UGC/NTA-NET Malayalamചോദ്യോത്തരങ്ങൾ മലയാളസാഹിത്യം

 

1. ഓരോ ഗദ്യമെഴുത്തുകാരന്റെയും രചനയ്ക്ക്‌ ചില മുദ്രകളുണ്ട്‌. ആ മുദ്രകളെയാണ്‌ നാം------- എന്നു പറയുന്നത്‌. 

(ശൈലി, ഗദ്യം, അലങ്കാരം, വൃത്തം)


2. ഏ ആർ രാജരാജവർമ എത്രതരം രീതികളെയാണ്‌ പരിചയപ്പെടുത്തുന്നത്‌.

 (12. 15. 13. 16)


3. ശൈലിയെക്കുറിക്കാൻ ഇംഗ്ലീഷ്‌ കാവൃശാസ്ത്രത്തിൽ ഉപയോഗിക്കുന്ന

 പദമേത്‌? 

(മാനർ, സ്റ്റൈൽ, വേ, ഓർഡർ)

 

4. “ആൾതന്നെ ശൈലി” എന്നഭിപ്രായപ്പെട്ട ഇംഗ്ലീഷ്‌ നിരൂപകനാര്‌?

 (സോമർസെറ്റ്‌ മോം, ഫൌഈളർ, വേഡ്സ്വർത്ത്‌, ബഫൻ?)


5. അക്ബർ എന്ന നോവൽ എഴുതിയതാര്‌? 

(എ ആർ രാജരാജവർമ, കേരളവർമ വലിയ കോയിത്തമ്പുരാൻ, എസ്‌ ഗുപ്തൻനായർ, ഇ വി കൃഷ്ണപിള്ള)


6. ലാളിത്യം, ആർജവം, ഓചിത്യം എന്നീ മൂന്നു ശൈലീഗുണങ്ങൾ നിർദേശിച്ച ഇംഗ്ലീഷ്‌ നിരൂപകനാർ്‌?

 (ബഫൻ, സോമർസെറ്റ്‌ മോം, ഫൌളർ, )


7. എ ആർ രാജരാജവർമ നാട്ടുഭാഷാ വിദ്യാഭ്യാസത്തെക്കുറിച്ച്‌ പ്രഭാഷണം നടത്തിയ വേദി യേത്‌? 

(നാട്ടുഭാഷാ വിദ്യാഭ്യാസ കനകജൂബിലി, തമിഴ്‌ ഭാഷാവിദ്യാഭ്യാസ കനകജൂബിലി, നാട്ടുഭാഷാ വിദ്യാഭ്യാസ രജതജൂബിലി, മലയാള ഐക്യവേദി കനകജൂബിലി)


8. മലയാളത്തിന്റെ ജ്യേഷ്ഠ സഹോദരി എന്ന്‌ ഏ ആർ വിശേഷിപ്പിക്കുന്നത്‌ ഏതിനെ? 

(തമി ഴ്‌, തെലുങ്ക്‌, സംസ്കൃതം, കന്നട)


9. ഏ ആറിന്റെ അഭിപ്രായത്തിൽ, മലയാളം ആരുടെ ഗൃഹത്തിലാണ്‌ ദാസിയായി കഴിയേ ണ്ടി വന്നത്‌?

 (തമിഴ്‌, തെലുജ്‌:, സംസ്കൃതം, കന്നട)


10. മലയാളത്തിലെ ആദികാവ്യമായി കണക്കാക്കുന്ന രചനയേത്‌?

 (കണ്ണശ്ശരാമായണം, കൃഷ്ണഗാഥ, അധ്യാത്മരാമായണം, രാമചരിതം)


11. മലയാളത്തിലെ പ്രാചീനകാവ്യമായ രാമചരിതം രചിച്ചതാര്‌? 

(കേരളവർമ വലിയ കോയി ത്തമ്പുരാൻ, കുഞ്ചൻനമ്പ്യാർ, ചീരാമൻ, എഴുത്തച്ഛൻ)


12. കേരളകാളിദാസൻ എന്നും മലയാള ഭാഷാഗദ്യത്തിന്റെ പിതാവ്‌ എന്നും അറിയപ്പെട്ടതാര്‌? 

(കേരളവർമ വലിയകോയിത്തമ്പുരാൻ, ഏ ആർ രാജരാജവർമ, സ്വാതിതിരുനാൾ, ഇരയിമ്മൻ തമ്പി)


13 തിരുവിതാംകൂറിൽ നാട്ടുഭാഷാ വിദ്യാഭ്യാസത്തിന്‌ തുടക്കം കുറിച്ച സ്ര്രീഭരണാധികാരി ആർ? 

(റാണി പാർവതിഭായി, റാണി ലക്ഷ്മിഭായി, കുട്ടിക്കുഞ്ഞു തങ്കച്ചി, റാണി ഗൌരിഭായി)


14. ചങ്ങമ്പുഴ കവിയും മനുഷ്യനും എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്‌? 

(എസ്‌ ഗുപ്തൻനാ യർ, കെ എം പ്രബോധചന്ദ്രൻനായർ, സി രാധാകൃഷ്ണൻ, സച്ചിദാനന്ദൻ) 


15. എസ്‌ ഗുപ്തൻനായരുടെ ആത്മകഥയേത്‌? 

(മനസ്സാസ്മരാമി, അമൃതംഗമയ, അമൃതമ ശ്നുതേ, അനുസ്മരണം)


16. കേരള പാണിനീയം എന്ന വ്യാകരണഗ്രന്ഥത്തിന്റെ കർത്താവാര്‌? 

(ഏ ആർ രാജരാജ വർമ, കേരളവർമ വലിയ കോയിത്തമ്പുരാൻ, ഉണ്ണായിവാരിയർ, ഗോവിന്ദരാജവർമ )


17. ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കാവ്യഗ്രന്ഥം രചിച്ചതാര്‌? 

(വൈലോപ്പിള്ളി, ഒളപ്പമണ്ണ, അക്കിത്തം, ഒ എൻ വി)


18. ഏ ആർ രാജരാജവർമ അറിയപ്പെടുന്നത്‌ ഏത്‌ പേരിൽ? 

(കേരളവ്യാസൻ, കേരളകാളിദാ സൻ, കേരളപാണിനി, കേരളവാൽമീകി)


19. മയ്യഴിയുടെ കഥാകാരൻ എന്നു വിശേഷിപ്പിക്കുന്നത്‌ ആരെ? 

(എം മുകുന്ദൻ, ഒ വി വിജ യൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, എം വി ദേവൻ)


20. ഒരു ദലിത്‌ യുവതിയുടെ കദനകഥ എന്ന നോവലിന്‌ അവതാരിക എഴുതിയത്‌ ആർ? 

( കെ പി ശങ്കരൻ, കെ പി അപ്പൻ, എം എൻ വിജയൻ, ആഷാ മേനോൻ)


21. മലയാളത്തിലെ ഉത്തരാധുനിക നോവൽ സാഹിത്യത്തിന്റെ ലക്ഷണങ്ങളുള്ള നോവൽ ഏത്‌? 

(മുൻപേ പറക്കുന്ന പക്ഷികൾ, ഒരു ദലിത്‌ യുവതിയുടെ കദന കഥ, ദൈവത്തിന്റെ വിക തികൾ, ഡൽഹി)


22, ബലാൽസംഗം ചെയ്യപ്പെടുന്ന ആദിവാസിയുവതിയെക്കുറിച്ചുള്ള നാടകം രചിച്ചതാര്‌? 

(കരീംബായ്‌, രാധിക, നാരായൺ, പാർഥ)


23, ദലിത്‌ യുവതിയുടെ നാടകത്തൽ അതിവിദഗ്ധമായി വെളിച്ചസംവിധാനം ഏർപ്പെടുത്തി യതാര്‌?

(കരീംബായ്‌, വസുന്ധര, നാരായൺ, പാർഥ)


24. “കലയിൽ കോംബപ്രമെയ്സില്ല' എന്ന്‌ അഭിപ്രായപ്പെടുന്ന നാടകസംവിധായകനാണ്‌? 

(കരീംബായ്‌, അരുന്ധതി, നാരായൺ, പാർഥ)


25. മനുഷ്യജീവിതത്തെ സമഗ്രമായും വിസതരിച്ചും പ്രതിപാദിക്കാൻ കഴിയുന്ന സാഹിത്യരൂ പമേത്‌? 

(കവിത, ചെറുകഥ, നോവൽ, നാടകം)


26. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കൃതിയേത്‌ ? 

(ഇന്ദുലേഖ, രാരാജബഹദൂർ, കുന്ദലത, ശാരദ)


27, മലയാളത്തിലെ ചരിത്ര നോവലുകളിലൊന്ന്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന രചനയേത്‌? 

(പ്രേമാമൃതം, ബാല്യകാലസഖി, മാർത്താണ്ഡവർമ, ശാരദ)


28. തകഴിയുടെ ഏറ്റവും വലിയ നോവൽ ഏത്‌? 

(രണ്ടിടങ്ങഴി, തോട്ടിയുടെ മകൻ, കയർ, ചെമ്മീൻ) 


29, മജീദ്‌, സുഹറ എന്നിവർ കഥാപാത്രങ്ങളായി വരുന്ന ബഷീർ നോവൽ?

 (ആനപ്പൂട, മതി ലുകൾ, ബാല്യകാലസഖി, പ്രേമലേഖനം )


30. താഴെ പറയുന്നവയിൽ കേശവദേവിന്റെ നോവൽ ഏത്‌?

 (ഓടയിൽനിന്ന്‌, ബാല്യകാലസ ഖി, ഉമ്മാച്ചു, രണ്ടിടങ്ങഴി)


31. മലയാളത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോവൽ? 

(കയർ, ഏണിപ്പടികൾ, ഒരു ദേശ ത്തിന്റെ കഥ, അവകാശികൾ )


32. മഹാഭാരതത്തിലെ ഭീമനെ ക്രേനദ്രകഥാപാത്രമാക്കി എം.ടി രചിച്ച നോവൽ? 

(മഞ്ഞ്‌, രണ്ടാമൂഴം, അസുരവിത്ത്‌, വാരാണസി)


33. വർണനകൊണ്ടും വിവരണംകൊണ്ടും വായനക്കാരെ വൈകാരികമായി തളച്ചിടുന്ന ഭാഷയ്ക്ക്‌ പറയുടന്ന ആലങ്കാരികനാമമാണ്‌? 

(ശ്രേഷ്ഠഭാഷ, നാട്ടുഭാഷ, പൈങ്കിളിഭാഷ, അധമ ഭാഷ)


34. പൈങ്കിളി സാഹിത്യത്തിന്‌ ആ ഇരട്ടപ്പേര്‌ ലഭിക്കാനിടയായ പാടാത്ത ചൈങ്കിളി എന്ന നോവൽ രചിച്ചതാര്‌? 

(മാത്യ മറ്റം, സുധാകർ മംഗളോദയം, മുട്ടത്തുവർക്കി, പൊൻകുന്നം വർക്കി)


35. കുട്ടിക്കാലത്ത്‌ ആരുടെ ചിത്രം വരയ്ക്കുന്നതിലായിരുന്നു അക്കിത്തത്തിന്‌ ഏറെ താൽപര്യം? 

(ഗാന്ധിജി, നേതാജി, രാജാജി, തിലക്‌)


36. അക്കിത്തത്തിന്റെ കവിതാവാസനയെ നട്ടുവളർത്തിയ ഗുരുനാഥനാർ? 

'(ടി ഉണ്ണികൃഷ്ണ മേനോൻ, ഒറവങ്കര, പരമേശ്വരമുത്തച്ഛൻ, കെ കെ ഗോപാലപിള്ള )


37. അക്കിത്തത്തിന്റെ ആദ്യകാല രചനകൾ പ്രസിദ്ധപ്പെടുത്തിയ രാജർഷി മാസികയുടെ പ്രതാധിപരാരായിരുന്നു? 

(ടി ഉണ്ണികൃഷ്ണമേനോൻ, ഒറവങ്കര, പരമേശ്വരമുത്തച്ഛൻ, കെ കെ ഗോപാലപിള്ള)


38. ““ആത്മാവിൽ പറ്റിപ്പിടിച്ചു നിൽക്കുന്ന തൊപ്പകളെല്ലാം പറിച്ചു നീക്കു... അപ്പോൾ കാണാം, ജന്മനാ ഏതൊരു മനുഷ്യനും നല്ലവനനാണ്‌'" ഈ തത്ത്വം അക്കിത്തത്തെ പഠിപ്പിച്ച താര്‌? 

(ഉറൂബ്‌, ഒറവങ്കര, ഇടശ്ശേരി, വള്ളത്തോൾ)


39. കെ എസ്‌ സരോജിനി എന്ന വ്യാജനാമത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവിതകളെ ഴുതിയ കവിയാര്‌? 

(ഒളപ്പമണ്ണ, ഇടശ്ശേരി, അക്കിത്തം, വൈലോപ്പിള്ളി)


40. താഴെ പറയുന്നവരിൽ കേരള കലാമണ്ഡലത്തിന്റെ ചെയർമാനായി പ്രവർത്തിച്ചതാര്‌? 

(എം മുകുന്ദൻ, അക്കിത്തം, സി രാധാകൃഷ്ണൻ, കെ എം പ്രബോധച്ച്ദ്രൻ നായർ)


41. വയൽ എന്ന അർഥത്തിൽ കേരളത്തിലെ ചില പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന നാട്ടു പദം ഏത്‌?

(മടമ്പ്‌, ഓട, കണ്ടം, ഈളൻ) 


42. കിടക്ക" എന്ന പദത്തിന്‌ സമാനമായി പാലക്കാട്‌ പ്രദേശങ്ങളിലുള്ള നാട്ടുപദമേത്‌? 

(പര മ്പ്‌, പിഞ്ഞാണം, മക്കാനി, കോസടി)


43. മലയാളത്തിലെ പ്രാദേശിക വാമൊഴിഭേദങ്ങൾ കുറയാനിടയാക്കിയ സാമൂഹിക സാഹച ര്യങ്ങളിൽ ഒന്ന്‌ താഴെപ്പറയുന്നവയിൽ നിന്ന്‌ കണ്ടെത്തുക? 

(കൂടിയ വിദ്യാഭ്യാസം, തൊഴിലില്ലാ യ്മ, രാഷ്ദ്രീയബോധം, ആരോഗ്യം)


44. “ഉറച്ചുപോയ രീതി” എന്നു നിർവചിക്കാവുന്നത്‌ താഴെ നൽകിയതിൽ ഏതിനെയാണ്‌? 

(ഗദ്യം, ശൈലി, പുരാവൃത്തം, പഴഞ്ചൊല്ല്‌)


45. 'ഗതികേടിലാവുക” എന്നർഥത്തിൽ മലയാളത്തിൽ പൊതുവെ ഉപയോഗിക്കുന്ന ഒരു ശൈലിയാണ്‌? 

(പച്ചപിടിക്കുക, കയിലുകുത്തുക, വഴികേടിലാവുക, ദുർനടപ്പിലാവുക)

തുടർന്നും ഇതുപോലെ സിലബസ് അനുസരിച്ചുള്ള (യുജിസി - നെറ്റ് & കേരളാ PSC -HSST ) നോട്ടുകൾ ലഭിക്കാനായി പരമാവധി ഈ നോട്ടുകൾ ഷെയർ ചെയ്യുക ,ചാനൽ സബ്സ്ക്രൈബ് ചെയ്തു ഞങ്ങളുടെ സോഷ്യൽ മീഡിയ ഫോളോ ചെയ്യുക , തന്നിരിക്കുന്ന ചോദ്യങ്ങളിൽ എതെകിലും രീതിയിലുള്ള തെറ്റുകൾ ഉണ്ടെകിൽ കമന്റ് ചെയ്യുക ,ഉത്തരങ്ങൾ  താഴെ നൽകിയിരിക്കുന്നു 

01 : ശൈലി , 02: 13 , 03 : സ്റ്റൈൽ 04 : ബഫൻ , 

05 : കേരളവർമ വലിയകോയിത്തമ്പുരാൻ ,06 : ഫനളർ 

07 : നാട്ടുഭാഷാ വിദ്യാഭ്യാസ കനകജൂബിലി ,08 : തമിഴ്‌

09: സംസ്കൃതം ,10 : രാമചരിതം, 11 : ചീരാമൻ 

12 : കേരളവർമ വലിയ കോയിത്തമ്പുരാൻ, 13 : റാണി ലക്ഷ്മിഭായി

14 : എസ്‌ ഗുപ്തൻനായർ ,15 : മനസ്സാസ്മരാമി  16 : ഏ ആർ രാജരാജവർമ

17 : അക്കിത്തം, 18 : കേരളപാണിനി, 19 : എം മുകുന്ദൻ, 20 :കെ പി അപ്പൻ

21 : ഒരു ദലിത്‌ യുവതിയുടെ കദന കഥ, 22 : നാരായൺ ,23 : പാർഥ

24 : കരിംബായ്‌ 25 : നോവൽ ,26 : ഇന്ദുലേഖ , 27 : മാർത്താണ്ഡവർമ്മ

28 : കയർ ,29 : ബാല്യകാലസഖി, 30 : ഓടയിൽ നിന്ന്‌ ,31 : അവകാശികൾ

32: രണ്ടാമൂഴം ,33 : പൈങ്കിളിഭാഷ ,34 : മുട്ടത്തുവർക്കി ,35 : നേതാജി

36 : ടി ഉണ്ണികൃഷ്ണ മേനോൻ ,37 : കെ കെ ഗോപാലപിള്ള ,38 : ഇടശ്ശേരി

39 : അക്കിത്തം, 40 : കെ എം പ്രബോധചന്ദ്രൻ നായർ ,41 : കണ്ടം

42 : കോസടി , 43 : കൂടിയ വിദ്യാഭ്യാസം 44 : ശൈലി, 45 : കയിലുകുത്തുക