105 ഗോളുകൾ; ബയേണിന് റെക്കോർഡ് ഗോൾ വേട്ട

ഹാംബർഗ് (ജർമനി): സെന്റ് പോളിയെ അവരുടെ തട്ടകത്തിൽ 5-0ന് തകർത്ത ബയേൺ മ്യൂണിക്, ജർമൻ ബുണ്ടസ്‌ലീഗ ഫുട്ബോളിൽ സ്വന്തം പേരിലുള്ള റെക്കോർഡ് തകർത്തു. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ക്ലബ് എന്ന സ്വന്തം റെക്കോർഡാണ് ബയേൺ തിരുത്തിയത്.

1971-72 സീസണിൽ 101 ഗോളുകൾ നേടിയ ക്ലബ്, സെന്റ് പോളിയെതിരായ ജയത്തോടെ ഈ സീസണിൽ ഇതിനകം നേടിയത് 105 ഗോളുകൾ. കാലൊടിഞ്ഞ് ദീർഘകാലം പുറത്തായിരുന്ന ശേഷം തിരിച്ചെത്തിയ ജമാൽ മുസിയാല 9-ാം മിനിറ്റിൽ തന്നെ ബയേണിന് ലീഡ് നൽകി. ലിയോൺ ഗോരറ്റ്‌സ്ക (53), മൈക്കൽ ഒലിസെ (54), നിക്കോളാസ് ജാക്സൺ (65), റാഫേൽ ഗ്വിറെറോ (89) എന്നിവർ ചേർന്നു ഗോൾപട്ടിക പൂർത്തിയാക്കി.

 For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi