ബെറ്റിംഗ് ആപ്പുകൾ നിരോധിച്ചു

ന്യൂഡൽഹി: നിയമവിരുദ്ധമായി ചൂതാട്ടവും വാതുവെപ്പും നടത്തിവന്ന 300 വെബ്സൈറ്റുകളും മൊബൈൽ ആപ്പുകളും കേന്ദ്രസർക്കാർ നിരോധിച്ചു. ഓൺലൈൻ സ്പോർട്സ് വാതുവെപ്പ് സൈറ്റുകൾ, ഗെയിമുകൾ വാഗ്ദാനം ചെയ്യുന്ന കാസിനോ ആപ്പുകൾ, വാതുവെപ്പ് എക്സ്ചേഞ്ചുകൾ തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ പാർലമെന്റ് ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആന്റ് റെഗുലേഷൻ ബിൽ പാസാക്കിയ ശേഷം ഇത്തരം പ്ലാറ്റ്‌ഫോമുകൾക്കെതിരായ നടപടി കേന്ദ്രസർക്കാർ ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ ആകെ 8400 വെബ്സൈറ്റുകളാണ് സർക്കാർ നിരോധിച്ചത്. ഇതിൽ 4900 എണ്ണം കഴിഞ്ഞ ഓഗസ്റ്റിന് ശേഷമാണ് നിരോധിച്ചത് എന്നത് നടപടിയുടെ ഗൗരവം വ്യക്തമാക്കുന്നു. 

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi