ക്രൂ 11 ദൗത്യസംഘം നാളെ മടങ്ങും

■ ചുമതലയൊഴിഞ്ഞ് മൈക്ക് ഫിന്‍ക്

വാഷിംഗ്ടണ്‍: ക്രൂ–11 ദൗത്യസംഘം നാളെ ഭൂമിയിലേക്ക് മടങ്ങും. അമേരിക്കന്‍ സമയം ഇന്ന് വൈകിട്ട് അഞ്ചിനാണ് മടക്കം. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 3.30നാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് അണ്‍ഡോക്ക് ചെയ്യുന്നത്.

ചുമതല കൈമാറിയ ശേഷമേ മുന്‍ഗാമികള്‍ മടങ്ങാറുള്ളൂ എന്നതാണ് ബഹിരാകാശ ദൗത്യങ്ങളുടെ രീതി. ക്രൂ–12 ദൗത്യത്തിന്റെ വിക്ഷേപണം നിലവില്‍ ഫെബ്രുവരിയിലാണ് തീരുമാനിച്ചിരിക്കുന്നത്. അവര്‍ എത്തും മുന്‍പേ ക്രൂ–11 മടങ്ങുമ്പോള്‍ റഷ്യയുടെ സോയൂസ് എം.എസ്–28 ദൗത്യത്തിലൂടെ നവംബറില്‍ നിലയത്തിലെത്തിയ മൂന്നംഗ സംഘത്തിനാകും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം.

ഈ സംഘത്തില്‍ രണ്ട് റഷ്യന്‍ ബഹിരാകാശ സഞ്ചാരികളും ഒരു നാസ പ്രതിനിധിയും ഉള്‍പ്പെടുന്നു


For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക