സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ജൂലൈ 2021 ( SET JULY 2021 ) 

ഹയർ സെക്കണ്ടറി , നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് ( സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ) എൽ ബി എസ് സെന്റർ നടത്തുന്നതാണ് . ]

G.O. ( Rt ) No.2285 / 2021 / GEDN dated 25/03/2021 പ്രകാരം ഈ പരീക്ഷ നടത്തുവാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് എൽ . ബി.എസ്.സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയെയാണ് . സെറ്റ് ജൂലൈ 2021 - ന്റെ പ്രോസ്പെക്ടസും , സിലബസും എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ ലഭ്യമാണ് . 

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50% ത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും , ബി.എഡ് - ഉം ആണ് അടിസ്ഥാന യോഗ്യത . ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് . വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് . LTTC , DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്സകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ് . എസ്.സി. / എസ്.ടി . വിഭാഗത്തിൽപ്പെടുന്നവർക്ക് മാത്രം ബിരുദാനന്തര ബിരുദത്തിന് 5 % മാർക്കിളവ് അനുവദിച്ചിട്ടുണ്ട് .

ബയോ ടെക്നോളജി ബിരുദാനന്തര ബിരുദവും നാച്വറൽ സയൻസ് -ൽ ബി.എഡും നേടിയവർക്ക് ബയോ ടെക്നോളജിയിൽ സെറ്റ് എഴുതാവുന്നതാണ് . അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷ എഴുതാവുന്നതാണ് . 

Educational Qualifications 

1 ) പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്സ് അവസാന വർഷം പഠിച്ചുകൊ ണ്ടിരിക്കുന്നവർ ആയിരിക്കണം . 

2 ) അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് പഠിക്കുന്നവർക്ക് ബി.എഡ് , ബിരുദം ഉണ്ടായിരി ക്കണം . 

3 ) മേൽ പറഞ്ഞ നിബന്ധന ( 1 & 2 ) പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി. ബി.എഡ് . പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷ ത്തിനകം നേടിയിരിക്കണം . അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസ്സായതായി പരിഗണിക്കുന്നതല്ല . 

For Registration 

ഈ പരീക്ഷയ്ക്ക് ഓൺ ലൈൻ ആയി 20/04/2021 മുതൽ 05/05/2021 വരെ രജിസ്ട്രർ ചെയ്യാവുന്നതാണ് .

Application Fee

ജനറൽ / ഒ.ബി.സി . വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും

എസ്.സി. / എസ്.ടി. / പി.ഡബ്ലിയു.ഡി . എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈൻ ആയി ഒടുക്കേണ്ടതാണ്.

Other Certificates 

പി.ഡബ്ലിയു.ഡി . വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടി ഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ,

എസ്.സി. / എസ്.ടി. / വിഭാഗങ്ങളിൽപ്പെ ടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ , 

ഒ.ബി.സി. നോൺക്രീമീലെയർ വിഭാഗ ത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ( 2020 ഏപ്രിൽ 21 നും 2021 മേയ് 5 നും ഇടയിൽ ലഭിച്ചതായിരിക്കണം) ഇവ പാസ്സാകുന്ന പക്ഷം ഹാജരാക്കേണ്ടതാണ് . 

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ 'ഓൺ ലൈൻ ' ആയി രജിസ്റ്റർ ചെയ്തിരിക്കണം . ഇതിനുള്ള നിർദ്ദേശം പ്രോസ്പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട് .  ഓൺലൈൻ രജിസ്ട്രേഷൻ 2021 മേയ് 5 ന് 5 മണിക്ക് മുൻപായി പൂർത്തിയാക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കുന്നതാണ് .

For Prospects :- Click Here

For Syllabus :- Click Here