രാജ്യം കടന്ന് ‘പേട്രിയറ്റ്’
ഐ.എഫ്.എഫ്.എൽ.എയിൽ ഉദ്ഘാടന ചിത്രം
24-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ്ആഞ്ചലസിന് (IFFLA) തിരി കൊളുത്താൻ മമ്മൂട്ടി-മോഹൻലാൽ ചിത്രമായ 'പേട്രിയറ്റ്'. 18 വർഷത്തിന് ശേഷം ഇരുവർക്കും ഒന്നിച്ചെത്തുന്ന ചിത്രത്തിന് ആരാധകർ കാത്തിരിക്കുമ്പോഴാണ് റിലീസ് പ്രഖ്യാപിച്ച ഏപ്രിൽ 23ന് തന്നെ ലോസ്ആഞ്ചലസിലും ചിത്രം രാജ്യാന്തര എൻട്രിക്ക് ഒരുങ്ങുന്നത്.
23 മുതൽ 26 വരെ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ 27 സിനിമകളാണ് പ്രദർശിപ്പിക്കുക. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ പേട്രിയറ്റിൽ മോഹൻലാലിനും മമ്മൂട്ടിക്കും പുറമെ ഫഹദ് ഫാസിൽ, നയൻതാര, രേവതി, കുഞ്ചാക്കോ ബോബൻ തുടങ്ങിയ വലിയ താരനിരയുണ്ട്.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment