ഫ്രീക്കിക്ക് ഗോൾ: പെലെയെ മറികടന്ന് ലയണൽ മെസ്സി
ന്യൂയോർക്ക്: എത്ര ദൂരെയെങ്കിലും മുന്നിൽ എത്രയൊക്കെ തടസ്സങ്ങളുണ്ടെങ്കിലും അവയൊക്കെ മറികടന്ന് കൃത്യമായി ലക്ഷ്യം ഭേദിക്കുന്ന നൂതന യുദ്ധമുറയുടെ പേരാണ് പ്രിസിഷൻ സ്ട്രൈക്ക്. ഫ്രീക്കിക്കുകൾ ഗോളാക്കി മാറ്റുന്നതിലെ മികവിലൂടെ ഫുട്ബോളിലെ ഏറ്റവും മികച്ച 'പ്രിസിഷൻ സ്ട്രൈക്കർ' ആരാണു ചോദ്യത്തിന് ലയണൽ മെസ്സിയെന്നാണ് ഉത്തരം.
ഫ്രീക്കിക്ക് ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മെസ്സി ബ്രസീലിയൻ ഇതിഹാസം പെലെയെ മറികടന്നു. മെസ്സിക്ക് 71 ഫ്രീക്കിക്ക് ഗോളുകൾ. ന്യൂയോർക്കിലെ യാങ്കി സ്റ്റേഡിയത്തിൽ കഴിഞ്ഞദിവസം ഇന്റർ മയാമി 3-2ന് ന്യൂയോർക്ക് സിറ്റി എഫ്‌സിയെ തോൽപ്പിച്ച കളിയിലെ ഗോളോടെയാണ് മെസ്സി, പെലെയെ (70 ഗോൾ) മറികടന്നത്.
77 ഗോളുകൾ പേരിയുള്ള ബ്രസീൽ താരം ജുനീഞ്ഞോ പെർനാംബുക്കാനോയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 7 ഗോളുകൾ കൂടി നേടിയാൽ ജുനീഞ്ഞോയെ മറികടന്ന് മെസ്സിക്ക് ഒന്നാമത്തെത്താം. മെസ്സിയുടെ നിലവിലെ ഫോം പരിഗണിക്കുമ്പോൾ ഈ ചരിത്രനേട്ടം അത്ര വിദൂരമല്ലെന്ന് ഉറപ്പ്.
ഈ ഗോളോടെ മെസ്സിയുടെ കരിയർ ഗോളുകളുടെ ആകെ എണ്ണം 901 ആയി. 38-ാം വയസ്സിലും ഫ്രീക്കിക്ക് മികവിന് തെല്ലും മങ്ങലേറ്റിട്ടില്ലെന്നു തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം 30 വാര അകലെനിന്നു മെസ്സി തൊടുത്ത ഗോൾ. സജീവ ഫുട്ബോളർമാരിൽ 63 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമേ മെസ്സിയുടെ പരിസരത്തുള്ളൂ. ഫ്രീക്കിക്ക് വിദഗ്ധരായി അറിയപ്പെട്ടിരുന്ന ഡിയേഗോ മറഡോണ, റൊണാൾഡീഞ്ഞോ, ഡേവിഡ് ബെക്കാം, സീക്കോ തുടങ്ങിയവരെയെല്ലാം മെസ്സിയും ക്രിസ്റ്റ്യാനോയും ഗോളെണ്ണത്തിൽ പിന്നിലാക്കിയിട്ടുണ്ട്.
ടോപ് 5 ഫ്രീക്കിക്ക് സ്കോറർമാർ
ജുനീഞ്ഞോ പെർനാംബുക്കാനോ (ബ്രസീൽ) - 77
ലയണൽ മെസ്സി (അർജന്റീന) - 71
പെലെ (ബ്രസീൽ) - 70
റൊണാൾഡീഞ്ഞോ (ബ്രസീൽ) - 66
വിക്ടർ ലെഗ്രോട്ടാഗ്ലി (അർജന്റീന) - 66
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment