പുരസ്കാര കൈനീട്ടം

മലയാളികൾക്ക് വിഷുവിന് ലഭിക്കുന്ന സമ്മാനങ്ങളും പുരസ്കാരങ്ങളുമെല്ലാം കൈനീട്ടമാണ്. ഇത്തവണ സഞ്ജു സാംസണ് ലഭിച്ചത് ജീവിതത്തിലെ മനോഹരമായ കൈനീട്ടം, അത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) മാർച്ചിലെ മികച്ച താരത്തിനുള്ള പുരസ്കാരമാണ്.

സഞ്ജു സാംസൺ മാർച്ചിലെ ഐ.സി.സി.യുടെ മികച്ച താരം

ലോകകപ്പിന് തൊട്ടു മുൻപ് നടന്ന ന്യൂസിലൻഡിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ മോശം പ്രകടനം സഞ്ജുവിനെ വിമർശനങ്ങളുടെ മുനയിലാക്കിയിരുന്നു. ഓപ്പണർ റോളും വിക്കറ്റ് കീപ്പർ സ്ഥാനവും നഷ്ടവുമായി. എന്നാൽ, കിട്ടിയ അവസരം മുതലാക്കി സഞ്ജു നടത്തിയത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത തിരിച്ചുവരവായിരുന്നു.

ഇന്ത്യയ്ക്ക് ജയം മാത്രം ആവശ്യമുള്ള മൂന്നു മത്സരങ്ങളിലും വെടിക്കെട്ട് അർദ്ധസെഞ്ച്വറികൾ. തുടർച്ചയായ രണ്ട് 'മാൻ ഓഫ് ദി മാച്ച്' പുരസ്കാരങ്ങൾ. ഫൈനലിൽ ടീമിനെ വിജയത്തിലെത്തിച്ചശേഷം ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരവും. ഏതൊരു താരവും സ്വപ്നം കാണുന്നതാണ് തിരുവനന്തപുരത്തുകാരൻ സഞ്ജു സാംസൺ എന്ന വിക്കറ്റ് കീപ്പർ ബാറ്റർ യാഥാർത്ഥ്യമാക്കിയത്. ഒടുവിലിപ്പോൾ ഐ.സി.സി. പുരസ്കാരവും. ജസ്പ്രീത് ബുംറ അടക്കമുള്ള താരങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം.

ലോകകപ്പിൽ നമീബിയയ്ക്കെതിരെ ആദ്യ കളിക്കാൻ അവസരം ലഭിച്ചപ്പോൾ 22 റൺസാണ് നേടിയത്. സിംബാബ്‌വേയ്ക്കെതിരെ 24 റൺസും നേടി. ഓപ്പണിങ്ങിൽ ഇന്ത്യ പ്രതീക്ഷിച്ച പ്രകടനം സഞ്ജു കാഴ്ചവെച്ചു.

സഞ്ജു സാംസൺ പറയുന്നു:

"ഐ.സി.സി. പുരസ്കാരം നേടുന്നത് അവിശ്വസനീയമായ അനുഭവമാണ്, പ്രത്യേകിച്ചും ക്രിക്കറ്റ് യാത്രയിലെ മറക്കാനാവാത്ത കാലഘട്ടത്തിലാണ് പുരസ്കാരവും തേടിയെത്തുന്നത്. ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ പങ്കാളിയാവുകയെന്ന സ്വപ്നം യാഥാർത്ഥ്യമായി എന്നത് ഉൾക്കൊള്ളാൻ തന്നെ ഏറെ സമയമെടുത്തിരുന്നു."

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi