നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് UGC -NET അല്ലെങ്കിൽ പിഎച്ച്ഡി ( PhD ) ബിരുദം - യൂണിവേഴ്സിറ്റികളിലോ കോളേജുകളിലോ ഉള്ള എൻട്രി ലെവൽ തസ്തികയായ അസിസ്റ്റന്റ് പ്രൊഫസർമാർക്ക് ആവശ്യമായ യോഗ്യത എന്താണ്?
UGC NET പരീക്ഷ എഴുതുന്നവരും നെറ്റ് കിട്ടിയവരും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തത നൽകുന്നതിന്, ഇനി പറയുന്ന കാര്യങ്ങൾ കൃത്യമായി വായിച്ചു മനസിലാക്കുക
ഈ വിഷയത്തിലെ ആദ്യ അവ്യക്തത എന്ന് പറയുന്നത് മിനിമം യോഗ്യത എന്താണ് എന്നതാണ്
നിലവിൽ, മാസ്റ്റേഴ്സ് ബിരുദം കൂടെ പിഎച്ച്ഡി ബിരുദം ഉള്ളവരും അല്ലെങ്കിൽ യുജിസി നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET)നേടിയിട്ടുള്ളവരും യൂണിവേഴ്സിറ്റികളിലോ കോളേജുകളിലോ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണ്.
ഇനി ഇവിടെ സംശയംവരാൻ ഉള്ള മറ്റൊരുകാര്യം മാർക്കുമായി ബന്ധപ്പെട്ടതാണ് മിനിമം പിജിക്ക് എത്ര മാർക്ക് ലഭിക്കണം അസിസ്റ്റൻഡ് പ്രൊഫസർ നിയമനം ആയി ബന്ധപ്പെട്ട മാർക്കിന്റെ കാര്യത്തിൽ സംശയം വരേണ്ട കാര്യമില്ല കാരണം
യുജിസി നെറ്റ് എഴുതാനുള്ള ഉള്ള മിനിമം യോഗ്യത PG +55 % മാർക്കാണ് 5 % അഞ്ച് ശതമാനം മാർക്ക് ഇളവ് OBC അതുപോലെ SC / ST മറ്റു അർഹതപ്പെട്ടവർ എന്നിവർക്ക് ലഭിക്കുന്നുണ്ട്
PhD എൻട്രൻസ് എക്സാമിനേഷൻ കാര്യത്തിലും ഇതേ കാര്യങ്ങൾ തന്നെയാണ് മാർക്കറ്റ് അടിസ്ഥാനം ജനറൽ കാറ്റഗറി 55 % ഒബിസി മറ്റു പിന്നോക്ക വിഭാഗങ്ങൾ 5% ഇളവുണ്ട് അതായതു 50% മാർക്ക് .ഇങ്ങനെ NET or PhD കരസ്ഥമാക്കിയ ആളുകൾക്കാണ് അസിസ്റ്റൻഡ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ മിനിമം യോഗ്യത ലഭിക്കുന്നത്
മാർക്കുമായി ബന്ധപ്പെട്ട സംശയം ഇപ്പോൾ മനസ്സിലായിക്കാണും
യുജിസി അപ്പ്രൂവ്ഡ് ആയിട്ടുള്ള ഉള്ള ഏതൊരു യൂണിവേഴ്സിറ്റിയിലും അതേപോലെ അപ്പ്രൂവ്ഡ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിലേക്കും അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുമ്പോൾ യോഗ്യത തന്നെയാണ് ഉണ്ടാവേണ്ടത്
മാർക്കിന്റെയും ,യോഗ്യതയുടെയും പ്രധാന കാര്യങ്ങൾ ഇതെല്ലാമാണ് .
ഇനി അക്കാദമിക് റെക്കോർഡുകൾ എങ്ങനെ പരിഗണിക്കുന്നു എന്ന് പരിശോധിക്കാം Assistant Professor -Entry Level (Level-10)
However, if the period of teaching/Post-doctoral experience is less than one year then the marks shall be reduced proportionately.
Note: (A) (i)M.Phil + Ph.D--- Maximum- 20 Marks
(ii)JRF/NET/SET --- Maximum 10 Marks
(B) Number of candidates to be called for interview shall be decided by the concerned universities.
(C) Academic Score - 84
Research Publications - 06
Teaching Experience - 10
Total :100
(D)SET/SLET score shall be valid for appointment in respective State
Universities/Colleges/Institutions only
നേരിട്ടുള്ള നിയമനകൾക്കു മുകളിൽ നൽകിയ ഗ്രേഡിംഗ് സമ്പ്രദായം പിന്തുടരുന്നിടത്തെല്ലാം അക്കാദമിക് റെക്കോഡിൽ ഇനി പറയുന്നവർക്ക് 5 % മാർക്കിളവുണ്ട് ,അതായതു 50 % മാർക്ക് ഉണ്ടായാൽ മതി .
പട്ടികജാതി/പട്ടികവർഗം/ഭിന്നശേഷിക്കാർ മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC)(നോൺ-ക്രീമി ലെയർ)
പ്രത്യേക ഓർഡറിൽ ആരൊക്കെയാണ് ഭിന്നശേഷിക്കാർ എന്ന് കൃത്യമായി പറയുന്നുണ്ട്
2018 ൽ പുറത്തിറക്കി 2023 ജൂലൈ നിലവിൽ വരുന്ന യുജിസി യുടെ PhD നിർബന്ധമാക്കിയ പുതിയ റെഗുലേഷൻ പ്രകാരം എൻട്രി ലെവൽ ഉൾപ്പെടുന്നില്ല ,
മാത്രമല്ല കോളേജുകളിലേക്കും യൂണിവേഴ്സിറ്റികളിലേക്കുമുള്ള നേരിട്ടുള്ള നിയമനത്തിനാണ് PhD നിർബന്ധമാക്കിയിരിക്കുന്നത്
എൻട്രി ലെവൽ ആയ ലെവൽ-10 (APLevel-10)ഉൾപ്പെടുന്നില്ല എന്നതുകൊണ്ട് തന്നെ എയ്ഡഡ് കോളേജുകളിലേക്കുള്ള നിയമനത്തിന് ഈ റെഗുലേഷൻ ബാധിക്കുന്നില്ല .എന്നാൽ എൻട്രി ലെവൽ (Assistant Professor Level-11 and Level-12 )മുകളിലോട്ടു സ്ഥാനക്കയറ്റം ലഭിക്കണമെകിൽ PhD നിർബന്ധമാണ്.
കൂടുതലായി അറിയാൻ 2018 യുജിസി റെഗുലേഷൻ പരിശോധിക്കുക
പുതുക്കിയ ശമ്പളം All Levels
Post a Comment
Post a Comment