Latest new from UGC

ചാർട്ടേഡ് അക്കൗണ്ടന്റ് (CA), കമ്പനി സെക്രട്ടറി (CS), അല്ലെങ്കിൽ കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടന്റ് (ICWA) പരീക്ഷകൾ ബിരുദാനന്തര ബിരുദത്തിന് തുല്യമായി പരിഗണിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി) തീരുമാനിച്ചു.

സിഎ യോഗ്യത പിജി ഡിഗ്രിക്ക് തുല്യമായി പരിഗണിക്കുമെന്ന് യുജിസി തീരുമാനിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) തിങ്കളാഴ്ച അറിയിച്ചു.  CA, CS, ISWA പരീക്ഷകൾക്ക് യോഗ്യത നേടിയവർ ഇപ്പോൾ ബിരുദാനന്തര ബിരുദ യോഗ്യത നേടിയവർക്ക് തുല്യമായിരിക്കും.

ഐ‌സി‌എ‌ഐ യിൽ നിന്ന് സമർപ്പിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ സി‌എ യോഗ്യതയെ പി‌ജി ഡിഗ്രിക്ക് തുല്യമായി പരിഗണിക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ തീരുമാനിച്ചു. ഇത് ഉന്നത പഠനം നടത്താൻ സി‌എയെ സഹായിക്കുക മാത്രമല്ല ആഗോളതലത്തിൽ ഇന്ത്യൻ സി‌എകളുടെ മൊബിലിറ്റി സുഗമമാക്കുകയും ചെയ്യും.  തിങ്കളാഴ്ച ഐസി‌എ‌ഐ ട്വീറ്റ് ചെയ്തു.

യുജിസി (UGC) ഇത്രയും കോഴ്സുകൾക്ക് ബിരുദാനദരബിരുദ തതുല്യത നൽകിയത് വലിയൊരു അംഗീകാരം തന്നെയാണെന്നും വൗ (WOW)  എന്നുമാണ് ICAI യുടെ CCM - Dhiraj Khandelwal  ട്വീറ്റ് ചെയ്തത് 

യുജിസി യിൽ നിന്നുമുള്ള ഇത്തരത്തിലുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കായി "സംസ്‌കൃതി" എന്ന ഞങ്ങളുടെ സോഷ്യൽമീഡിയ പിൻതുടരുക ,യുജിസി നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായുള്ള നോട്ടുകളും ,ക്ലാസ്സുകളും ,മുൻകാലചോദ്യോത്തരങ്ങളും ഞങ്ങളിലൂടെ നിങ്ങള്ക്ക് ലഭ്യമാണ് 

Our Social Medias for online Education 

Website : Click Here

YouTube : Click Here

Facebook :- Click Here

Instagram : Click Here

Telegram Channel :-Click Here