വിമാനസുരക്ഷയ്ക്ക് ഭീഷണി ആഘോഷത്തിലെ ലേസര്‍ ബീം
കൊച്ചി: ഡി.ജെ പാര്‍ട്ടി, കാര്‍ണിവല്‍, ഉത്സവ പരിപാടികള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ലേസര്‍ ലൈറ്റുകള്‍ യാത്രാവിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു.
കണ്ണഞ്ചികിക്കുന്ന ലേസര്‍ രശ്മികള്‍ പൈലറ്റുമാരില്‍ അതീവ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് ലാന്‍ഡിംഗിനായി താഴ്‌ന്ന് പറക്കുമ്പോഴും ടേക്ക് ഓഫ് സമയത്തും ലേസര്‍ രശ്മികള്‍ കോക്ക്പിറ്റില്‍ പതിക്കുമ്പോള്‍ പൈലറ്റുമാര്‍ക്ക് കാഴ്ച തടസ്സപ്പെടുകയും വിമാനം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വിമാനത്താവള പരിസരങ്ങളിലും നഗരപരിധികളിലും ലേസര്‍ ലൈറ്റുകളുടെ അനിയന്ത്രിത ഉപയോഗം തടയാന്‍ കർശന നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. നിയമലംഘനം നടത്തിയാല്‍ ഒരു കോടി രൂപ വരെ പിഴയും മറ്റ് നിയമനടപടികളും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വിമാനത്താവളങ്ങള്‍ക്കു സമീപമുള്ള പ്രദേശങ്ങളില്‍ ആഘോഷങ്ങള്‍, പാര്‍ട്ടികള്‍, കലാപരിപാടികള്‍ തുടങ്ങിയവയ്ക്കിടെ ലേസര്‍ ഷോകള്‍ നടത്തുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കാനും ആലോചനയുണ്ട്.
വിമാനങ്ങളില്‍ ലേസര്‍ പതിച്ച കേസുകള്‍
(എയര്‍പോര്‍ട്ട്, 2024 -- 2025)
-
ഡല്‍ഹി – 113 - 105
-
കൊല്‍ക്കത്ത – 72 - 44
-
ചെന്നൈ – 67 - 54
-
മംഗളുരു – 9 - 11
-
തിരുവനന്തപുരം – 15 - 7
-
കൊച്ചി – 4 - 11
-
കോഴിക്കോട് – 14 - 8
-
കണ്ണൂര്‍ – 0 - 2
അധികൃതര്‍ പറയുന്നു: വിമാനത്താവള പരിസരങ്ങളില്‍ മാത്രമല്ല, നഗരത്തിലെ വലിയ ആഘോഷങ്ങളിലും ലേസര്‍ ലൈറ്റുകളുടെ ഉപയോഗം നിയന്ത്രിക്കണം. പൊതുജനങ്ങളുടെ വിനോദം വിമാനസുരക്ഷയെ അപകടത്തിലാക്കരുതെന്നതാണ് സര്‍ക്കാരിന്റെ നിലപാട്
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
Post a Comment
Post a Comment