യുഎഇയിൽ പ്രായപൂർത്തിയാകും
ഇനി 18-ാം വയസ്സിൽ
അബുദാബി: യുഎഇയിൽ ഇനി മുതൽ 18 വയസ്സിൽ പ്രായപൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചു. യുഎഇയുടെ നിയമങ്ങളിൽ വരുത്തിയ ഭേദഗതിയുടെ ഭാഗമായാണ് തീരുമാനം. നേരത്തെ 21 വയസ്സായിരുന്നു പ്രായപൂർത്തിയാകാനുള്ള പരിധി. 21 വയസ്സിൽ ലഭിച്ചിരുന്ന നിയമപരമായ അവകാശങ്ങൾ ഇനി മുതൽ 18 വയസ്സിൽ തന്നെ ലഭിക്കും.
യുഎഇയിലെ പൗരന്മാർക്കും വിദേശികൾക്കും ഒരുപോലെ ഈ നിയമം ബാധകമായിരിക്കും. വിവാഹം, തൊഴിൽ, കരാർ ഒപ്പിടൽ, സ്വത്ത് കൈമാറ്റം തുടങ്ങിയ കാര്യങ്ങളിൽ 18 വയസ്സിൽ തന്നെ വ്യക്തിക്ക് നിയമപരമായ അവകാശം ഉണ്ടാകും.
അതേസമയം, മദ്യപാനം, ഡ്രൈവിംഗ് ലൈസൻസ്, ചില പ്രത്യേക നിയമപരമായ അനുമതികൾ എന്നിവയ്ക്ക് നിലവിലെ പ്രായപരിധി തുടരുമെന്ന് അധികൃതർ അറിയിച്ചു. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്ന തരത്തിലാണ് നിയമ ഭേദഗതി നടപ്പാക്കിയതെന്നും വിശദീകരിച്ചു.
മുമ്പ്: 21 വയസ്
> 2026 ജനുവരിയിൽ, പ്രായപൂർത്തിയാകാനുള്ള വയസ്സ് സംബന്ധിച്ച് പുതിയ നിയമം പാസാക്കിയ അറബ് രാജ്യം?
- യു എ ഇ
യുഎഇയിൽ ഇനിമുതൽ 18 വയസ്സായാൽ പ്രായപൂർത്തിയായതായി കണക്കാക്കും. നേരത്തെ ഇത് 21 വയസ്സ് ആയിരുന്നു.
21 ചാന്ദ്ര വർഷത്തിൽ നിന്ന് 18 ഗ്രിഗോറിയൻ വർഷമാക്കിയാണ് മാറ്റിയത്.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
Post a Comment
Post a Comment