വനിതാ സൂപ്പർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം
ലണ്ടൻ: ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗ് ഫുട്ബോളിൽ പത്തു വർഷത്തിനുശേഷം കിരീടം തിരിച്ചുപിടിച്ച് മാഞ്ചസ്റ്റർ സിറ്റി. കിരീടപ്രതീക്ഷയുണ്ടായിരുന്ന ആഴ്സനൽ കഴിഞ്ഞ ദിവസം ബ്രൈറ്റണോട് സമനില പാലിച്ചതോടെയാണ് (1-1) സിറ്റി കിരീട ജേതാക്കളായത്.
21 കളികളിൽ നിന്ന് 52 പോയിന്റുമായാണ് സിറ്റി കപ്പുയർത്തിയത്. 22 റൗണ്ടുകളാണ് ലീഗിലുള്ളത്. 19 മത്സരം കളിച്ച ആഴ്സനലിന് 42 പോയിന്റാണുള്ളത്. അവശേഷിക്കുന്ന മൂന്ന് മത്സരം ജയിച്ചാലും ആഴ്സനലിന് ഇനി സിറ്റിയെ മറികടക്കാനാകില്ല.
21 കളികളിൽ 46 പോയിന്റുമായി ചെൽസിയാണ് നിലവിൽ രണ്ടാമത്. 2016-ലാണ് സിറ്റി അവസാനമായി കിരീടം നേടിയത്.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment