അലീസ ഹീലി വിരമിക്കുന്നു

16 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ഓസ്ട്രേലിയന്‍ വനിതാ താരം അലീസ ഹീലി. മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഹീലിയുടെ മരുമകളും നിലവിലെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഭാര്യയുമാണ് അലീസ.

ഇത്തവണ വനിതാ പ്രീമിയര്‍ ലീഗില്‍ കളത്തില്‍ ഇറങ്ങിയ അലീസ ഫോമിലായിരുന്നില്ല. എന്നാല്‍ മുന്‍കാലങ്ങളില്‍ ഓസ്ട്രേലിയന്‍ ടീമിന്റെ പ്രധാന താരങ്ങളിലൊരാളായിരുന്നു അവള്‍.

2010ല്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച അലീസ 10 ടെസ്റ്റുകളില്‍ 123 റണ്‍സ്, ഏകദിനങ്ങളില്‍ 162 മത്സരങ്ങളില്‍ 3,563 റണ്‍സ്, ട്വന്റി–20യില്‍ 123 മത്സരങ്ങളില്‍ 3,054 റണ്‍സ് നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പറായി ഏകദിനത്തില്‍ 489 ഡിസ്മിസലുകളും സ്വന്തമാക്കി. 2023ല്‍ ക്യാപ്റ്റനായി.

ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (2022ല്‍ ഇംഗ്ലണ്ടിനെതിരെ 170) വനിതാ ട്വന്റി–20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും കൂടുതല്‍ പുറത്താക്കലുകളും അലീസയുടെ പേരിലാണ്.

വനിതാ ക്രിക്കറ്റില്‍ അപൂര്‍വ നേട്ടങ്ങള്‍ സ്വന്തമാക്കിയ അലീസ ഹീലി ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന താരമായിരിക്കും.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക