കേരളത്തിൽ തുമ്പികളുടെ സമൃദ്ധി: പശ്ചിമഘട്ടത്തിൽ നാശഭീഷണി

ജൈവവൈവിധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ടത്തിലെ തുമ്പികളുടെ സമൃദ്ധിയിൽ കേരളം മുന്നിലെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. മറ്റ് മേഖലകളിൽ തുമ്പികളുടെ ഇനങ്ങളിൽ കുറവ് സംഭവിച്ചപ്പോൾ കേരളത്തിൽ വർദ്ധനവുണ്ടായി എന്നത് ശ്രദ്ധേയമാണ്.

പശ്ചിമഘട്ടത്തിലെ തുമ്പികൾ: ഒരു വിലയിരുത്തൽ

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തിൽ 10 വർഷം മുമ്പുണ്ടായിരുന്ന തുമ്പികളിൽ 65 ശതമാനം ഇനങ്ങൾ മാത്രമാണ് നിലവിലുള്ളതെന്ന് ഗവേഷകർ കണ്ടെത്തി. പശ്ചിമഘട്ടത്തിൽ ആകെ കണ്ടെത്തിയ 143 ഇനങ്ങളിൽ 40 കുടുംബങ്ങൾ ഈ മേഖലയിൽ മാത്രം കാണപ്പെടുന്നവയാണ്. കേരളത്തിൽ 33 പ്രാദേശിക ഇനങ്ങൾ ഉൾപ്പെടെ 83 ഇനം തുമ്പികളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

കേരളം തുമ്പികളുടെ താവളം

ശുദ്ധജലസ്രോതസ്സുകൾ സംരക്ഷിക്കുക, മലിനീകരണം ഒഴിവാക്കുക, ആവാസവ്യവസ്ഥ ഉറപ്പാക്കുക എന്നിവയിൽ വനം വകുപ്പിന്റെയും പരിസ്ഥിതി സ്നേഹികളുടെയും ജാഗ്രതയാണ് തുമ്പികൾക്ക് രക്ഷയായത്. കേരളത്തിലാകെ 189 ഇനം തുമ്പികളുണ്ടെന്ന് 'സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസ്' പറയുന്നു.

"അതിസൂക്ഷ്മമായ ആവാസവ്യവസ്ഥ നിലനിർത്താൻ കഴിയുന്നതാണ് കേരളം തുമ്പികൾക്ക് അനുകൂലമാകുന്നത്." — റെജി ചന്ദ്രൻ, ഗവേഷകൻ, സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസ്.

തുമ്പികളുടെ വർഗ്ഗീകരണം (ഇനങ്ങൾ)

പഠനവിധേയമാക്കിയ പ്രധാന ഇനങ്ങളും അവയുടെ എണ്ണവും താഴെ നൽകുന്നു:

  • ചേരച്ചിറകൻ: 11

  • നിഴൽ: 17

  • മരതകം: 4

  • നീരരത്നം: 3

  • അരുവിയിൻ: 5

  • പാൽ: 18

  • നിലത്തൻ: 24

  • കല്ലൻ: 9

  • കടുവ: 25

  • മലമുത്തൻ: 2

  • നീർക്കാവലൻ: 10

  • മരതകക്കണ്ണൻ: 1

  • നീർമുത്തൻ: 52

  • കോമരം: 8

വംശനാശ ഭീഷണി

പരിസ്ഥിതിയുടെ ആരോഗ്യം അളക്കുന്ന 'സൂചകം' എന്നാണ് തുമ്പികൾ അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ തുമ്പികളുടെ കുറവ് ശുദ്ധജലസ്രോതസ്സുകളുടെ നാശത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ, മലിനീകരണം, അണക്കെട്ടുകൾ, കാലാവസ്ഥാ മാറ്റം എന്നിവയാണ് തുമ്പികൾ നേരിടുന്ന പ്രധാന ഭീഷണികൾ.

പുണെയിലെ എം.ഐ.ടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ ഡോ. പങ്കജ് കോപ്പർഡെ, ആരാധ്യ പേരെ, അമേയ ദേശ്പാണ്ഡെ എന്നിവരും കോട്ടയം ആസ്ഥാനമായ സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസിലെ റെജി ചന്ദ്രനും ഉൾപ്പെട്ട സംഘമാണ് 144 കേന്ദ്രങ്ങളിൽ പഠനം നടത്തിയത്.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi