ് സ്പോർട്സ് അവാർഡിൽ ടെന്നിസിന് തിളക്കം. 2025-ലെ മികച്ച പുരുഷ കായികതാരമായി സ്പാനിഷ് ടെന്നിസ് താരം കാർലോസ് അൽക്കാരസും, വനിതാ കായികതാരമായി ബെലാറൂസിന്റെ ടെന്നിസ് താരം ആര്യാന സബലേങ്കയും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം മാഡ്രിഡിൽ നടന്ന ചടങ്ങിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
2025-ൽ ഫ്രഞ്ച് ഓപ്പൺ, യു.എസ്. ഓപ്പൺ കിരീടങ്ങൾ നേടുകയും ലോക ഒന്നാം റാങ്കിലെത്തുകയും ചെയ്തതാണ് 22-കാരനായ കാർലോസിനെ അവാർഡിന് അർഹനാക്കിയത്. യു.എസ്. ഓപ്പൺ ചാമ്പ്യനാവുകയും വർഷം മുഴുവൻ ഒന്നാം റാങ്ക് നിലനിർത്തുകയും ചെയ്തതാണ് സബലേങ്കയെ തുണച്ചത്. ഇരുവരും ആദ്യമായാണ് ഈ പുരസ്കാരം നേടുന്നത്.
പോയ വർഷത്തെ ഏറ്റവും മികച്ച ടീമിനുള്ള പുരസ്കാരത്തിന് ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് നോമിനേഷൻ ഉണ്ടായിരുന്നു. എന്നാൽ ആറ് ട്രോഫികൾ നേടിയ ഫ്രഞ്ച് ഫുട്ബാൾ ക്ലബ്ബ് പാരിസ് സെന്റ് ജെർമ്മെ (PSG) ആണ് ഈ പുരസ്കാരം ലഭിച്ചത്. സ്പാനിഷ് ഫുട്ബാളർ ലാമിൻ യമാൽ മികച്ച യുവകായിക താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.
മറ്റ് പ്രധാന പുരസ്കാരങ്ങൾ
ലൈഫ് ടൈം അച്ചീവ്മെന്റ്: നാദിയ കൊമനേച്ചി
സ്പോർട്ടിംഗ് ഇൻസ്പിരേഷൻ: ടോണി ക്രൂസ്
കംബാക്ക് ഓഫ് ദ ഇയർ: റോറി മക്കിൽറോയ്
ബ്രേക്ക് ത്രൂ ഓഫ് ദ ഇയർ: ലാൻഡോ നോറിസ്
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment