നവോത്ഥാനം കവിതയിൽ  

1 )-കുമാരനാശാൻ

ചിന്താബന്ധുരവും ലക്ഷ്യാധിഷ്ഠിതവുമായ കാവ്യങ്ങൾകൊണ്ട്‌ മലയാള സാഹിത്യത്തെ പുരോഗതിയുടെ പാതയിലേക്ക്‌ നയിച്ച അദൃശ്യ പ്രഭാവനമായ കവിയാണ്‌ കുമാരനാശാൻ. തെളിഞ്ഞു തെളിഞ്ഞു വരുന്ന ചിന്തകളുടെയും ഈറി ഈറി വരുന്ന ആത്മാനുഭൂതികളുടെയും നീരുറവകളെത്രേ  

കുമാരനാശാൻ കവിതകൾ.

കുമാരനാശാൻ 

(1873-ഏ പ്രിൽ 12-ന്‌)തിരുവനന്തപുരം ജില്ലയിൽ കായിക്കര എന്ന സ്ഥലത്താണ്‌ ആശാൻ ജനിച്ചത്‌  

കുമാരു എന്നാണ്‌ ആശാനെ വിളിച്ചിരുന്നത്‌. 

വിദ്യാഭ്യാസത്തിനുശേഷം കുറച്ചുകാലം അധ്യാപകനായിരുന്നു. 

അധ്യാത്മിക ജീവിതത്തോട്‌ ആദ്യം ആഭിമുഖ്യം കാണിച്ച ആശാൻ 1891-ൽ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചു. എസ്‌.എൻ.ഡി.പി.യുടെ സെക്രട്ടറി, നിയമസഭാ സാമാജികത്വം, ബോധപൂർവ്വമായ സാഹിത്യ പ്രവർത്തനം. വൈവിദ്ധ്യം നിറഞ്ഞ മണ്ഡലങ്ങളിലാണ്‌ ആശാൻ നിലയുറപ്പിച്ചത്‌. 

ആർഷഭാരത സംസ്കാരത്തിന്റെ പ്രതീകമായ ടാഗോർ, ഹിന്ദുമതത്തിന്റെ നവോത്ഥാനത്തിന്‌ ആത്മീയ നേതൃത്വം നൽകിയ ശ്രീരാമകൃഷ്ണപരമഹംസൻ, സ്വാമി വിവേകാനന്ദൻ   ബ്രഹ്മസമാജ പ്രവർത്തകനായ രാജാറാം മോഹൻ റായ്‌ തുടങ്ങിയവരുടെ ജീവിതത്തിൽ നിന്ന്‌ കുറച്ചേറെ വെളിച്ചം ഉൾക്കൊണ്ടു. ഇങ്ങനെ ലഭിച്ച അറിവും ജീവിത ബോധവുമാണ്‌ ആശാന്റെ കാവ്യ ജീവിതത്തിന്റെ മൂലധനം.

കാൽപ്പനിക പ്രസ്ഥാനത്തിൽ ഉൾപ്പെട്ടതാണ്‌ ആശാന്റെ മിക്ക കൃതികളും.

ആശാന്റെ മുഖ്യകൃതികൾ.

വീണപൂവ്‌, 

നളിനി, 

ലീല, 

ചിന്താവിഷ്ടയായ സീത, 

ചണ്ഡാലഭിക്ഷുകി, 

ശ്രീബുദ്ധചരിതം, 

കരുണ, 

വിചിത്ര വിജയം 

തുടങ്ങിയവാണ്‌  

കൂട്ടികൾക്കുവേണ്ടി 

ബാലരാമായണം, 

കവിതാസമാഹാരങ്ങൾ 

പുഷ്പവാടി, 

വനമാല, 

വനമാലിക, 

മണിമാല

ആത്മീയ പ്രേരണകൊണ്ടാവണം, ചില സ്തോത്ര കൃതികളുമായാണ്‌ ആശാൻ സാഹിത്യ രംഗത്ത്‌ കാലു കുത്തിയത്‌. പിന്നീട്‌ നാം കാണുന്നത്‌ സാമൂഹിക നവോത്ഥാനത്തിന്റെ ഭാഗമായി മാറിയ ആശാനെയാണ്‌. ആദർശവാദമാണല്ലേഠ പ്രായേണ കാൽപ്പനിക കവികളുടെ മുഖ മുശ്ര. സാമൂഹി കോന്മുഖമായ വീക്ഷണഗതി പ്രകടമായി കാണുന്നത്‌ ദുരവസ്ഥയിലും ചണ്ഡാലഭിക്ഷുകിയിലൂമൊക്കെ ആദർശവാദത്തിന്റെ പരിസ്ഫുരണം ദർശിക്കാവുന്നതാണ്‌. നളിനി, ലീല, ആനന്ദഭിക്ഷു സീത, ഉപഗുപ്തൻ തുടങ്ങീ കഥാപാത്രങ്ങൾ ആദർശങ്ങളുടെ പ്രതീകമാണ്‌. ത്യാഗം, സ്നേഹം, ആത്മശുദ്ധി തുടങ്ങി പാരമ്പര്യ നന്മകളിലാണ്‌ ആശാൻ വിശ്വാസം

ഭാവഭ്രദതയാണ്‌ ആശാൻ കവിതകളുടെ മുഖമുദ്ര. ക്രാന്തദർശിയായ ഒരു കവിയുടെ ജീവിതബോധത്തിന്റെ തെളിയിക്കുന്ന ആവിഷ്കരണങ്ങളാകുന്നു ആശാന്‍ കവിതകള്‍. ആസ്വാദനത്തെക്കാളേറെ ഉദ്ബോധനപരങ്ങളാണ്‌ ആ കവിതകള്‍. ആശാന്റെ കവിതകളില്‍ ദാര്‍ശനികത്വം, വെളിച്ചം ശാശ്വതമായതിനെക്കുറിച്ചുള്ള വ്യക്തമായ ബോധം ഇവ അന്തര്‍ലിനമായിരിക്കുന്നു.

സ്നേഹത്തില്‍ നിന്നുദിക്കുന്നു ലോകം 

സ്നേഹത്താല്‍വൃദ്ധി നേടുന്നു

സ്നേഹം താന്‍ ശക്തി ജഗത്തില്‍-സ്വയം 

സ്നേഹം താനന്ദമാര്‍ക്കും

സ്നേഹം താന്‍ ജീവിതം ശ്രീമാന്‍ - 

സ്നേഹം വ്യാഹതി തന്നെ മരണം”

ഇപ്രകാരം സ്നേഹത്തെ വ്യാഖ്യാനിച്ച കവി സ്നേഹം പഞ്ചേന്ദ്രിയമാകരുതെന്ന്‌ പറയുന്നു. കാളിദാസനെപ്പോലെ പ്രകൃതിയും മനുഷ്യനും തമ്മില്‍ ഇണങ്ങിച്ചേരുന്ന ചരിത്രമുഹൂര്‍ത്ത ങ്ങള്‍ സൃഷ്ടിക്കാനും അവിടെ മാനവ ചേതനയുടെ നറുമണം വിതറാനും ആശാന്‍ സന്നദ്ധനാകുന്നു.

ആശാന്റെ മഹത്വം

കവിയെന്ന നിലയിലും മാനവികതയുടെ വക്താവ്‌ എന്ന നിലയിലും തനതായ ഒരു വീക്ഷണം ആശാനുണ്ടായിരുന്നു. ഭാരതത്തിന്റെ പൌരാണിക സംസ്കാരം, ഹിന്ദു-ബുദ്ധമതങ്ങളുടെ ഉല്‍കൃഷ്ടാ ശയങ്ങള്‍ ഇവയില്‍ നിന്ന്‌ ഉരുത്തിരിഞ്ഞുവന്നതാണ്‌ ആശാന്റെ ജീവിത വീക്ഷണം.

വിപ്ലവത്തിന്റെ ശുക്രനക്ഷ്രതമായി ആശാനെ പ്രൊഫ. മുണ്ടശ്ശേരി വിശേഷപ്പിച്ചിട്ടുണ്ട്‌. ചരി ര്രപരമായ ഒരു പ്രതിസന്ധിയില്‍ സാമൂഹിക വിപ്ലവത്തിന്‌ നേതൃത്വം വഹിച്ച കവിയാണ്‌ ആശാന്‍. സാമൂഹികമായ ഉച്ചനീചത്വങ്ങളും സ്വാനുഭവങ്ങളുമാണ്‌ ആശാനെ ഇതിന്‌ പ്രേരിപ്പിച്ചത്‌. തന്നില്‍ത്തന്നെ ഉണ്ടായ വിപ്ലവമാണ്‌ ആശാന്റെ വിപ്ലവ ബോധത്തിന്റെ ആദ്യപടി. ഉല്‍കൃഷ്ടാശയനാണ്‌ ആശാന്‍. എന്നാല്‍ പഴമയിലേക്കുള്ള ആശയ തീര്‍ത്ഥാടനം ആശാന്റെ യഥാസ്ഥിതിക മനോഭാവം വ്യക്തമാ ക്കുന്നു. നിലവിലിരിക്കുന്ന വ്യവസ്ഥയെ മാറ്റിവരിക്കാന്‍ നേതൃത്വം കൊടുക്കുന്ന പ്രതിഭാശാലിയാണല്ലോ സാഹിതൃത്തിലെ വിപ്ലവകാരി. മുളപൊട്ടി വികസിക്കുന്ന മാനസിക ചലനങ്ങള്‍ കഥാ പാത്രങ്ങളില്‍ സന്നിവേശിപ്പിച്ചവതരിപ്പിക്കുകയാണ്‌ അദ്ദേഹം. കുട്ടികളുടെ മാനസിക ഭാവങ്ങളും ഹൃദയചലനങ്ങളും ആശാന്‍ എത്രത്തോളം മനസ്സിലാക്കി എന്നതിന്‌ തെളിവാണ്‌ അദ്ദേഹത്തിന്റെബാലകവിതകള്‍ പ്രായോഗികതയും ആദര്‍ശാത്മകതയുമാണ്‌ ആശാന്റെ സ്നേഹ സങ്കല്‍പ്പങ്ങളുടെ അടിസ്ഥാനഘടകം. സ്വാത്രന്ത്യബോധവും സാമൂഹിക സമത്വവും ജീവിതാദര്‍ശങ്ങളായി ഉയര്‍ത്തി പ്പിടിച്ചു അദ്ദേഹം. ആശാന്റെ പ്രകൃതി സ്നേഹം പുക്കളോടുള്ള അദ്ദേഹത്തിന്റെ ഹൃദയവേഴ്ചകളില്‍ കൂടുതല്‍ പ്രകടമാകുന്നു. ജീവിതത്തിന്റെ സൌകുമാരികത്വവും ആഹ്ലാദവും വിഷാദവും അ ദ്ദേഹം പൂക്കളില്‍ ദര്‍ശിക്കുന്നു. ഈ കാവ്യ സങ്കല്‍പ്പം ആശാന്റെ വ്യക്തി വൈശിഷ്ട്യത്തിന്‌ തെളിവാണ്‌.

“മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമമല്ലെങ്കില്‍

മാറ്റുമതുകളീ നിങ്ങളെത്താന്‍”

ആശാന്റെ മനസ്സ്‌ സദാ അസ്വസ്ഥമായിരുന്നു. മനുഷ്യസ്നേഹിയായ അദ്ദേഹത്തിന്‌ വൈ യക്തികവും സാമൂഹികവുമായ പൊരുത്തക്കേടുകള്‍ സമചിത്തതയോടെ നേരിടാന്‍ കഴിയുന്നില്ല എന്നതാണ്‌ ഇതിനു കാരണം

ജനങ്ങളോടൊപ്പം ഇറങ്ങി പ്രവര്‍ത്തിച്ചിരുന്ന കവിയായിരുന്നു ആശാൻ ഒരു പക്ഷേ, ആശാനെപ്പോലെ അന്തഃ സംഘര്‍ഷം അനുഭവിച്ച വേറൊരു കവി മല യാളത്തില്‍ ഉണ്ടാവില്ല 1924-ജനുവരി 16-0൦ തീയതി പല്ലനയാറ്റില്‍ ഉണ്ടായ ബോട്ട്‌ അപകടത്തില്‍ മഹാകവി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

തുടർന്നും ഇതുപോലെ സിലബസ് അനുസരിച്ചുള്ള (യുജിസി - നെറ്റ് & കേരളാ PSC -HSST ) നോട്ടുകൾ ലഭിക്കാനായി പരമാവധി ഈ നോട്ടുകൾ ഷെയർ ചെയ്യുക ,ചാനൽ സബ്സ്ക്രൈബ് ചെയ്തു ഞങ്ങളുടെ സോഷ്യൽ മീഡിയ ഫോളോ ചെയ്യുക , തന്നിരിക്കുന്ന ചോദ്യങ്ങളിൽ എതെകിലും രീതിയിലുള്ള തെറ്റുകൾ ഉണ്ടെകിൽ കമന്റ് ചെയ്യുക