സുപ്രീം കോടതിയ്ക്കും ഹൈക്കോടതികൾക്കും മാത്രമാണ് വിവരാവകാശ
നിയമം സംബന്ധിച്ച കേസുകളിൽ ഇടപെടുവാൻ അധികാരമുള്ളത്
വിവരാവകാശ നിയമപ്രകാരം ലഭ്യമാകുന്നവ
ഗവൺമെന്റ്റ് ഓഫീസുമായി ബന്ധപ്പെട്ട ഫയലുകൾ
പ്രമാണങ്ങൾ, കരാറുകൾ, മെമ്മോകൾ, സർക്കുലർ, രേഖകൾ, ഉത്തരവുകൾ
ഉപദേശങ്ങൾ, റിപ്പോർട്ടുകൾ ,ലോഗ്‌ബുക്ക് ,പത്രക്കുറിപ്പ് , സാമ്പിളുകൾ ,
മാതൃകകൾ , ഇലക്ട്രോണിക് രൂപത്തിൽ കൈവശം വച്ചിരിക്കുന്ന
വിവരങ്ങൾ ഇ-മെയിൽ, സ്ഥിതിവിവരക്കണക്കുകൾ
പൊതുഅധികാരികൾക്ക് ലഭ്യമാകുന്ന സ്വകാര്യസ്ഥാപനത്തെ സംബന്ധിച്ച
വിവരങ്ങൾ തുടങ്ങിയവ
അപേക്ഷിക്കുന്ന തീയതി മുതൽ 20 വർഷം മുൻപ് വരെയുള്ള കാര്യങ്ങൾ
മാത്രമാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നത്.
വകുപ്പ് 7 - പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് (PIO) വിവരങ്ങൾ
നൽകുന്നതിന് ഉള്ള സമയപരിധി .
- അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിൽ പൊതു അധികാരി ഒരു
അപേക്ഷകന് വിവരങ്ങൾ നൽകേണ്ടതാണ് .
- ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യങ്ങളിൽ 48 മണിക്കൂറിനുള്ളിൽ
വിവരങ്ങൾ നൽകണം
- മൂന്നാം കക്ഷി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അപേക്ഷയ്ക്ക് മറുപടി നൽകേണ്ട
സമയം അപേക്ഷ സ്വീകരിച്ചതു മുതൽ 40 ദിവസമാണ് .
മൂന്നാം കക്ഷി (Third Party )-വകുപ്പ് 2 (എൻ)
മൂന്നാം കക്ഷി എന്നാൽ വിവരങ്ങൾക്കായി അപേക്ഷിക്കുന്ന പൗരനല്ലാത്ത
ഒരു വ്യക്തിയും ഒരു പൊതു അധികാരിയും ഉൾപ്പെടുന്നു.
മൂന്നാം കക്ഷി വിവരങ്ങൾ:
സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒരു അപേക്ഷയിൽ മൂന്നാം കക്ഷിയെ
സംബന്ധിക്കുന്ന എന്തെങ്കിലും വിവരങ്ങൾ വെളിപ്പെടുത്തുവാൻ പബ്ലിക്
ഇൻഫർമേഷൻ ഓഫീസർ ഉദ്ദേശിക്കുന്ന പക്ഷം, അപേക്ഷ കിട്ടി 5
ദിവസത്തിനുള്ളിൽ അപേക്ഷയെക്കുറിച്ച് വെളിപ്പെടുത്തുന്ന ഭാഗമോ
രേഖയോ വ്യക്തമാക്കിക്കൊണ്ട് മൂന്നാം കക്ഷിക്ക് ഒരു നോട്ടീസ് നല്കേണ്ടതും
ഇക്കാര്യത്തിൽ ആക്ഷേപം ഉണ്ടെങ്കിൽ 10 ദിവസത്തിനകം വാക്കാലോ
രേഖാമൂലമോ മൂന്നാം കക്ഷി സമർപ്പിക്കേണ്ടതുമാണ്.
തീരുമാനമെടുക്കുമ്പോൾ മൂന്നാം കക്ഷിയുടെ ആക്ഷേപവും പരിഗണി
ക്കേണ്ടതാണ്.
എന്നാൽ നിയമപ്രകാരം സംരക്ഷണമുള്ള വ്യാപാരവ്യവസായ
രഹസ്യങ്ങളൊഴിച്ചുള്ള സംഗതികളിൽ മൂന്നാം കക്ഷിക്ക് സംഭവിക്കാവുന്ന
ദോഷങ്ങളെക്കാളും കൂടുതൽ പ്രാധാന്യം പൊതുതാല്പര്യത്തിനാണെങ്കിൽ
അത്തരം വിവരം നല്കാവുന്നതാണ്.
പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരായി പ്രസ്‌തുത
ഓഫീസിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ തൊട്ട് മുകളിലുള്ള
ഉദ്യോഗസ്ഥന് അപ്പീൽ നൽകാം
വകുപ്പ് 19 (1 ) - ഒന്നാം അപ്പീൽ
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മറുപടി നല്‌കിയില്ലെങ്കിലോ നല്‌കിയ
മറുപടിയിൽ തൃപ്തിയില്ലെങ്കിലോ മറുപടി ലഭിച്ച് 30 ദിവസത്തിനകം ഒന്നാം
അപ്പീൽ നൽകാം .
ഒന്നാം അപ്പീൽ പ്രകാരം 30 ദിവസത്തിനകം (ആവശ്യമെങ്കിൽ മതിയായ
കാരണം വ്യക്തമായി രേഖപ്പെടുത്തി 15 ദിവസങ്ങൾ കൂടി
നീട്ടാം) തീർപ്പുണ്ടാകണം .
വകുപ്പ് 19 (3 ) - (രണ്ടാം അപ്പീൽ )
ആദ്യ അപ്പീലിന്റെ തീരുമാനത്തിൽ തൃപ്തരല്ല എങ്കിൽ വിവരങ്ങൾ ലഭിച്ചു
90 ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപ്പീൽ കേന്ദ്ര വിവരാവകാശ
കമ്മീഷനോ സംസ്ഥാന വിവരാവകാശ കമ്മീഷനോ നൽകാം.
എന്നാൽ, 90 ദിവസത്തെ കാലാവധി കഴിഞ്ഞിട്ടും കൃത്യമായ
കാരണങ്ങളുണ്ടെങ്കിൽ കമ്മീഷന് അപ്പീൽ സ്വീകരിക്കാവുന്നതാണ്
ശിക്ഷ വകുപ്പ് 20 (1)
സമയപരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ചവരുത്തുന്ന
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അടക്കേണ്ട പിഴ
250 രൂപ/Day . പരമാവധി പിഴ - 25000 രൂപവരെ
PIO യ്ക്കു വിശദീകരിക്കാവാനുള്ള അവസരം നൽകിയ ശേഷം മാത്രമേ
കമ്മീഷന് പിഴ ചുമത്തുവാനുള്ള അധികാരമുള്ളു.
Post a Comment
Post a Comment