ഡോ. മാത്യുവിന് ‘ഫിസിക്സ് ഓസ്കർ’

ന്യൂ ഹൊറൈസൺസ് ഇൻ ഫിസിക്സ് പുരസ്കാരം നേടിയത് കോട്ടയം സ്വദേശി

പ്രപഞ്ചോല്പത്തി, ഘടന തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് നൽകപ്പെടുന്ന പ്രശസ്തമായ രാജ്യാന്തര പുരസ്കാരം ‘ന്യൂ ഹൊറൈസൺസ് ഇൻ ഫിസിക്സ്’ കോട്ടയം പുതുപ്പള്ളി സ്വദേശി ഡോ. മാത്യു സിറിയക് മാധവശേരിലിന്. ‘ഫിസിക്സ് ഓസ്കർ’ എന്നറിയപ്പെടുന്ന പുരസ്കാരം ഒരു ലക്ഷം ഡോളറിന്റേതാണ്. ഇത്തവണത്തെ 11 വിജയികളിലെ ഏക ഇന്ത്യക്കാരനാണ് മാത്യു.

യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിലെ ഫിസിക്സ് ആൻഡ് അസ്ട്രോണമി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മാത്യു, പ്രപഞ്ചത്തിന്റെ ആദ്യകിരണങ്ങളായ കോസ്മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ട് (CMB), സൂപ്പർനോവകൾ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്നു. തമോഗർത്തം, തമോർജ്ജം എന്നിവയിൽ ശ്രദ്ധേയ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. കോട്ടയം പുതുപ്പള്ളി മാധവശേരിൽ എം.പി. സിറിയക്കുട്ടിയുടെയും (കുവൈത്ത് എയർവേയ്സ് റിട്ട. ഉദ്യോഗസ്ഥൻ) റൂബിയുടെയും മകനാണ്.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi