വിദേശസംഭാവന നിയന്ത്രണ നിയമ ഭേദഗതി വരുന്നു
എഫ്.സി.ആർ.എ. ലൈസൻസ് റദ്ദായാൽ സ്ഥാപനങ്ങളുടെ ആസ്തിയേറ്റെടുക്കും
സ്വന്തം ലേഖകൻ ന്യൂഡൽഹി
വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ.) ലൈസൻസ് റദ്ദാകുന്ന സ്ഥാപനങ്ങളുടെ ആസ്തികൾ ഏറ്റെടുക്കാനുള്ള വ്യവസ്ഥയുമായി കേന്ദ്ര സർക്കാർ നിയമ ഭേദഗതിക്ക്. ഇതിനായുള്ള കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ ഇത് അവതരിപ്പിച്ചേക്കും.
വിദേശസംഭാവനകൾ സ്വീകരിക്കുന്നതിനും വിനിയോഗിക്കുന്നതിനും പ്രത്യേക സമയക്രമം നിശ്ചയിക്കാൻ കേന്ദ്രത്തെ അനുവദിക്കുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്.
വിദേശ സംഭാവന നിയന്ത്രണ നിയമം
2010-ൽ കേന്ദ്രസർക്കാർ പാസാക്കിയ നിയമ പ്രകാരം വ്യക്തികളോ അസോസിയേഷനുകളോ കമ്പനികളോ വിദേശഫണ്ടുകൾ കൈപ്പറ്റുന്നതിനും ഉപയോഗിക്കുന്നതിനും രജിസ്ട്രേഷൻ നിർബന്ധമാണ്. ലൈസൻസ് അഞ്ച് വർഷത്തിലൊരിക്കൽ പുതുക്കണം. നിയമലംഘനമുണ്ടായാൽ രജിസ്ട്രേഷൻ റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ വേണം. നിയമലംഘകർക്ക് അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാം.
ഭേദഗതി ഇങ്ങനെ
ഒരു സ്ഥാപനത്തിന്റെയോ സംഘടനയുടെയോ എഫ്.സി.ആർ.എ. രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യപ്പെടുകയോ റദ്ദാക്കപ്പെടുകയോ കാലാവധി പുതുക്കാതെ റദ്ദായിപ്പോവുകയോ ചെയ്താൽ അവയുടെ ആസ്തികൾ കേന്ദ്രസർക്കാരിന് ഏറ്റെടുക്കാം. ഇതിനായി അതോറിറ്റിയെ ചുമതലപ്പെടുത്തും.
ലക്ഷ്യം
ലൈസൻസുകൾ റദ്ദാക്കപ്പെടുന്ന സ്ഥാപനങ്ങളുടെ ആസ്തികൾ ദുരുപയോഗം തടയുന്നതിനാണ് നിയമത്തിൽ 14ബി എന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത്. ഇതുപ്രകാരമാണ് ആസ്തികൾ ഏറ്റെടുക്കുന്നത്.
ശിക്ഷ ഏകീകരിക്കും
വിദേശ സംഭാവന അനധികൃതമായി കൈപ്പറ്റുന്നതിനെതിരെയുള്ള ശിക്ഷാനടപടി ഏകീകരിക്കും. തടവുശിക്ഷ ഒരു വർഷമാക്കും. അന്വേഷണ നടപടികളിലേക്ക് കടക്കുന്നതിനുമുമ്പ് കേന്ദ്രസർക്കാർ അനുമതി നിർബന്ധമാക്കി.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment