തിരുത്തൽ തുടരുന്നു..

ലോകറെക്കോർഡ് തിരുത്താനായില്ല; ടൂർണമെന്റ് റെക്കോർഡ് തിരുത്തി അർമാണ്ട് ഡുപ്ലാന്റിസ്

വാഴ്സ (പോളണ്ട്): പോൾവോൾട്ടിൽ സ്വന്തം പേരിലുള്ള ലോക റെക്കോർഡ് തിരുത്താനായില്ലെങ്കിലും, സ്വന്തം പേരിലുള്ള ടൂർണമെന്റ് റെക്കോർഡ് തിരുത്തി വീണ്ടും ചാമ്പ്യനായിരിക്കുകയാണ് സ്വീഡിഷ് താരം അർമാണ്ട് ഡുപ്ലാന്റിസ്.

വേൾഡ് ഇൻഡോർ ചാമ്പ്യൻഷിപ്പിൽ പോൾവോൾട്ടിൽ തുടർച്ചയായ നാലാം വർഷവും ജേതാവായ ഡുപ്ലാന്റിസ്, ഇത്തവണ മറികടന്നത് 6.25 മീറ്റർ എന്ന റെക്കോർഡ് ഉയരം. കഴിഞ്ഞവർഷം ഈ ടൂർണമെന്റിൽ താൻ സ്ഥാപിച്ച 6.15 മീറ്റർ എന്ന റെക്കോർഡ് ഉയരത്തെക്കാൾ 10 സെന്റിമീറ്റർ കൂടുതലാണിത്.

കഴിഞ്ഞയാഴ്ച മോണ്ടോ ക്ലാസിക് ചാമ്പ്യൻഷിപ്പിൽ 6.31 മീറ്റർ ഉയരം താണ്ടി ഡുപ്ലാന്റിസ് സ്വന്തം പേരിലുള്ള ലോക റെക്കോർഡ് 15-ാം തവണ തിരുത്തിയിരുന്നു. ഇത്തവണ ഈ റെക്കോർഡ് മെച്ചപ്പെടുത്താൻ ഇരുപത്തിയാറുകാരനായ ഡുപ്ലാന്റിസ് ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi