‘സർവശക്തി’ ഹോർമുസ് കടന്നു: ഇന്ത്യയിലേക്കുള്ള എൽ.പി.ജി ടാങ്കർ യാത്ര തുടരുന്നു

വാഷിംഗ്ടൺ: ഇന്ത്യയിലേക്കുള്ള എൽ.പി.ജി ടാങ്കർ ഹോർമുസ് കടലിടുക്ക് പിന്നിട്ടു. 'എം.ടി സർവശക്തി' എന്ന കപ്പലാണ് 46,313 ടൺ എൽ.പി.ജിയുമായി ശനിയാഴ്ച ഹോർമുസ് കടലിടുക്ക് കടന്നത്. മാർഷൽ ഐലൻഡ്‌സ് പതാക വഹിക്കുന്ന ഈ കപ്പലിൽ 18 ഇന്ത്യക്കാരുൾപ്പെടെ 20 ജീവനക്കാരാണുള്ളത്.

മാർച്ച് മൂന്നിന് യു.എ.ഇയിൽ നിന്ന് പുറപ്പെട്ട കപ്പൽ, യുദ്ധത്തെ തുടർന്ന് പേർഷ്യൻ ഉൾക്കടലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏപ്രിൽ 13-ന് യു.എസ് നാവിക ഉപരോധം ഏർപ്പെടുത്തിയ ശേഷം ഹോർമുസ് കടലിടുക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യൻ കപ്പലാണിത്.

ഈ കപ്പൽ മെയ് 13-ന് വിശാഖപട്ടണത്ത് എത്തും.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi