നാവികസേനയ്ക്ക് കരുത്തായി ഐ.എൻ.എസ്. അരിദമൻ
താരാഗിരി യുദ്ധക്കപ്പലും കമ്മീഷൻ ചെയ്തു
ന്യൂഡൽഹി: രാജ്യത്തെ മൂന്നാമത്തെ ആണവ അന്തർവാഹിനിയായ ഐ.എൻ.എസ്. അരിദമൻ നാവികസേനയുടെ ഭാഗമായി. ആണവ പോർമുനയുള്ള മിസൈൽ വിക്ഷേപിക്കാൻ ശേഷിയുള്ള അന്തർവാഹിനി വിശാഖപട്ടണത്തു നടന്ന ചടങ്ങിൽ കമ്മീഷൻ ചെയ്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയായിരുന്നു. "അരിദമൻ എന്നത് വെറുമൊരു വാക്കല്ല, അത് ശക്തിയാണ്" എന്ന കുറിപ്പോടെ പ്രതിരോധമന്ത്രിയാണ് കമ്മീഷൻ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഇതോടൊപ്പം ഗൈഡഡ്-മിസൈൽ സ്റ്റെൽത്ത് യുദ്ധക്കപ്പലായ ഐ.എൻ.എസ്. താരാഗിരിയും കമ്മീഷൻ ചെയ്തു. അരിഹന്ത്, അരീഘാട്ട് എന്നിവയാണ് ഇതിനുമുമ്പ് നിർമ്മിച്ച അന്തർവാഹിനികൾ. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിങ് സെന്ററിൽ അഡ്വാൻസ്ഡ് ടെക്നോളജി വെസൽ പദ്ധതിക്കു കീഴിലാണ് അരിദമൻ നിർമ്മിച്ചത്.
പ്രധാന സവിശേഷതകൾ:
ഭാരം: 7000 ടൺ ഭാരമുണ്ട്.
മിസൈൽ ശേഷി: സമുദ്രത്തിനടിയിൽ നിന്ന് മിസൈലുകൾ വിക്ഷേപിക്കാൻ കഴിയുന്ന എട്ട് വെർട്ടിക്കൽ ലോഞ്ച് സിസ്റ്റം ഇതിന്റെ പ്രത്യേകതയാണ്.
ആയുധങ്ങൾ: 3500 കിലോമീറ്റർ ദൂരപരിധിയുള്ള എട്ട് കെ-4 മിസൈലുകളും 750 കിലോമീറ്റർ ദൂരപരിധിയുള്ള 24 കെ-15 സാഗരിക മിസൈലുകളും വഹിക്കാൻ ശേഷിയുണ്ട്.
സാങ്കേതികവിദ്യ: കടലിനടിയിൽ ശബ്ദം കുറഞ്ഞ രീതിയിൽ സഞ്ചരിക്കാൻ സഹായിക്കുന്ന ‘സ്റ്റെൽത്ത്’ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വേഗത: സമുദ്രോപരിതലത്തിൽ 12 മുതൽ 15 നോട്ട് വരെയും വെള്ളത്തിനടിയിൽ 24 നോട്ട് വരെയും വേഗത്തിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കും.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment