റിയോ നുഹോമ: ലിവർപൂളിന് ജയം; നുഹോമയ്ക്ക് റെക്കോർഡ്

ലിവർപൂൾ • ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ 2-0ന് ഫുൾഹാമിനെ കീഴടക്കി. തുടർച്ചയായ 3 തോൽവികൾക്ക് ശേഷമുള്ള വിജയമാണിത്. ആൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കളിയുടെ 36-ാം മിനിറ്റിൽ കൗമാരതാരം റിയോ നുഹോമ ആണ് ലിവർപൂളിന് ലീഡ് നൽകിയത്.

ഇതോടെ ആൻഫീൽഡിൽ ലിവർപൂളിനായി പ്രീമിയർ ലീഗിൽ ഗോൾ നേടിയ പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും പതിനേഴുകാരനായ നുഹോമ സ്വന്തമാക്കി. ഈ സീസണോടെ ക്ലബ്ബിനോട് വിടപറയുന്ന മുഹമ്മദ് സലായുടേതായിരുന്നു (40) അടുത്ത ഗോൾ (2-0).

ജയത്തോടെ 32 മത്സരങ്ങളിൽ 52 പോയിന്റുമായി ലിവർപൂൾ പട്ടികയിൽ അഞ്ചാമതെത്തി. 32 കളികളിൽ 70 പോയിന്റുമായി ആഴ്സനൽ ഒന്നാമതും, 30 കളികളിൽ 61 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതുമുണ്ട്.

 For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi