റെക്കോർഡ് ലെബ്രോൺ

എൻബിഎയിൽ കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി ലെബ്രോൺ ജയിംസ്

ഓർലാൻഡോ • 41-ാം വയസ്സിൽ എന്തൊക്കെ ചെയ്യാം എന്നു ബാസ്ക്കറ്റ്ബോൾ താരം ലെബ്രോൺ ജയിംസിനോടു ചോദിച്ചാൽ സ്വന്തം പേരിൽ റെക്കോർഡുകൾ സ്വന്തമാക്കാം എന്നായിരിക്കും മറുപടി. അമേരിക്കൻ ബാസ്ക്കറ്റ്ബോൾ ലീഗായ എൻബിഎയിൽ ലോസാഞ്ചലസ് ലേക്കേഴ്സ് ടീം താരമായ ലെബ്രോൺ ജയിംസ്, ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡാണ് കഴിഞ്ഞദിവസം സ്വന്തമാക്കിയത്.

ഓർലാൻഡോ മാജിക് ടീമുമായി തന്റെ 1612-ാം മത്സരം കളിച്ച ജയിംസ്, റോബർട്ട് പാരിഷിന്റെ 30 വർഷം പഴക്കമുള്ള റെക്കോർഡാണ് തിരുത്തിയത്. ഇപ്പോൾ നടക്കുന്ന 23-ാം എൻബിഎ സീസണിലും കോർട്ടിലിറങ്ങിയ ജയിംസ്, ഇത് ആദ്യമായല്ല റെക്കോർഡുകൾ തകർക്കുന്നത്.

എൻബിഎ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സീസണുകളിൽ മത്സരിച്ച താരമെന്ന റെക്കോർഡും, ലീഗിൽ 50,000 കരിയർ പോയിന്റ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഈ സീസണിന്റെ ആരംഭത്തിൽത്തന്നെ ജയിംസ് സ്വന്തമാക്കിയിരുന്നു.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi