കേരളത്തിൽ ആയുർദൈർഘ്യം
10 വയസ് കൂടി

തിരുവനന്തപുരo:
2051ഓടെ കേരളത്തിൽ ആയുർദൈർഘ്യം 10 വയസ് കൂടുമെന്നാണ് പഠനം. പുരുഷന്മാർക്ക് നിലവിൽ ശരാശരി 70ൽ നിന്ന് 80 വയസും സ്ത്രീകൾക്ക് 75.9ൽ നിന്ന് 85.7ഉം ആകുമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് ഏറ്റവും അധികം ആയുർദൈർഘ്യം കേരളത്തിലാണെന്നും റിപ്പോർട്ട് പറയുന്നു.

സംസ്ഥാന ആരോഗ്യ മേഖലയിൽ മികച്ച തുടർച്ചയുള്ള ഇടപെടലുകളാണ് ഇതിന് വഴിതെളിയിക്കുന്നത്. വ്യായാമങ്ങളോട് ഉയരുന്ന ബോധവൽക്കരണം, സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയും മികച്ച ചികിത്സാസൗകര്യവും കൊണ്ടാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ പഠനത്തിലാണ് കണ്ടെത്തൽ. വികസ്വരരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം മികച്ച ആരോഗ്യനിലവാരം കൈവരിച്ചിട്ടുണ്ട്. മികച്ച ചികിത്സാ സൗകര്യം, വിപുലമായ ആരോഗ്യ സേവനങ്ങൾ എന്നിവയാണ് പ്രധാന ഘടകങ്ങളെന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

2041ൽ ജനസംഖ്യ 3.65 കോടിയാകുമെന്നും പഠനം വിലയിരുത്തുന്നു. ആരോഗ്യ മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രധാന കാരണമാണെന്നും, സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക പുരോഗതിയും ജനങ്ങളുടെ ജീവിത നിലവാരവും ഉയരുന്നതാണ് ആയുർദൈർഘ്യം വർധിക്കുന്നതിന് കാരണം എന്നും റിപ്പോർട്ട് പറയുന്നു.

> രാജ്യത്ത് ഏറ്റവും അധികം ആയുർദൈർഘ്യമുള്ള  സംസ്ഥാനം?

- കേരളം

   2051ഓടെ കേരളത്തിൽ ആയുർദൈർഘ്യം 10 വയസ്സ് കൂടുമെന്ന് പഠനം.

   പുരുഷന്മാരുടെത് 70ൽ നിന്ന് 80 വയസ്സും സ്ത്രീകളുടേത് 75.9ൽ നിന്ന് 85.7                     ആകുമെന്നാണ് വിലയിരുത്തൽ.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക