വിവരാവകാശ നിയമം (Right to Information Act)

ലോക്സഭാ പാസ്സാക്കിയത്   :  11 മെയ് 2005

രാജ്യ സഭ പാസ്സാക്കിയത്      :  12 മെയ് 2005 

പാർലമെൻറ് പാസ്സാക്കിയത് :  2005 ജൂൺ 15 

പ്രാബല്യത്തിൽ വന്നത്         :  2005 ഒക്ടോബർ 12 (ജമ്മു കാശ്മീർ ഒഴികെ )

                    മൊഡ്യൂളുകൾ :  2

                   അദ്ധ്യായങ്ങൾ :  6

                        വകുപ്പുകൾ :  31

ലോകത്തിലാദ്യമായി വിവരാവകാശ നിയമം (Right to Information Act) പാസ്സാക്കിയ രാജ്യം : സ്വീഡൻ (1766)

ഇന്ത്യയി വിവരാവകാശനിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം - തമിഴ്‌നാട് (1997)

ഇന്ത്യയിലെ വിവരാവകാശ നിയമത്തിൻ്റെ മുൻഗാമി' എന്നറിയപ്പെടുന്ന നിയമം

- Freedom of Information Act-2002

വിവരാവകാശ നിയമത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ

  • സർക്കാർ സ്ഥാപനങ്ങളുടെയും സർക്കാർ ധനസഹായം നൽകുന്ന സ്ഥാപനങ്ങളുടെയും വിശ്വസ്ത‌തയും സുതാര്യതയും വർദ്ധിപ്പിക്കുക,
  • അഴിമതി ഇല്ലാതാക്കുക.

വിവരാവകാശ നിയമം പാർലമെൻ്റ് പാസ്സാക്കുന്നതിന് കാരണമായ  സംഘടന 

-മസ്‌ദൂർ കിസാൻ ശക്തി സംഘതൻ (Rajasthan)

മസ്‌ദൂർ കിസാൻ ശക്തി സംഘതൻ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത്  

-അരുണാ റോയി

വിവരാവകാശം ഒരു മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത് 

 - അനുഛേദം 19 (1) (a)  പ്രകാരമാണ്

അപേക്ഷ സമർപ്പിക്കേണ്ടത് - പബ്ലിക് ഇൻഫർമേഷൻ  ഓഫീസർ /

                                                       -സിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ  ഓഫീസർ

അപേക്ഷ ഫീസ്  - 10 രൂപ  

ബിപിഎല്ലിന് അപേക്ഷ ഫീസ് വേണ്ട.

  • A4/A3 പേജിൽ വിവരം ലഭിക്കാൻ - രണ്ട് രൂപ/1page 
  • ഡിസ്ക് /ഫ്ലോപ്പി എന്നിവയിൽ - ഒന്നിന് 50 രൂപ 
  • വിവരം നേരിട്ട് പരിശോധിക്കുന്നതിന് ആദ്യം ഒരു മണിക്കൂർ സൗജന്യമായും പിന്നീടുള്ള ഓരോ 30 മിനിറ്റിനും ₹10 നൽകേണ്ടതാണ് 

വിവരാവകാശ ഫീസ് അടക്കുന്നതിനുള്ള രീതികൾ

  • കോർട്ട് ഫീ സ്റ്റാമ്പ് വഴി 
  • ഗവൺമെൻറ് ട്രഷറിയിൽ
  •  പബ്ലിക് ഇൻഫർമേഷൻ ഓഫീസർ , അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എന്നിവരുടെ ഓഫീസിൽ നിർദ്ദിഷ്ട റസീറ്റ് വഴി
  •  പോസ്റ്റൽ ഓർഡർ വഴിയും അടയ്ക്കാം