സിന്ദൂരം മായ്ച്ച പഹൽഗാം; ഭീകരതയ്ക്ക് ഇന്ന് ഒരാണ്ട്
എം.പി. പ്രദീപ്കുമാർ
ന്യൂഡൽഹി: രാജ്യത്തിന്റെ പെൺമക്കളുടെ സിന്ദൂരം മായ്ച്ച പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട്. പാകിസ്ഥാന്റെ സഹായത്തോടെ ലഷ്കറെ തയ്ബ ഭീകരർ ബൈസരൺ താഴ്‌വരയിൽ നടത്തിയ കൊടുംക്രൂരതയിൽ 26 നിരപരാധികളാണ് കൊല്ലപ്പെട്ടത്. 2025 ഏപ്രിൽ 22ന് ഉച്ചയ്ക്ക് ഒരു മണിക്കും 2.45നും ഇടയിലായിരുന്നു ആ ആക്രമണം.
പാക് ഭീകരതയ്ക്ക് ഇരയായ നാവികസേനാ ഉദ്യോഗസ്ഥൻ വിനയ് നർവാളിന് അരികിൽ നിശ്ചലയായി ഇരിക്കുന്ന ഭാര്യ ഹിമാൻഷി നർവാളിന്റെ ചിത്രം ഇന്നും രാജ്യത്തിന്റെ കണ്ണീരോർമ്മയാണ്. ഇതിന് മറുപടിയായി 2025 മേയ് 7 മുതൽ 10 വരെ നടന്ന ഓപ്പറേഷൻ സിന്ദൂരിലൂടെ അതിശക്തമായ തിരിച്ചടിയാണ് ഇന്ത്യ പാകിസ്ഥാന് നൽകിയത്.
പാക് അധീന കശ്മീരിലെ ഭീകരപരിശീലന കേന്ദ്രങ്ങളും സേനാ താവളങ്ങളുമടക്കം ഇന്ത്യ തകർത്തു. കൊടും ഭീകരരെയുൾപ്പെടെ വധിച്ചു. പാകിസ്ഥാൻ പ്രത്യാക്രമണങ്ങളെ പരാജയപ്പെടുത്തി. ഇതിനിടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഭീകരാക്രമണം നടത്തിയ ലഷ്കറെ തയ്ബ ഭീകരരായ ഫൈസൽ ജാട്ട് എന്ന സുലൈമാൻ, സിബ്രാൻ, ഹംസ അഫ്ഗാനി എന്നിവരെ ജൂലൈ 18ന് ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചു. ഒരു വർഷമാകുമ്പോൾ കനത്ത സുരക്ഷയാണ് പഹൽഗാമിലും ജമ്മു കശ്മീരിലും ഒരുക്കിയിരിക്കുന്നത്.
നോവായി ബൈസരൺ താഴ്‌വര (22 ഏപ്രിൽ 2025)
സംഭവം: മൂന്ന് ലഷ്കറെ ഭീകരർ ബൈസരൺ താഴ്‌വരയിലെത്തി സഞ്ചാരികൾക്ക് നേരെ വെടിവെച്ചു.
മരണം: 26 പേർ.
പരിക്കേറ്റവർ: 20 പേർ.
ഉത്തരവാദികൾ: ലഷ്കറെ തയ്ബയുമായി ആഭിമുഖ്യമുള്ള 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' (ടി.ആർ.എഫ്).
തിരിച്ചടി: 2025 മേയ് 7 മുതൽ 10 വരെ നടന്ന ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ മറുപടി നൽകി.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment