300 തികച്ച് മുംബൈ ഇന്ത്യൻസ്
ടി-20യിൽ 300 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ ടീം
മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഐ.പി.എല്ലിൽ കളിക്കാനിറങ്ങിയപ്പോൾ മുംബൈ ഇന്ത്യൻസ് പിന്നിട്ടത് ടീം ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല്. ട്വന്റി 20 ക്രിക്കറ്റിൽ 300 മത്സരം കളിക്കുന്ന രണ്ടാമത്തെ ടീമും ഇന്ത്യയിലെ ആദ്യത്തേതുമായി.
അഞ്ചുതവണ ഐ.പി.എൽ. ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് 300 മത്സരം കളിക്കുന്ന ആദ്യ ഫ്രാഞ്ചൈസി ടീം കൂടിയാണ്. ടി-20 ക്രിക്കറ്റിൽ കൂടുതൽ മത്സരം കളിച്ച ടീം പാകിസ്താനും സോമർസെറ്റുമാണ്. രണ്ടും 303 വീതം മത്സരം കളിച്ചു.
19 സീസണുകളിലായി ഐ.പി.എല്ലിൽ 278 മത്സരം കളിച്ച മുംബൈ, അഞ്ച് ചാമ്പ്യൻസ് ലീഗ് സീസണുകളിലായി 22 മത്സരങ്ങളും കളിച്ചു.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment