നിതി ആയോഗ്
- നിതി ആയോഗിൻ്റെ അധ്യക്ഷൻ - പ്രധാനമന്ത്രി
- നിതി ആയോഗിൻ്റെ ആസ്ഥാനം - ന്യൂഡൽഹി
- നിതി ആയോഗിന്റെ ആദ്യ അധ്യക്ഷൻ - നരേന്ദ്ര മോദി
- ആസൂത്രണ കമ്മീഷന് പകരമായി നിലവിൽവന്ന സംവി ധാനം നിതി ആയോഗ്
- ഏത് തരത്തിലുള്ള സ്ഥാപനമാണ് നീതി ആയോഗ് - ഉപദേശക സമിതി
- നിതി ആയോഗിൻ്റെ ലക്ഷ്യങ്ങൾ - വ്യവസായമേഖലയിൽ സർക്കാർ പങ്കാളിത്തം കുറയ്ക്കുക, മധ്യവർഗത്തെ ഉപയോ ഗിച്ച് സുസ്ഥിര സാമ്പത്തിക വളർച്ച, കാർഷിക മേഖലയെ മിശ്രകാർഷിക ഉൽപാദനത്തിലൂടെ പുരോഗതിയിലേക്ക് എത്തിക്കുക, പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തിക സാങ്കേതിക വളർച്ചയ്ക്ക് ഉപയോഗിക്കുക മുതലായവ.
- നിതി ആയോഗിൻ്റെ ആദ്യ ഉപാധ്യക്ഷൻ - അരവിന്ദ് പനഗരിയ
- നിതി ആയോഗിൻ്റെ ആദ്യ സി.ഇ.ഒ. - സിന്ധുശ്രീ ഖുള്ളർ
- നിതി ആയോഗിൻ്റെ ഗവേണിങ് കൗൺസിൽ അംഗങ്ങൾ - സംസ്ഥാന മുഖ്യമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർ/ലഫ്.ഗവർണർമാർ
- നിതി ആയോഗിൻ്റെ ഗവേണിങ് കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നതാര് - പ്രധാനമന്ത്രി
- ഇന്ത്യയുടെ പോളിസി കമ്മീഷൻ എന്നറിയപ്പെടുന്നത് -നിതി ആയോഗ്
- നാഷണൽ ഡെവലപ്‌മെൻ്റ് കൗൺസിലിന് പകരം നില വിൽവന്ന സംവിധാനം - ഗവേണിങ് കൗൺസിൽ
- നിതി ആയോഗിൻ്റെ ഭരണസമിതി - ഗവേണിങ് കൗൺസിൽ
- നിതി ആയോഗ് നിലവിൽവന്ന തീയതി - 2015 ജനുവരി 1
- നിതി ആയോഗ് എന്നതിൻ്റെ പൂർണരൂപം നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യ
- ആസൂത്രണ കമ്മിഷൻ നിർത്തലാക്കി പകരം നിതി ആയോഗ് ആരംഭിച്ച പ്രധാനമന്ത്രി - നരേന്ദ്ര മോദി
- ആസൂത്രണ കമ്മീഷന് പകരം സംവിധാനം ഏർപ്പെടുത്തു ന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയ തീയതി - 2014 ഓഗസ്‌റ്റ് 15
- നിതി ആയോഗിൻ്റെ ആദ്യ യോഗം നടന്നതെന്ന് - 2015 ഫെബ്രുവരി 8
- നിതി ആഗിൻ്റെ ആദ്യ സമ്മേളനം അറിയപ്പെടുന്ന പേര് - ടീം ഇന്ത്യ
- നിതി ആയോഗിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നതാര് - പ്രധാനമന്ത്രി
- ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് സമാനമായി ആസൂത്രണ കമ്മീഷനിലെ പദവി ഏതായിരുന്നു- ആസൂത്രണ സെക്രട്ടറി
- പരമാവധി എത്ര കേന്ദ്രമാരെയാണ് നിതി ആയോഗിൽ എക്സ് ഒഫീഷ്യോ അംഗങ്ങളായി വ്യവസ്ഥ ചെയ്‌തിട്ടുള്ളത് - നാല്
- നിതി ആയോഗിൻ്റെ എക്സ‌് ഒഫീഷ്യോ അംഗങ്ങളെ നിയമിക്കുന്നതാര് - പ്രധാനമന്ത്രി
- നിതി ആയോഗിൻ്റെ ഉപാധ്യക്ഷനെ നിയമിക്കുന്നതാര്-പ്രധാനമന്ത്രി
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment