10 മിനിറ്റില്‍ ഡെലിവറി വേണ്ട

ന്യൂഡല്‍ഹി; സേവനങ്ങള്‍ വേഗത്തിലാക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയ ‘പത്ത് മിനിറ്റില്‍ ഡെലിവറി’ നിര്‍ത്തലാക്കും. കേന്ദ്ര തൊഴില്‍ മന്ത്രാലയമാണ് അടിയന്തര നിര്‍ദ്ദേശം നല്‍കിയത്. വിതരണ തൊഴിലാളികളുടെ (ഗിഗ് തൊഴിലാളികള്‍) പരാതിയിലാണ് നടപടി.

കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇടപെട്ട് ബ്ലിങ്കിറ്റ് 10 മിനിറ്റ് ഡെലിവറി വാഗ്ദാനം ബ്രാന്‍ഡിംഗില്‍ നിന്ന് നീക്കി.

കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബ്ലിങ്കിറ്റ് ടാഗ്‌ലൈന്‍ ‘10 മിനിറ്റില്‍ 10,000ലധികം ഉല്‍പ്പന്നങ്ങളുടെ ഡെലിവറി’ എന്നത് ‘30,000ലധികം’ എന്നാക്കി പരിഷ്‌കരിച്ചു. കേന്ദ്ര നീക്കത്തെ തുടര്‍ന്ന് മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും കോടതിയില്‍ പോകാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

പത്ത് മിനിറ്റിനുള്ളില്‍ സാധനം എത്തിക്കാനുള്ള സമ്മര്‍ദ്ദം കാരണം അപകടത്തില്‍പ്പെടുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന പരാതിയാണ് നടപടി വരാന്‍ കാരണമായത്. അമിത ജോലിസമ്മര്‍ദ്ദവും കുറഞ്ഞ വേതനവും ഗിഗ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയതായി തൊഴിലാളി സംഘടനകള്‍ പറയുന്നു.

സ്ലീ, സൊമാറ്റോ കമ്പനികളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇന്നലെ പുതിയ നിര്‍ദ്ദേശം നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡില്‍ ഗിഗ് തൊഴിലാളികള്‍, പ്ലാറ്റ്ഫോം തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തി സാമൂഹിക സുരക്ഷാ നടപടികള്‍ രൂപപ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.


For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക