2009 - ലെ വിദ്യാഭ്യാസ അവകാശ നിയമം ( ആർ.ടി.ഇ.ആക്ട് ) അദ്ധ്യാപകരുടെ നിയമനകാര്യത്തിൽ നിലവാരം ഉറപ്പുവരുത്തുന്നതിന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് . അദ്ധ്യാപകരായി നിയമിക്കപ്പെടുന്ന വ്യക്തികൾക്ക് അദ്ധ്യയനത്തിന്റെ എല്ലാ നിലയിലുമുള്ള വെല്ലുവിളികളെ സമർത്ഥമായി നേരിടുവാനുള്ള അത്യാവശ്യ അഭിരുചിയും കഴിവും ഉണ്ടാകേണ്ടതുണ്ട് . കേരളത്തിൽ ലോവർ പ്രൈമറി , അപ്പർ പ്രൈമറി , ഹൈസ്കൂൾ തലങ്ങളിൽ അദ്ധ്യാപകരായി നിയമിക്കപ്പെടാനുള്ള നിലവാരം നിർണ്ണയിക്കുന്നതിനായി നടത്തപ്പെടുന്ന യോഗ്യതാ പരീക്ഷയാണ് കെ - ടെറ്റ് . 

Category I ലോവർ പ്രൈമറി ക്ലാസ്സുകൾ 

Category II അപ്പർ പ്രൈമറി ക്ലാസ്സുകൾ 

Category III - ഹൈസ്കൂൾ ക്ലാസ്സുകൾ

Category IV ഭാഷാ അദ്ധ്യാപകർ- അറബി , ഹിന്ദി , സംസ്കൃതം , ഉറുദു- യു.പി തലം വരെ പെഷ്യലിസ്റ്റ് അദ്ധ്യാപകർ ( ആർട്ട് & ക്രാഫ്റ്റ് , കായിക അദ്ധ്യാപകർ ) .

എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് പരീക്ഷ നടത്തുന്നത് . 

09-03-18 - ലെ 1866829 / ജെ -3 / 17 / പൊ.വി.വ -ാം നമ്പർ സർക്കാർ പരിപത്രം അനുസരിച്ച് 

1. C - TET പമറി സ്റ്റേജ് പാസായവരെ കെ - ടെറ്റ് കാറ്റഗറി- I ൽ നിന്നും C - TET elementary stage പാസായവരെ കെ - ടെറ്റ് കാറ്റഗറി II ൽ നിന്നും ഒഴിവാക്കാവുന്നതാണ് 

2. NET , SET , M.Phil , PhD , M.Ed എന്നീ യോഗ്യതകൾ നേടിയവരെ കെ - ടെറ്റ് കാറ്റഗറി I മുതൽ IV വരെ നേടുന്നതിൽ നിന്നും ഒഴിവാക്കാവുന്നതാണ് . സൂചന 7 സർക്കാർ ഉത്തരവ് പ്രകാരം MEd ബന്ധപ്പെട്ട വിഷയത്തിൽ ആയിരിക്കണമെന്ന് നിബന്ധനയില്ല . 

3. കെ - ടെറ്റ് കാറ്റഗറി- III വിജയിച്ചവരെ കാറ്റഗറി- II നേടുന്നതിൽ നിന്നും ഒഴിവാക്കാവുന്ന താണ് .

4. കെ - ടെറ്റ് കാറ്റഗറി- I , II എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽ.പി. , യു.പി അദ്ധ്യാപക നിയമനങ്ങൾക്ക് പരിഗണിക്കാവുന്നതാണ് .

അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപായി അപേക്ഷകർ കർശനമായും പ്രോസ്പെക്ടസ് വായിച്ച് മനസ്സിലാക്കിയിരിക്കണം , പ്രോസ്പെക്ടസ് വായിക്കാ ത്തത് മൂലം പരീക്ഷാർത്ഥികൾ വരുത്തുന്ന പിഴവുകൾക്ക് പരീക്ഷാഭവൻ ഉത്തരവാദിയായിരിക്കില്ല എന്ന് പ്രത്യേകം നോട്ടിഫിക്കേഷനിൽ പറയുന്നുമുണ്ട് .ഓരോ വിഭാഗത്തിലും അപേക്ഷിക്കുവാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വിശദമായി പാസ്പെക്ടസിൽ നൽകിയിട്ടുണ്ട് . 

Application Fee 

ഓരോ വിഭാഗത്തിലും അപേക്ഷാഫീസ് 500 / - ( അഞ്ഞൂറ് രൂപ മാത്രം ) രൂപയാണ് . 

പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിനും ഭിന്നശേഷിയുള്ളവർക്കും ഫീസ് 250 / - ( ഇരുനൂറ്റി അമ്പത് രൂപ മാത്രം ) ആയിരിക്കും .

How to Apply 

ഓൺലൈനായി മാത്രമേ , അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ . അപേക്ഷയുടെ പ്രിന്റൗട്ട് , സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല . അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ അപേക്ഷ “ confirm ” ചെയ്യുന്നതിന് മുമ്പായി ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും തിരുത്തലുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ വരുത്തേണ്ടതുമാണ് . എന്നാൽ  " confirm " ചെയ്തതിനുശേഷം യാതൊരുവിധ തിരുത്തലുകളും വരുത്തുവാൻ സാധ്യമല്ല . അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾക്കനുസൃതമായി മാത്രമേ ഹാൾടിക്കറ്റുകൾ ലഭിക്കുകയുള്ളൂ . അപേക്ഷയുടെ സമർപ്പണം , ഫീസ് ഒടുക്കൽ എന്നിവയുടെ വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ നല്കയിട്ടുണ്ട്  . അപേക്ഷകർക്ക് അവർ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ ജില്ല അപേക്ഷാ സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ് . പരീക്ഷാഭവൻ അനുവദിക്കുന്ന പരീക്ഷാ കേന്ദ്രത്തിന്റെ പേര് ഹാൾടിക്കറ്റിലൂടെ അറിയിക്കും , 

Important Dates 

ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി : 28.04.2021

ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി : 06.05.2021 

ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി : 07.05.2021 

വെബ്സൈറ്റിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺ ലോഡ് ചെയ്യേണ്ട തീയതി : പിന്നീട് അറിയി ക്കുന്നതാണ് . 

കോവിഡ് -19 -ന്റെ പശ്ചാത്തലത്തിൽ പരീക്ഷാതീയതി വിജ്ഞാപന ത്തോടൊപ്പം പ്രസിദ്ധീകരിക്കുന്നതല്ല . പരീക്ഷയ്ക്ക് 20 ദിവസം മുൻപ് പരീക്ഷാതീയതി പ്രഖ്യാപിക്കുന്നതാണ് എന്നും നോട്ടിഫിക്കേഷനിൽ പറയുന്നു 

Qualifications 

കാറ്റഗറി 1- ലോവർ പ്രൈമറി ക്ലാസ്സുകൾ അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത

മാർക്കോടെ ഹയർ സെക്കന്ററി / സീനിയർ സെക്കന്ററി ( തത്തുല്യം ) പരീക്ഷ പാസായിരിക്കണം . കൂടാതെ കേരള സർക്കാർ പരീക്ഷാ ബോർഡ് നടത്തുന്ന ട്രെയിൻഡ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ ( ടി.ടി.സി / ഡി.എഡ് / ഡി.എൽ . എഡ് ) പരീക്ഷാ പാസായിരിക്കണം .

അല്ലെകിൽ  45 % മാർക്കോടെ ഹയർ സെക്കന്ററി / സീനിയർ സെക്കന്ററി ( തത്തുല്യം ) പരീക്ഷയോടൊപ്പം എൻ.സി.റ്റി.ഇ - യുടെ 2002 - ലെ ചട്ടങ്ങൾക്കനുസരിച്ച് 2 വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ കൂടി നേടിയവർക്കും അപേക്ഷിക്കാം അല്ലെങ്കിൽ 50 % മാർക്കോടെ ഹയർ സെക്കന്ററി / സീനിയർ സെക്കന്ററി ( തത്തുല്യം ) പാസാവുകയും 4 വർഷത്തെ ബാച്ചർ ഓഫ് എലമെന്ററി എഡ്യൂക്കേഷൻ ( B.El.Ed ) യോഗ്യതയും ഉണ്ടാകണം . 

അല്ലെങ്കിൽ 50 % മാർക്കോടെ ഹയർ സെക്കന്ററി / സീനിയർ സെക്കന്ററി ( തത്തുല്യം ) ജയത്തോടൊപ്പം 2 വർഷത്തെ ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ ( സ്പെഷ്യൽ എഡ്യൂക്കേഷൻ ) യോഗ്യതകൂടി നേടിയവരാകണം . 

കാറ്റഗറി -2 ( അപ്പർ പ്രൈമറി ക്ലാസ്സുകൾ ) അടിസ്ഥാന യോഗ്യത

1 , ബി.എ / ബി.കോം / ബി.എസ്.സി ബിരുദത്തോടൊപ്പം എലമെന്ററി എഡ്യൂക്കേഷനിൽ ദ്വിവൽസര ഡിപ്ലോമ റ്റി.റ്റി.സി / ഡി.എഡ് / ഡി.എൽ.എഡ് . പാസായിരിക്കണം . 

അല്ലെങ്കിൽ 45 % മാർക്കോടെ ബി.എ / ബി.കോം / ബി.എസ്.സി ബിരുദത്തോടൊപ്പം ബാച്ച്ലർ ഇൻ എഡ്യൂക്കേഷൻ ( B.Ed ) / DLEd യോഗ്യതകൂടി ഉണ്ടാകണം . ( NCTE സമയാസമയങ്ങളിൽ പുറപ്പെടുവിക്കുന്ന ചട്ടങ്ങൾ ബാധകമായിരിക്കും ) . 

അല്ലെങ്കിൽ 50 % മാർക്കോടെ ഹയർ സെക്കന്ററി / സീനിയർ സെക്കന്ററി ( തത്തുല്യം ) വിജയത്തോടൊപ്പം 4 വർഷത്തെ ബാച്ച്ലർ ഇൻ എലമെന്ററി എഡ്യൂക്കേഷൻ ( B.El.Ed ) 

അല്ലെങ്കിൽ മാർക്കോടെ ഹയർ സെക്കൻഡറി / സീനിയർ സെക്കൻഡറി ( തത്തുല്യം ) വിജയത്തോടൊപ്പം 4 വർഷത്തെ ബി.എസ്.സി / ബി.എ ഇൻ എഡ്യൂക്കേഷൻ ( BA.Ed Or B.Sc. Ed ) . ) . D.Ed / D.El.Ed , B.Ed അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ് . 50 % എൻ.സി.റ്റി.ഇ മാനദണ്ഡപ്രകാരം ബി.ടെക് ബിരുദം പൈമറി സ്കൂൾ അദ്ധ്യാപക യോഗ്യ തയ്ക്ക് പരിഗണിക്കാത്തതിനാൽ +2 യോഗ്യതയോടൊപ്പം എലമെന്ററി എഡ്യൂക്കേഷനിൽ ദ്വിവൽസര ഡിപ്ലോമ / റ്റി.റ്റി.സി / ഡി.എഡ് / ഡി.എൽ.എഡ് . എന്നിവ പരിഗണിച്ചു കാറ്റഗറി I അല്ലെങ്കിൽ കാറ്റഗറി II പരീക്ഷ എഴുതാവുന്നതാണ് .

കാറ്റഗറി 3 ( ഹൈസ്കൂൾ ക്ലാസ്സുകൾ ) 

ഈ പരീക്ഷ നടത്തുന്നത് ഹൈസ്കൂൾ അസിസ്റ്റന്റ് ( HSA ) ( i ) മലയാളം , ( ii ) ഇംഗ്ലീഷ് , ( ii ) ഹിന്ദി , ( iv ) സംസ്കൃതം ( v ) തമിഴ് ( vi ) കന്നഡ , ( vii ) അറബി , ( viii ) ഉറുദു ( ix ) സോഷ്യൽ സയൻസ് ( x ) ഫിസിക്കൽ സയൻസ് ( xi ) നാച്ചുറൽ സയൻസ് ( xii ) ഗണിതശാസ്ത്രം എന്നിവ ആകാൻ ആഗ്രഹിക്കുന്നവർക്കാണ് . . 

അപേക്ഷിക്കാൻ വേണ്ട കുറഞ്ഞ യോഗ്യത

45 % മാർക്കോടെയുള്ള ബി.എ / ബി.എസ്.സി / ബികോം യോഗ്യതയും അതേ വിഷയത്തിലുള്ള ബി.എഡ് ഡിഗ്രിയും ഉണ്ടായിരിക്കണം . ( കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റികളിൽ നിന്നോ അംഗീകാരമുള്ള ഇതര യൂണിവേഴ്സിറ്റികളിൽ നിന്നോ നേടിയ യോഗ്യത ആയിരിക്കണം )

 അല്ലെങ്കിൽ ബിരുദാനാന്തര ബിരുദത്തിന് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ബി.എഡ് -ന് അഡ്മിഷൻ നേടി വിജയിച്ചവർക്ക് കെ - ടെറ്റ് പരീക്ഷ എഴുതാവുന്നതാണ് . ( സ.ഉ ( കെ ) നമ്പർ 172 / 2018 / പൊ.വി.വ തീയതി : 4/12/2018 ) 

ഗണിതശാസ്ത്രം , ഭൗതികശാസ്ത്രം , രസതന്ത്രം , സസ്യശാസ്ത്രം , ജന്തുശാസ്ത്രം എന്നീ വിഷയങ്ങളിൻമേൽ ഡിഗ്രി നേടിയവർക്ക് 50 % മാർക്കിൽ കുറയാത്ത വിഷയത്തിലുള്ള എം.എസ്.സി എഡ്യൂക്കേഷൻ ( MSc Ed ) ഡിഗ്രി ഉണ്ടെങ്കിൽ കാറ്റഗറി 3 - ന് അപേക്ഷിക്കാവുന്നതാണ് . ( NCERT നടത്തുന്ന മേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചവ ആയിരിക്കണം ) 

സസ്യ - ജന്തു ശാസ്ത്ര വിഭാഗക്കാർക്കും 50 % മാർക്കിൽ കുറയാതെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ നിന്ന് നേടിയ ലൈഫ് സയൻസിൽ ഉള്ള MSc Ed ഡിഗ്രി ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ് . 

45 % ൽ കുറയാതെയുള്ള ബി.എ അല്ലെങ്കിൽ തത്തുല്യ യോഗ്യതയും LTTC / D.LEd ജയിച്ചവർക്കും കാറ്റഗറി മൂന്നിന് അപേക്ഷിക്കാവുന്നതാണ് .

 കാറ്റഗറി - 4 

ഈ പരീക്ഷ നടത്തുന്നത് യു.പിതലം വരെയുള്ള അറബി / ഹിന്ദി / സംസ്കൃതം / ഉറുദു , സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ , കായിക അദ്ധ്യാപകർ ( ഹൈസ്കൂൾ തലം വരെ ) ആർട്ട് & ക്രാഫ്റ്റ് അദ്ധ്യാപകർ ( എൻ.സി.റ്റി.ഇ കുറഞ്ഞ യോഗ്യത പ്രഖ്യാപിക്കുന്നതുവരെ ഗവൺമെന്റ് മാനദണ്ഡങ്ങൾക്കനുസൃതമായി ) ആകാൻ ആഗ്രഹിക്കുന്നവർക്ക് . 

അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത 

അറബി / ഹിന്ദി / സംസ്കൃതം / ഉറുദു ഭാഷാ അദ്ധ്യാപകരാകാൻ യോഗ്യത നേടിയവർ ( യു.പി വരെ ) സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ , കായിക അദ്ധ്യാപകർക്കുള്ള ( കേരള എഡ്യൂക്കേഷണൽ ആക്ട് & റൂൾസ് - ലെ ചാപ്റ്റർ XXxi- ൽ പ്രതിപാദിക്കുന്ന ) യോഗ്യത നേടിയവർക്കും കാറ്റഗറി -4 പരീക്ഷയ്ക്ക് അപേക്ഷിക്കാം 

 ഏതെങ്കിലും വിഷയത്തിൽ കേരള സർക്കാർ / പരീക്ഷാ ബോർഡ് / എൻ.സി.റ്റി.ഇ സർവ്വകലാശാലകൾ അംഗീകരിച്ച സർട്ടിഫിക്കറ്റ് / ഡിപ്ലോമ / ഡിഗ്രി ഇൻ ടീച്ചിംഗ് യോഗ്യതയുള്ളവർക്ക് കെ - ടെറ്റ് - 4 - ന് അപേക്ഷിക്കാവുന്നതാണ് .

Qualifying Marks

15-03-2017 -ലെ സ.ഉ ( കൈ ) നമ്പർ 18 / 2017 / പൊ.വി.വ -ാം നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ജനറൽ കാറ്റഗറിക്ക് 60 % ( 90 മാർക്ക് )

എസ്.സി. / എസ്.റ്റി / ഒ.ബി.സി / ഒ.ഇ.സി വിഭാഗങ്ങൾക്ക് കെ - ടെറ്റ് പാസാകുന്നതിന് മിനിമം മാർക്ക് 55 % ( 82 മാർക്ക് )

പി.എച്ച് വിഭാഗങ്ങൾക്ക് 50 % ( 75 മാർക്ക് )

കെ - ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർക്ക് അനുവദിച്ചിട്ടുള്ള മാർക്കിളവ് SC / ST ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് യോഗ്യതാ പരീക്ഷയിൽ 5 % യോഗ്യത നേടുന്നതിനുള്ള മാർക്കിളവ് അനുവദിച്ചിട്ടുണ്ട് . ( കേരള സർക്കാർ തീരുമാനങ്ങൾക്കും നിയമങ്ങൾക്കും അനുസൃതം ) 

OBC / OEC വിഭാഗത്തിൽപ്പെട്ടവർക്ക് 3 % മാർക്കിളവ് അനുവദിച്ചിട്ടുണ്ട് .

കെ - ടെറ്റ് പരീക്ഷയിലെ ഏതെങ്കിലും ചോദ്യങ്ങൾ ഒഴിവാക്കിയാൽ ചോദ്യങ്ങൾക്കുള്ള മാർക്കിളവ് ടി വിഭാഗത്തിൽ പരീക്ഷ എഴുതിയ എല്ലാവർക്കും ഒരു പോലെ നൽകുന്നതാണ് . ഒഴിവാക്കുന്ന ചോദ്യത്തിന്റെ മാർക്ക് കൂടി ചേർത്ത് 150 മാർക്കിൽ തന്നെ ആയിരിക്കും മൂല്യനിർണ്ണയം നടത്തുന്നത് . 

Negative Marks 

കെ - ടെറ്റ് പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കില്ല . ഒരു തവണ കെ - ടെറ്റ് പരീക്ഷ വിജയിച്ചവർക്ക് വീണ്ടും അതേ കാറ്റഗറിയിൽ പരീക്ഷ എഴുതാൻ സാധി ക്കുന്നതല്ല .

Age Limit 

കെ ടെറ്റ് പരീക്ഷയെഴുതാൻ പ്രായപരിധിയില്ല 

Final Submission 

അപേക്ഷ ഓൺലൈൻ ആയി മാത്രമേ സമർപ്പിക്കാൻ സാധിക്കൂ . " Final Submission ' ' ചെയ്ത് ഫീസ് അടച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അപേക്ഷകൻ സൂക്ഷിക്കേണ്ടതാണ് . അപേക്ഷ " Final Submission ' ചെയ്യുന്നതിന് മുമ്പായി അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ് . തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ EDIT YOUR APPLICATION എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തിരുത്തലുകൾ വരുത്തി വീണ്ടും Submit ചെയ്യുകയും തുടർന്ന് Final Submission നടത്തുകയും ഫീസടയ്ക്കുകയും വേണം . " Final Submission ' ചെയ് കഴിഞ്ഞാൽ പിന്നീട് യാതൊരു വിധ തിരുത്തലുകളും വരുത്താൻ സാധിക്കുകയില്ല . അപേക്ഷ സമർപ്പണത്തിന് ആദ്യമായി പരീക്ഷാ കാറ്റഗറി സെലക്ട് ചെയ്യുക .

 ( ഒന്നിൽ കൂടുതൽ കാറ്റഗറിയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഓൺലൈനായി ഒരു അപേക്ഷ മാത്രമേ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ )

 Final submission- ന് ശേഷം യാതൊരു വിധത്തിലും ഉള്ള തിരുത്തലുകൾ അനുവദിക്കുന്നതല്ല .

അപേക്ഷ Final submit ചെയ്താലുടൻ ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്കിലേക്ക് പോകും . അതിനുമുമ്പായി ആപ്ലിക്കേഷൻ ഐ.ഡി , ആപ്ലിക്കേഷൻ നമ്പർ എന്നിവയുടെ ലിങ്ക് ലഭ്യമാകും . ഇതിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ് . ഓൺലൈനായി ഫീസ് അടയ്ക്കുന്നതിനുള്ള രീതി SBI E - Pay വഴി ( Net Banking , Credit / Debit Card ) തെരഞ്ഞെടുക്കുക . ഫീസ് അടച്ച് കഴിഞ്ഞാലുടൻ അപേക്ഷാ സമർപ്പണം പൂർത്തിയാവുകയും അപേക്ഷയുടെ പ്രിന്റ് എടുക്കാവുന്നതുമാണ് . അപേക്ഷയുടെ പ്രിന്റ് ഔട്ട് നിർബന്ധമായും എടുത്ത് സൂക്ഷിക്കേണ്ടതാണ് .

Admit Card 

 ഹാൾടിക്കറ്റ് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ Application Number , Application ID ഇവ ആവശ്യമാണ് . യോഗ്യരായ അപേക്ഷകൾക്കുള്ള ഹാൾടി ക്കറ്റ് പരീക്ഷാഭവന്റെ സൈറ്റിൽ ലഭ്യമാകുന്നതാണ് . ശരിയായ ഹാൾടിക്കറ്റ് ഇല്ലാത്ത ആരെയും പരീക്ഷാ ഹാളിൽ പ്രവേശിക്കാനോ പരീക്ഷ എഴുതാനോ അനുവദിക്കുകയില്ല . പരീക്ഷ വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ നടത്തുന്നതിനും പിന്നീട് കെ - ടെറ്റ് സർട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനും പരീക്ഷാഹാ ളിലെ ഇൻവിജിലേറ്റർ ഒപ്പ് വച്ച ഹാൾടിക്കറ്റ് ആവശ്യമാണ് . ഹാൾടിക്കറ്റ് നഷ്ടപ്പെട്ടാൽ , ഡ്യൂപ്ലിക്കേറ്റിനായി “ 0202-01-102-92 other receipts ' ' എന്ന ഹെഡിൽ 100 / - അടച്ച് ഒറിജിനൽ ചെലാൻ സഹിതം പരീക്ഷയെഴു തിയ വർഷം , മാസം , രജിസ്റ്റർ നമ്പർ എന്നിവ രേഖപ്പെടുത്തി പരീക്ഷാസെക്രട്ടറിക്ക് അപേക്ഷ നൽകാവുന്നതാണ് . അപേക്ഷയോടൊപ്പം സ്വന്തം അഡ്രസ്സ് എഴുതിയി സ്റ്റാമ്പ് ഒട്ടിച്ച “ 9x24 " സെന്റീമീറ്റർ വലുപ്പത്തിലുള്ള കവർ കൂടി ഉൾപ്പെടുത്തേണ്ടതാ ണ് .

പരീക്ഷയെ സംബന്ധിക്കുന്ന പ്രോസ്പെക്ടസ് ലഭിക്കാൻ:- Click Here,

For Exam Precepts:- Click Here 

കൂടാതെ എസ്.സി.ഇ.ആർ.ടി യുടെ വെബ്സൈറ്റിൽ നിന്ന്  പരീക്ഷയെ സംബന്ധിക്കുന്ന പ്രോസ്പെക്ടസ് ലഭിക്കാൻ - Click Here .