ഐപിഎല്ലിൽ റെക്കോർഡ് ടീം വിൽപന
ബെംഗളൂരു, രാജസ്ഥാൻ ടീമുകൾക്ക് പുതിയ ഉടമകൾ
ബെംഗളൂരു ടീമിന് 16,706 കോടി രൂപ
രാജസ്ഥാൻ റോയൽസിന്റെ വില 15,290 കോടി രൂപ
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ടീം വിൽപന
ന്യൂഡൽഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ടീമുകളായ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് (ആർസിബി), രാജസ്ഥാൻ റോയൽസ് (ആർആർ) എന്നിവയ്ക്ക് പുതിയ ഉടമകൾ. ആദിത്യ ബിർളയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ആർസിബിയുടെ പുതിയ ഉടമകൾ. 178 കോടി യുഎസ് ഡോളറിനാണ് (ഏകദേശം 16,706 കോടി രൂപ) യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിൽ നിന്ന് ആർസിബിയുടെ 100 ശതമാനം ഓഹരികൾ ബിർള ഗ്രൂപ്പ് വാങ്ങിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കുള്ള ടീം വിൽപനയാണിത്.
യുഎസ് വ്യവസായി കൽ സോമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം 163 കോടി ഡോളറിനാണ് (ഏകദേശം 15,290 കോടി രൂപ) രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. രണ്ടു ടീമുകളുടെയും ഉടമസ്ഥാവകാശ കൈമാറ്റം ഈ സീസണിനു ശേഷം നടക്കും.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment