👉കേരള കർഷകദിനം എന്ന്?

- ചിങ്ങം 1 

👉 2023 ഓഗസ്റ്റിൽ അന്തരിച്ച് വൃത്തിയുള്ള പൊതുശൗചാലയങ്ങളുടെ നിർമിതിക്കും പ്രചാരണത്തിനുമായി പ്രവർത്തിച്ച സുലഭ് ഇൻറർനാഷനൽ സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ വ്യക്തി ആര്?

ബിന്ദേശ്വർ പഥക് 

🔹 1970 ൽ സ്ഥാപിതമായ സുലഭ് പൊതുസ്ഥലങ്ങളിലെ വിസർജനം അവസാനിപ്പിക്കാനും വൃത്തിയുള്ള പൊതുശൗചാലയങ്ങൾ സ്ഥാപിക്കാനുമായുള്ള പ്രവർത്തനങ്ങൾ വഴിയാണ് ശ്രദ്ധനേടിയത് . 2016 ൽ സംഘടനയ്ക്ക് ഗാന്ധി പീസ് പുരസ്കാരം ലഭിച്ചു . 

🔹ഇന്ത്യൻ റെയിൽവെയുടെ സ്വച്ഛ് റെയിൽ മിഷൻ ബ്രാൻഡ് അംബാസഡർ ആയിരുന്നു ബിന്ദേശ്വർ പഥക് . 

🔹 1991 ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൻ നൽകി ആദരിച്ചു  

👉 അടുത്തിടെ ഇന്ത്യൻ പൗരത്വം സ്വന്തമാക്കിയ ബോളിവുഡ് നടൻ ആര്?

- അക്ഷയ് കുമാർ 

🔹 കനേഡിയൻ പൗരത്വമാണ് നേരത്തേ അക്ഷയ് കുമാറിന് ഉണ്ടായിരുന്നത് . 

👉2023 ഓഗസ്റ്റിൽ പൊട്ടിത്തെറിച്ച ഇറ്റലിയിലെ അഗ്നിപർവ്വതം ഏത്?

മൗണ്ട് എറ്റ്ന

👉 62 -ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനു വേദിയാകുന്ന ജില്ല ഏത്?

- കൊല്ലം 

👉65 -ാമത് സ്കൂൾ കായിക മേളയ്ക്ക് വേദിയാകുന്നത് എവിടെ?

- കുന്നംകുളം , തൃശ്ശൂർ 

👉 ഇന്ത്യൻ ഗ്രാമ - നഗരങ്ങളിലെ പരമ്പരാഗത കൈത്തൊഴിലാളികളെയും കരകൗശല തൊഴിലാളികളേയും പിന്തുണയ്ക്കുന്നതിനുള്ള പുതിയ കേന്ദ്രാവിഷ്കൃത പദ്ധതി ?

- പി.എം വിശ്വകർമ്മ 

• തങ്ങളുടെ കൈകളും ഉപകരണങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന കൈതൊഴിലാളികളുടെയും കരകൗശല തൊഴിലാളികളുടെയും ഗുരു - ശിഷ്യ പാരമ്പര്യം അല്ലെങ്കിൽ കുടുംബാധിഷ്ഠിത പരമ്പരാഗത വൈദഗ്ധ്യം ശക്തിപ്പെടുത്താനും പരിപോഷിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത് .

👉അടുത്തിടെ ഓഗസ്റ്റ് 16 ന്  ആഘോഷിച്ച പാഴ്സി പുതുവർഷം അറിയപ്പെടുന്നത്?

- നവ്റോസ്

👉സംസ്ഥാനത്തുടനീളം 5 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനുള്ള കാമ്പയിൻ ആരംഭിച്ച സർക്കാർ ഏത്?

ഉത്തർപ്രദേശ്

👉രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്   ആരംഭിച്ച 'ഭക്ഷണ പാക്കറ്റ് പദ്ധതി' ഏത്?

അന്നപൂർണ


👉Kerala Farmers Day?

 - Chingam 1 (Lion 1)

 👉 Who is the founder of Sulabh International and a social activist who worked for the construction and promotion of clean public toilets and died in August 2023?

 - Bindeshwar Pathak

 🔹 Founded in 1970, Sulabh gained attention for its efforts to end defecation in public places and establish clean public toilets.  In 2016, the organization received the Gandhi Peace Award.

 Bindeshwar Pathak was the Swachh Rail Mission Brand Ambassador of Indian Railways.

 🔹 In 1991, the country honored him with Padma Bhushan.

 👉Who is the Bollywood actor who acquired Indian citizenship recently?

 - Akshay Kumar 

 Akshay Kumar previously had Canadian citizenship.

 👉Which volcano in Italy erupted in August 2023?

 - Mount Etna

 👉 Which district will host the 62nd State School Arts Festival?

 - Kollam

 👉Where will the 65th school sports fair be held?

 - Kunnamkulam, Thrissur

 👉 New Centralized Scheme to Support Traditional Handicrafts and Artisans in Rural-Urban India ?

 - PM Vishwakarma

 • The project aims to strengthen and nurture the guru-disciple tradition or family-based traditional skills of artisans and artisans who work with their hands and tools.

👉Recently the Parsi New Year celebrated on 16th August is known as?

- Navroz

👉Which government launched a campaign to plant 5 crore saplings across the state?

Uttar Pradesh

👉Which 'food packet scheme' was launched by Rajasthan Chief Minister Ashok Gehlot?

Annapurna