വിസ്‌ഡൻ പുരസ്കാരം ദീപ്തി ശർമയ്ക്ക്
പുരുഷന്മാരിൽ മിച്ചൽ സ്റ്റാർക്കിന്
ഏഴ് പുരസ്കാരങ്ങൾ ഇന്ത്യൻ താരങ്ങൾക്ക്
കവർ പേജിൽ ഇടംനേടി മുഹമ്മദ് സിറാജ്
ലണ്ടൻ: വിഖ്യാതമായ വിസ്‌ഡൻ അൽ മനോക്ക് ക്രിക്കറ്റ് പുരസ്കാരങ്ങളിൽ ഇന്ത്യൻ ആധിപത്യം. വനിതകളിൽ ദീപ്തി ശർമ മികച്ച താരമായതടക്കം ഒൻപത് പ്രധാന പുരസ്കാരങ്ങളിൽ ഏഴെണ്ണവും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. വിസ്‌ഡൻ മാസികയുടെ കവറിൽ ഇന്ത്യൻ താരം മുഹമ്മദ് സിറാജും ഇടംപിടിച്ചു.
ഏകദിന ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഓൾറൗണ്ടർ ദീപ്തി ശർമ മികച്ച വനിതാ താരമായി. ടൂർണമെന്റിൽ ഒൻപത് മത്സരങ്ങളിൽ നിന്നായി 215 റൺസും 22 വിക്കറ്റും താരം നേടിയിരുന്നു. പുരുഷവിഭാഗത്തിൽ ഓസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കാണ് മികച്ച താരം. ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയുടെ അഭിഷേക് ശർമ മികച്ച താരമായി.
വിസ്‌ഡന്റെ കഴിഞ്ഞ വർഷത്തെ അഞ്ചുതാരങ്ങളുടെ പട്ടികയിൽ നാലുപേരും ഇന്ത്യക്കാരാണ്. ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, പേസർ മുഹമ്മദ് സിറാജ്, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് എന്നിവരാണ് ഇതിലുള്ളത്. ഇംഗ്ലീഷ് ബാറ്റർ ഹസീബ് ഹമീദാണ് അഞ്ചാമൻ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങളെ പട്ടികയിലെത്തിച്ചത്.
ഒരു ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം ശുഭ്മൻ ഗില്ലിനാണ്. ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിലുമായി 430 റൺസ് നേടിയ പ്രകടനമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. കവർ പേജിൽ മുഹമ്മദ് സിറാജും ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സുമാണുള്ളത്. മുൻപ് സച്ചിൻ ടെണ്ടുൽക്കറും വിരാട് കോലിയുമാണ് കവർ പേജിൽ ഇടംനേടിയ താരങ്ങൾ.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment