കേരള പബ്ലിക് സർവീസ് കമ്മീഷൻ 2021 മെയ്യിൽ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും  കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും എന്നുള്ളതാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻന്റെ  ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ   പോസ്റ്റ് ചെയ്തിരിക്കുന്നത് .  നമുക്കറിയാം ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷ  നടത്താനിരുന്നതു  മെയിലാണ് . മെയിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും  നമ്മുടെ ഈ ഒരു സാഹചര്യത്തിൽ നടത്താൻ കഴിയില്ല  സാഹചര്യങ്ങൾ അത്രയും മോശമായ രീതിയിലാണ് മുന്നോട്ടു പോകുന്നത് .നിങ്ങൾ എല്ലാവരും വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് നല്ല രീതിയിൽ പഠനം തുടരുക . ഇനി വരാനിരിക്കുന്ന പരീക്ഷകൾക്കു ശരിയായ രീതിയിൽ കാര്യക്ഷമായി നിങ്ങള്ക്ക് ഈ അവസരങ്ങൾ ഉപയോഗപ്പെടുത്താനാകും . PSC പഠനത്തിന് സഹായകരമാകുന്ന ഒട്ടനവധി യൂട്യൂബ് ചാനലുകൾ ഇന്ന് നമുക് ലഭ്യമാണ് .അതെല്ലാം തന്നെ കൃത്യമായി ഉപയോഗപ്പെടുത്തുക . ഈ സാഹചര്യം അതിജീവിക്കലാണ് നമ്മുടെ മുൻപിലുള്ള വലിയ പ്രതിസന്ധി ,അത് നമ്മളോരോരുത്തരും മനസിലാക്കി ശക്തമായ രീതിയിൽ പഠനം മുന്നോട്ടു കൊണ്ടുപോകുക 

സിലബസ് കൃത്യമായി മനസിലാക്കി , നിങ്ങളുടെ കയ്യിൽ ഉള്ള ബുക്കുകളിൽ നിന്നോ ,ചാനലുകളിൽ നിന്നോ ലഭിക്കുന്ന നോട്ടുകളിൽ നിന്നും നിങ്ങളുടേതായ നോട്ടുകൾ തയ്യാറാക്കുക .പഠനം കാര്യക്ഷമമാക്കാൻ ഏറ്റവും നല്ല മാർഗം എന്ന് പറയുന്നത് സ്വന്തമായി തയ്യാറാക്കുന്ന നോട്ടുകളാണ് .ഇത്തരം നോട്ടുകൾ തയ്യാറാക്കുമ്പോൾ കൃത്യമായി നിങ്ങള്ക്ക് ഓർത്തിരിക്കാനും ,പിന്നീട് എതെകിലും  രീതിയിൽ മറന്നുപോയാൽ ഒരുതവണ വായിച്ചാൽ  തന്നെ കൃത്യമായി നിങ്ങളുടെ ഓർമയിലേക്ക് കാര്യങ്ങൾ വന്നുചേരും 

ഇത്തരം സാഹചര്യങ്ങളെ  പഠിക്കാൻ കൂടുതൽ സമയം നമുക്ക് കിട്ടി എന്ന് മാത്രം മനസിലാക്കി , അനാവശ്യകാര്യത്തിനു പുറത്തുപോകാതെ വീട്ടിലിരുന്നു പഠനം കാര്യക്ഷമായിതുടരുക 

പഠനം തുടരാൻ നിങ്ങള്ക്ക് ലഭ്യമായ എല്ലാ മാർഗ്ഗങ്ങളെയും കാര്യക്ഷമായി ഉപയോഗപ്പെടുത്തുക ,