2018 ലെ റെഗുലേഷൻസ്, പ്രകാരം  പിഎച്ച്.ഡി.ബിരുദം (PhD ) 01.07.2021 മുതൽ സർവകലാശാലകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന്  നിർബന്ധിത യോഗ്യതയായിരിക്കും എന്ന തീരുമാനം നിലവിൽ വരുന്ന തീയ്യതി മാറ്റിയിരിക്കുന്നു 

2018 ലെ റെഗുലേഷൻസ്, പ്രകാരം (യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും അധ്യാപകരുടെയും മറ്റ് അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതകളും ഉന്നതവിദ്യാഭ്യാസത്തിൽ നിലവാരം പുലർത്തുന്നതിനുള്ള മറ്റ് നടപടികളും) മാറ്റം വരുമെകിലും ഇപ്പോൾ അതായതു കോവിഡ്-19 പാൻഡെമിക് കണക്കിലെടുത്ത്, പിഎച്ച്.ഡിയുടെ ബാധകമായ തീയതി 01.07.2021 നിന്നും 01.07.2023  നീട്ടാൻ യുജിസി തീരുമാനിച്ചു.  അസിസ്റ്റന്റ് പ്രൊഫസർമാരുടെ നേരിട്ടുള്ള റിക്രൂട്ട്‌മെന്റിനുള്ള മാത്രമാണ് ഈ നിർബന്ധിത യോഗ്യത. അതനുസരിച്ച്, മേൽപ്പറഞ്ഞ ചട്ടങ്ങളിലെ ഭേദഗതി 11.10.2021 ലെ ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഗസറ്റ് വിവരങ്ങൾ നിങ്ങള്ക്ക് പരിശോദിക്കാവുന്നതാണ് 

 2018 ലെ റെഗുലേഷൻസ്,  പ്രകാരം നേരിട്ടുള്ള  നിയമനങ്ങൾക്ക്  മാത്രമാണ് ആണ് ഇത് ബാധകമാകുന്നത് അത് 2018ലെ റെഗുലേഷൻ വന്ന ആ സമയത്ത് തന്നെ നമ്മൾ വീഡിയോ ചെയ്തു അത് ഈ കാര്യം വളരെ വ്യക്തമാക്കിയതാണ് .ഏറ്റവും പുതിയ പുതിയ ഒരു റെഗുലേഷൻ യുഎസിൽ നിന്നും വന്നതിന്റെ  അടിസ്ഥാനത്തിൽ  ഒട്ടനവധി ആളുകൾ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് അറിയാൻ വേണ്ടി വേണ്ടി പലരീതിയിലും കോൺടാക്ട് ചെയ്തിരുന്നു അവർക്ക് വേണ്ടിയാണ് ഇത്തരത്തിൽ ഒരു ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്

നമ്മൾ മനസ്സിലാക്കേണ്ടത്  കേരളത്തിലെ  കോളേജുകളിലേക്ക്  അസിസ്റ്റൻഡ് പ്രൊഫസർ നിയമിക്കുന്നതിനുള്ള  മിനിമം യോഗ്യത യുജിസി നെറ്റ് (UGC-NET) തന്നെയാണ് ആണ് അതിൽ യാതൊരു മാറ്റവും ഈ  റഗുലേഷൻ കൊണ്ടുവന്നിട്ടില്ല കേരളത്തിലെ കോളേജുകളിലേക്കു അസിസ്റ്റൻഡ് പ്രൊഫസർ തസ്തികയിൽ പരീക്ഷക്ക് അപേക്ഷിക്കാൻ നമുക്കുണ്ടാകേണ്ട യോഗ്യത എന്ന് പറയുന്നത് യുജിസി നെറ്റ് (UGC-NET) തന്നെയാണ്

 2018ലെ വന്നിരിക്കുന്ന  റെഗുലേഷൻ  എന്തൊക്കെ കാര്യങ്ങളാണ്  നമ്മൾ ശ്രദ്ധിക്കേണ്ടത് നേരിട്ടുള്ളനിയമനം എന്ന് പറഞ്ഞാൽ 1-ഏതൊക്കെ രീതിയിൽ ആണ്. 2-നിർബന്ധമാക്കാനുള്ള സാഹചര്യങ്ങൾ എന്തൊക്കെയാണ്  . ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാംതന്നെ നമ്മൾ വളരെ കൃത്യമായി മുൻപേതന്നെ വീഡിയോ ചെയ്തു നിങ്ങളെ അറിയിച്ചതാണ്  . അത്തരം കാര്യങ്ങൾ നിങ്ങൾക്ക് അറിയണമെങ്കിൽ  ഞങ്ങളുടെ  മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോ കാണാവുന്നതാണ് ഇപ്പോൾ വന്നിരിക്കുന്ന ഈ നോട്ടീസ് പ്രകാരം  നമുക്ക് മൂന്നുവർഷത്തേക്ക് ഈയൊരു റെഗുലെഷൻ കാലാവധി നീട്ടിയിട്ടുണ്ട് അതിനു കാരണമായി പറയുന്നത് കോവിഡ് 19  മഹാമാരി ആണ് അത്രമാത്രം നിങ്ങൾ മനസ്സിലാക്കുക കൂടുതലൊന്നും തന്നെ ഇതിൽ നമ്മൾ മനസിലാക്കാനില്ല 

ഗസറ്റ് വിജ്ഞാപനം :- Click Here