UGC/NTA-NET Malayalamചോദ്യോത്തരങ്ങൾ മലയാളസാഹിത്യം

01. “ക്ണാപ്പ്  ' എന്ന പ്രയോഗത്തിന്റെ അർഥമെന്ത്‌? 

(ദുരിതം, അഭിമാനം, ഇഷ്ടം, അഹങ്കാരം)


02. മലയാള പ്രയോഗങ്ങളിലെ ശരിതെറ്റുകൾ വിശദീകരിച്ചുകൊണ്ട്‌ കുട്ടികൃഷ്ണമാരാർ രചിച്ച കൃതിയേത്‌? 

(സാഹിത്യസാഹ്യം, സാഹിത്യഭൂഷണം, മലയാള ശൈലി, നല്ല മലയാളം)


03. ഒരു വാകൃത്തിലോ തൊട്ടടുത്തുള്ള വാക്യങ്ങളിലോ ഏതെങ്കിലുമൊരു അക്ഷരം ആവർത്തിച്ചു കൊണ്ടുള്ള രചനാശൈലിക്കുപറയുന്ന പേരെന്ത്‌? 

(വൃത്തം, വക്രോക്തി, രസം, പ്രാസം)


04. മരുമക്കത്തായ വ്യവസ്ഥയില ദായക്രമം എങ്ങനെയുള്ളതായിരിക്കും? 

(പിതൃദായ്ക്രമം, മാതൃദായക്രമം, സാമൂഹികദായ്ക്രമം, യൂഥദായക്രമം)


05. ഇളംകുളം കുഞ്ഞൻപിള്ളയുടെ അഭിപ്രായിൽ കേരളത്തിൽ മരുമക്കത്തായം ആരംഭിച്ചത്‌ ഏത്‌ നൂറ്റാണിൽ? 

(11 , 12, 13, 14)


06. വേലായുധൻ പണിക്കശ്ശേരിയുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയിരുന്ന ത്രൈമാസികം ഏത്‌? 

(പുനർജനി, താളിയോല, താപസം, സമീക്ഷ)


07. അയ്യങ്കാളിയുടെ ജന്മസ്ഥലം ഏത്‌? 

(വെള്ളാങ്ങല്ലൂർ, വെള്ളാനൂർ, വെങ്ങാനൂർ, അഞ്ചു തെങ്ങ്‌)


08. സാധുജന പരിപാലന സംഘം സ്ഥാപിച്ചതാര്‌? 

(കുമാരനാശാൻ, അയ്യങ്കാളി, സഹോദരന യയപ്പൻ, കറുപ്പൻ)


09. സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം ഏത്‌? 

(1910, 1907, 1917, 1908)


10. സർക്കാർ ഉത്തരവനുസരിച്ച്‌ പൊതുവിദ്യാലയത്തിൽ ചേർക്കാൻ അയ്യങ്കാളി കൊണ്ടു പോയ പെൺകുട്ടിയുടെ പേരെന്ത്‌? 

(പഞ്ചമി, ഗൌരി, കാളി, ലക്ഷ്മി)


11. തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ച താര്‌? 

(ഇ എം എസ്‌, എ കെജി, മന്നത്തു പദ്മനാഭൻ, അയ്യങ്കാളി)


12. പുലയ മഹാരാജാവ്‌ എന്ന്‌ അയ്യങ്കാളിയെ വിശേഷിപ്പിച്ചതാര്‌?

 (ശ്രീനാരായണഗുരു, മന്നത്തു പദ്മനാഭൻ, സർദാർ പട്ടേൽ, ഗാന്ധിജി)


13. തർജമ എന്ന വാക്ക്‌ ഏതു ഭാഷയിൽ നിന്ന്‌ വന്നതാണ്‌? 

(സംസ്കൃതം, ജർമൻ, ഇംഗ്ലീഷ്‌, അറബി)


14. താഴെ നൽകിയതിൽ വിവർത്തനം എന്ന അർഥം ലഭിക്കാത്ത വാക്കേത്‌? 

(തർജമ, പരാ വർത്തനം, മൊഴിമാറ്റം, പരിഭാഷ)


15. ആശുവിവർത്തനം എന്നാലെന്ത്‌? 

(സംഭാഷണ വിവർത്തനം, കാവ്യവിവർത്തനം, ശാസ്ത്രവിവർത്തനം, സ്വതന്ത്രവിവർത്തനം)


16. ബഷീറിന്റെ ബാല്യകാലസഖി തമിഴിലേക്ക്‌ വിവർത്തനം ചെയ്താൽ സ്രോതഭാഷ ഏത്‌? 

(തമിഴ്‌, ഇംഗ്ലീഷ്‌, മലയാളം, ചെന്തമിഴ്‌)


17. ഏതുഭാഷയിലേക്കാണോ വിവർത്തനം ചെയ്യുന്നത്‌ ആ ഭാഷയെ എന്തുപറയും? 

(സ്രോത ഭാഷ, ലക്ഷ്യഭാഷ, ലക്ഷണഭാഷ, ഇടനിലഭാഷു)


18. ഒരു ഭാഷയിലെ രചനയുടെ ആശയം മാത്രം മറ്റൊരു ഭാഷയിലേക്ക്‌ ആവിഷ്കരിക്കുന്ന താണ്‌? 

(യ്രന്രവിവർത്തനം, ആശുവിവർത്തനം, പദാനുപദവിവർത്തനം, സ്വതന്ത്രവിവർത്തനം)


19. ഒരു ഭാഷയിലെ രചന മറ്റൊരു ഭാഷയിലെ ലിപിയിലേക്ക്‌ മാറ്റിയെഴുതുന്നതാണ്‌?

 (അനു വർത്തനം, ലിപ്യന്തരണം, പരിവർത്തനം, പരാവർത്തനം)


20. ഐ ആം എ ഗേൾ' എന്ന്‌ മലയാള ലിപിയിലെഴുതുന്നത്‌ എന്തിന്‌ ഉദാഹരണമാണ്‌? 

(അനുവർത്തനം, ലിപ്യന്തരണം, പരിവർത്തനം, പരാവർത്തനം)


21. ഗര്രിയേൽ ഗാർസ്്യേ മാർക്കേസിന്റെ നോവലുകളിൽ കൂടുതലായി കണ്ടുവരുന്ന രചനാ രീതിയാണ്‌? 

(റിയലിസം, റൊമാന്റിസിസം, സർറിയലിസം, മാജിക്കൽ റിയലിസം)


22. മാർക്കേസിന്‌ നോബൽ സമ്മാനം ലഭിച്ച വർഷം ഏത്‌? 

(1972, 1982, 1992, 2002)


23. താഴെ പറയുന്നതിൽ ഗബ്രിയേൽ ഗാർസ്യ  മാർക്കേസിന്റെ നോവൽ ഏത്‌? 

(ഏകാന്തത യുടെ നൂറു വർഷങ്ങൾ, പട്ടം പറത്തുന്നവർ, ചുവപ്പാണെന്റെ പേര്‌, ആൽക്കെമിസ്റ്റ്‌)


24. ഏതു പ്രദേശത്തിന്റെ എഴുത്തുകാരനായാണ്‌ മാർക്കേസ്‌ അറിയപ്പെടുന്നത്‌? 

(കിഴക്കൻ യൂറോപ്പ്‌, ദക്ഷിണ കൊറിയ, ലാറ്റിൻ അമേരിക്ക, ഏഷ്യ)


25. മനുഷ്യനെക്കുറിച്ച്‌ “ബിയിംഗ്‌ ദേർ” എന്നു വിശേഷിപ്പിച്ച ജർമൻ ദാർശനികൻ ആര്‌? 

(സാർത്ര്‌, ദെറിദ, ഗെയ്ഥേ, ഹൈദഗർ?) 


26. വെയ്റ്റിംഗ്‌ ഫോർ ഗോദോ എന്ന നാടകം രചിച്ചതാര്‌? 

(സാമുവൽ ബെക്കറ്റ്‌, ജെയിംസ്‌ ജോയ്സ്‌, വെർജിനായ വൂൾഫ്‌, ഹെർമൻ ഹെസ്സേ )


27. വെയ്റ്റിംഗ്‌ ഫോർ ഗോദോ എന്ന നാടകത്തിന്റെ അതേ പ്രമേയം ഉൾക്കൊള്ളുന്ന കേര ളീയ ഐതീഹ്യം ഏത്‌? 

(പാക്കനാർ കഥ, നാറാണത്തുഭ്രാന്തൻ കഥ, മഹാബലിക്കഥ, പരശുരാ മൻ കഥ)


28. ആയിരത്തിയൊന്നു രാവുകൾ എന്ന അറബിക്കഥയിൽ കഥ പറഞ്ഞ്‌ ജീവൻ സംരക്ഷിച്ച പെൺകുട്ടി ആര്‌? 

(ഷെഹരിയാർ, ഷെഹർസാദ്‌, സൽമ, ലൈല)


29. ഇ എം എസ്സിന്റെ സ്വപ്നം എന്ന ഗ്രന്ഥം രചിച്ചതാര്‌? 

(ബി രാജീവൻ, സി രാധാകു ഷ്ണൻ, അക്കിത്തം, സച്ചിദാനന്ദൻ)


30. വിശേഷനിഷ്ഠം മാത്രമായ ആവിഷ്കാരങ്ങൾക്ക്‌ ഉദാഹരണമാണ്‌? 

(കവിത, നോവൽ, ചരിത്രം, ഡയറിക്കുറിപ്പ്‌)


31. സി രാധാകൃഷ്ണൻ എഴുതിയ നോവൽ ഏത്‌? 

(അനുരാഗത്തിന്റെ ദിനങ്ങൾ, ദൈവ ത്തിന്റെ വികൃതികൾ, അസുരവിത്ത്‌, മുൻപേപറക്കുന്ന പക്ഷികൾ)


32. എഴുത്തച്ഛന്റെ ജീവിതകഥ പ്രമേയമാക്കി സി രാധാകൃഷ്ണൻ എഴുതിയ നോവൽ ഏത്‌? 

(മുൻപേ പറക്കുന്ന പക്ഷികൾ, എല്ലാം മായ്ക്കുന്ന കടൽ, ഇനിയൊരു നിറകൺ ചിരി, തീക്ക ടൽ കടഞ്ഞ്‌ തിരുമധുരം)


33. ഒരു ഭാഷ പ്രവർത്തനനിരതമാകുന്നത്‌ വ്യത്യസ്തകളിലാണെന്ന്‌ സിദ്ധാന്തിച്ച ഭാഷാശാസ്ത്രജ്ഞനാര്‌?  

(ദെറിദ, സൊസ്യ്യൂർ, ചോംസ്‌കി, ലെക്കാൻ)


34. കഥാപാത്രത്തിന്റെ ഭാവവ്യത്യാസങ്ങൾ വിശദമായി കാണിക്കുന്ന കഥയ്ക്ക്‌ ഉദാഹരണ മായി സി രാധാകൃഷ്ണൻ സൂചിപ്പിക്കുന്ന സ്വന്തം രചനയേത്‌? 

(സാക്ഷി, മരുപ്പച്ച, ഭാഗ്യവാൻ, മരീചിക)


35. കോൺക്രീറ്റിനകത്തെ ഇരുമ്പുകമ്പിക്കു സമാനമായി മികച്ച രചനയിലെ ഭാഷയ്ക്കകത്ത്‌ വർത്തിക്കുന്ന ഘടകമായി സി രാധാകൃഷ്ണൻ നിരീക്ഷിക്കുന്നത്‌ ഏതിനെ? 

(വ്യാകരണം, നില പാട്‌, അർഥം, താളം)


36. കുട്ടിക്കാലത്ത്‌ സി രാധാകൃഷ്ണനെ ഭാഷയുടെ ലോകത്തേക്ക്‌ കൈപിടിച്ചു നടത്തിയ ഗുരുനാഥൻ ആര്‌? 

(ഗോവിന്ദപ്പണിക്കർ, നാരായണപ്പണിക്കർ, പദ്മനാഭപ്പണിക്കർ, അച്യുതപ്പ ണിക്കർ)


37. അമ്വയം എന്ന സാഹിത്യവിമർശന ഗ്രന്ഥം രചിച്ചതാര്‌? 

(സി രാധാകൃഷ്ണൻ, പ്രബോധ ച്രദ്രൻ നായർ, ആറ്റൂർ രവിവർമ, ആർ. വിശ്വനാഥൻ?) 


38. നവയുഗം വാരികയുടെ പ്രതാധിപരായി പ്രവർത്തിച്ച ചരിത്രകാരനാരർ? 

(ഇളംകുളം കുഞ്ഞൻപിള്ള, വേലായുധൻ പണിക്കശ്ശേരി, ആറ്റൂർ രവിവർമ, പികെ ഗോപാലകൃഷ്ണൻ)


39. കേരളഭൂമി സ്ഥിതിചെയ്യുന്നത്‌ സഹ്യപർവതത്തിന്റെ ഏതു വശത്താണ്‌? 

(കിഴക്ക്‌, തെക്ക്‌, വടക്ക്‌, പടിഞ്ഞാറ്‌)


40. അറബിക്കടലിന്‌ പ്രാചീനകാലത്ത്‌ പറഞ്ഞിരുന്ന മറ്റൊരു പേരെന്ത്‌?

(ഏഷ്യാറ്റിക്‌ കടൽ, ആഫ്രിക്കൻ കടൽ, ആസ്ട്രിയൻ കടൽ, എരിത്രേയിയൻ കടൽ?)


41. ആദിമ തമിഴ്‌ നിവാസികൾ കിഴക്കുദിക്കിന്‌ പറഞ്ഞിരുന്ന പേരെന്ത്‌?

 (മേക്ക്‌, ദിക്ക്‌, നേർക്ക്‌, കീക്ക്‌)


42. കറുത്ത വർഗക്കാരെ സൂചിപ്പിക്കാൻ നരവംശസാസ്ത്രജ്ഞർ ഉപയോഗിക്കുന്ന സാങ്കേ തിക പദമേത്‌? 

(യൂറോപ്പോയ്ഡ്‌, മംഗളോയ്ഡ്‌, ഏഷ്യാറ്റിക്‌, നീഗ്രോആസ്ത്രലോയ്ഡ്‌?)


43.ഋതുമതികളായ പെൺകുട്ടികളെ വീട്ടിൽ നിന്ന്‌ മാറ്റിനിറുത്തുന്ന കേരളീയ ആചാരമേത്‌? 

(മുറജപം, തീണ്ടാരി, അടക്കം, മറയ്ക്കൽ)


44. പ്രാചീന കേരളത്തിൽ മൃതദേഹങ്ങൾ അടക്കം ചെയ്തിരുന്ന അവശിഷ്ടങ്ങൾക്കു പറയുന്ന പേരെന്ത്‌? 

(നന്നങ്ങാടി, കൊറ്റവെ, മുറജപം, മടലേറൽ)


45. സംഘകാലത്ത്‌ ആരാധിക്കപ്പെട്ടിരുന്ന സ്ത്രീദേവതയൂടെ പേരെന്ത്‌?

 (അവ്വൈയാർ, കണ്ണ കി, കൊറ്റവൈ, സതി)

തുടർന്നും ഇതുപോലെ സിലബസ് അനുസരിച്ചുള്ള (യുജിസി - നെറ്റ് & കേരളാ PSC -HSST ) നോട്ടുകൾ ലഭിക്കാനായി പരമാവധി ഈ നോട്ടുകൾ ഷെയർ ചെയ്യുക ,ചാനൽ സബ്സ്ക്രൈബ് ചെയ്തു ഞങ്ങളുടെ സോഷ്യൽ മീഡിയ ഫോളോ ചെയ്യുക , തന്നിരിക്കുന്ന ചോദ്യങ്ങളിൽ എതെകിലും രീതിയിലുള്ള തെറ്റുകൾ ഉണ്ടെകിൽ കമന്റ് ചെയ്യുക ,

ഉത്തരങ്ങൾ  താഴെ നൽകിയിരിക്കുന്നു 

01:ദുരിതം, 02 : മലയാള ശൈലി ,03:പ്രാസം ,04:മാതൃദായക്രമം, 05: 11

06 : താളിയോല ,07 : വെങ്ങാനൂർ ,08 : അയ്യങ്കാളി ,09 : 1907

10 : പഞ്ചമി , 11 : അയ്യങ്കാളി ,12 : ഗാന്ധിജി ,13 : അറബി,

14 : പരാവർത്തനം , 15 : സംഭാഷണ വിവർത്തനം , 16 : മലയാളം

17 : സ്രോതഭാഷ ,18 : സ്വതന്ത്രവിവർത്തനം 19 : ലിപ്യന്തരണം

20 : ലിപ്യന്തരണം 21 : മാജിക്കൽ റിയലിസം 22 : 1982

23 : ഏകാന്തതയുടെ നൂറു വർഷങ്ങൾ , 24 : ലാറ്റിനമേരിക്ക

25 : ഹൈദഗർ 26 : സാമുവെൽ ബെക്കറ്റ്‌ ,27 : നാറാണത്തുഭ്രാന്തൻ കഥ

28 : ഷെഹർസാദ്‌, 29 : ബി രാജീവൻ,30 : ഡയറിക്കുറിപ്പ്‌ 

31 : മുൻപേ പറക്കുന്ന പക്ഷികൾ ,32 : തീക്കടൽ കടഞ്ഞ്‌ തിരുമധുരം 

33 : സൊസ്യൂർ 34 : മരീചിക 35 : താളം36 : പദ്മനാഭപ്പണിക്കർ

37 : ആർ വിശ്വനാഥൻ 38 : പി കെ ഗോപാലകൃഷ്ണൻ 39 : പടിഞ്ഞാറ്‌

40: എരിത്രേയിയൻ കടൽ, 41 : കീക്ക്‌ 42 : നീഗ്രോ ആസ്ത്രലോയ്ഡ്‌

43 : തീണ്ടാരി 44 : നന്നങ്ങാടി 45 : കൊറ്റവൈ