ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ കൂടി
ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ രൂപവത്കരിക്കുന്നതിന് ലെഫ്റ്റനന്റ് ഗവർണർ ബി.ഡി. മിശ്ര അംഗീകാരം നൽകി. ദീർഘകാലത്തെ ജനങ്ങളുടെ ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരമായത്.
നുബ്ര, ഷാം, ചാങ്‌താങ്, സാൻസ്കർ, ദ്രാസ് എന്നിവയാണ് പുതിയ ജില്ലകൾ. നേരത്തെ ലേ, കാർഗിൽ എന്നിവയായിരുന്നു ഇവിടുത്തെ ജില്ലകൾ. പുതിയ അഞ്ച് ജില്ലകൾ കൂടി വരുന്നതോടെ ലഡാക്കിലെ ആകെ ജില്ലകളുടെ എണ്ണം ഏഴായി ഉയരും.
2024 ഓഗസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ജില്ലകൾ രൂപവത്കരിക്കുന്നതിന് അനുമതി നൽകിയിരുന്നു. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുകയും ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷമുള്ള പ്രധാനപ്പെട്ട ഭരണപരിഷ്കാരമാണിത്.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment