നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമം
- വിവരാവകാശ നിയമം
വിവരം (Information) വകുപ്പ് 2 (f)
വിവരം എന്നതിൽ കൈയെഴുത്തുപ്രതികൾ അടക്കമുള്ളരേഖകൾ,
പ്രമാണങ്ങൾ, മെമ്മോകൾ, ഇ-മെയിലുകൾ, ഉത്തരവുകൾ, സർക്കുലറുകൾ,
റിപ്പോർട്ടുകൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, ലോഗ് ബുക്ക്, സാമ്പിളുകൾ,
മാതൃകകൾ, ഏതെങ്കിലും ഇലക്ട്രോണിക് രൂപത്തിൽ ശേഖരിച്ചിട്ടുള്ള
വസ്‌തുക്കളും ഏതെങ്കിലും സ്വകാര്യസ്ഥാപനത്തെ സംബന്ധിച്ച്
പൊതു അധികാരിക്ക് പ്രാപ്യമായ വിവരങ്ങളും ഉൾപ്പെടുന്നു.
നിലവിലുള്ള ഏതെങ്കിലും നിയമം വഴി ഒരു സ്വകാര്യ സ്ഥാപനത്തിലെ
വിവരങ്ങൾ ഏതെങ്കിലും ഒരു പൊതുസ്ഥാപനത്തിന് പരിശോധിക്കാൻ
അധികാരമുണ്ടെങ്കിൽ ആ സ്വകാര്യ സ്ഥാപനവും വിവരാവകാശ
നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്.
വിവരാവകാശം (Right to information)
രേഖകളും ജോലികളും പരിശോധിക്കാനും, പകർപ്പുകളും സാമ്പിളുകളും
എടുക്കാനും, ഇലക്ട്രോണിക് മാധ്യമത്തിലുള്ള വിവരങ്ങൾ
ശേഖരിക്കുവാനുമുള്ള അവകാശമാണ് വിവരാവകാശം.
പൊതു അധികാരി (Public Authority) വകുപ്പ് 2 (h)
ഭരണഘടനയിലോ, അതിൻ്റെ കീഴിലോ, പാർലമെൻ്റ് നിർമ്മിച്ച ഏതെങ്കിലും
നിയമത്തിലോ, സംസ്ഥാന നിയമനിർമ്മാണ സഭയുടെ ഏതെങ്കിലും നിയമം
വഴിയോ ബന്ധപ്പെട്ട സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൻമേലോ
വിജ്ഞാപനം വഴിയോ നിലവിൽ വന്നതോ, രൂപീകരിക്കപ്പെട്ടതോ സ്വയംഭരണ
അധികാരിയോ ബോഡിയോ ഇൻസ്റ്റിറ്റ്യൂഷനോ ആണ്.
ഇവ കൂടാതെ പ്രത്യക്ഷമായോ പരോക്ഷമായോ സർക്കാരിന്റെ ഫണ്ടിൽ നിന്ന്
ധനസഹായം നല്‌കുന്നതോ, നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള
ബോഡി, ധനസഹായം ലഭിക്കുന്ന സർക്കാരിന്റെ സംഘടനകൾ
തുടങ്ങിയവയും ഉൾപ്പെടുന്നു.
രേഖ(Record) വകുപ്പ് 2(ഐ)
- ഏത് ഫയലും പ്രമാണവും കൈയെഴുത്ത് പ്രതിയും
- ഒരു പ്രമാണത്തിൻ്റെ മൈക്രോഫിലിം, മൈക്രോഫിഷെ ഫാക്സിമിലി പകർപ്പുകളും
- മൈക്രോഫിലിമിൽ ശേഖരിച്ചിട്ടുള്ള പ്രതിബിംബങ്ങളും അവയുടെ പുനർനിർമാണവും
- കമ്പ്യൂട്ടർ വഴി നിർമിക്കുന്നതോ അല്ലെങ്കിൽ മറ്റേതെങ്കിലും യന്ത്രത്താലോ നിർമിക്കുന്ന രേഖകളും ഉൾപ്പെടുന്നു
അറിയാനുള്ള അവകാശം (Right to Information)- വകുപ്പ് 2 (ജെ)
പൊതു അധികാരിയുടെ നിയന്ത്രണത്തിലോ കൈവശത്തിലോ ഉള്ള
എളുപ്പത്തിൽ ലഭ്യമാക്കാവുന്ന വിവരങ്ങൾക്കുള്ള അവകാശമാണിത്.
അവകാശം താഴെപ്പറയുന്നവ കൂടി ഉൾക്കൊള്ളുന്നതാണ്.
- പ്രമാണങ്ങളുടെ/ രേഖകളുടെ പരിശോധന
- കുറിപ്പുകൾ എടുക്കുന്നതും പ്രമാണങ്ങളുടേയും രേഖകളുടേയും
- സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എടുക്കുന്നതിനും ഭാഗങ്ങൾ മാത്രം എടുക്കുന്നതിനും
- വസ്തുക്കളുടെ സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കുന്നതിനും,
- കമ്പ്യൂട്ടറിലോ അതുപോലുള്ള സംവിധാനത്തിലോ ശേഖരിച്ചുവച്ചിട്ടുള്ള വിവരങ്ങൾ, ഡിസ്‌കുകൾ, ഫ്ളോപ്പികൾ, ടേപ്പുകൾ, വീഡിയോ കാസറ്റുകൾ, മുതലായ രൂപത്തിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ഇലക്ട്രോണിക് രൂപത്തിലോ പ്രിൻ്റ് ഔട്ടുകൾ വഴിയോ ലഭ്യമാക്കുന്നതും ഉൾപ്പെടുന്നു.
വിവരങ്ങൾ സ്വയം വെളിപ്പെടുത്തൽ: (Suo-moto disclosure of information) വകുപ്പ് 4
വിവരാവകാശ നിയമത്തിൻ്റെ ആത്മാവ് നാലാം വകുപ്പാണ്.
നിയമം നിലവിൽ വന്ന 2005 ജൂൺ 15 മുതൽ 120 ദിവസത്തിനകം
പൊതു അധികാരികൾ (Public Authorities) ചെയ്യേണ്ട കാര്യങ്ങൾ
വിശദീകരിക്കുന്നതാണ് ഈ വകുപ്പ്.
വിവരങ്ങൾ നൽകുന്നതിൽനിന്നും ഒഴിവാക്കപ്പെട്ടവ (വകുപ്പ് 8)
- ഇന്ത്യയുടെ പരാമാധികാരത്തെയും, അഖണ്ഡതയേയും രാഷ്ട്രസുരക്ഷയേയും ഇന്ത്യയുടെ യുദ്ധതന്ത്രം. ശാസ്ത്ര, സാമ്പത്തിക താല്‌പര്യം എന്നിവയേയും അന്തർദ്ദേശീയ സൗഹാർദ്ദ പരിപാലനത്തേയും ബാധിക്കുന്ന വിവരങ്ങൾ,
- കോടതികളുടേയോ, ട്രിബ്യൂണലുകളുടേയോ അവകാശലംഘനങ്ങൾക്ക് കാരണമാകുന്നവ. കോടതിയുത്തരവുകൾവഴി പരസ്യപ്പെടുത്തുന്നത് തടഞ്ഞിരിക്കുന്നവ
- പാർലമെന്റ്റിന്റേയോ, സംസ്ഥാനനിയമസഭയുടേയോ പ്രത്യേക അവകാശങ്ങളുടെ ലംഘനത്തിന് കാരണമായേക്കാവുന്നവ
- പരസ്‌പര വിശ്വാസത്തിൽ വിദേശരാജ്യ ങ്ങളിൽ നിന്ന് സ്വീകരിച്ച വിവരങ്ങൾ.
- ഏതെങ്കിലും വ്യക്തികളുടെ ജീവനോ, ശാരീരികസുരക്ഷയോ അപകടത്തിലാ ക്കുന്നവ
- കുറ്റവാളികളുടെ വിചാരണയേയോ, അറസ്റ്റിനേയോ, അന്വേഷണ പ്രക്രിയയേയോ തടസ്സം വരുത്തുന്ന വിവരങ്ങൾ
Post a Comment
Post a Comment