ബെലാറൂസിന്റെ വിലക്കുനീക്കി ഐ.ഒ.സി.
റഷ്യയുടെ വിലക്ക് തുടരും
സൂറിച്ച്: ബെലാറൂസ് താരങ്ങൾക്ക് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി.) ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ഇതോടെ, 2028 ലോസ് ആഞ്ജലീസ് ഒളിമ്പിക്സിൽ ബെലാറൂസിൽ നിന്നുള്ളവർക്ക് രാജ്യത്തിന്റെ മേൽവിലാസത്തിൽ മത്സരിക്കാം.
2022-ലെ റഷ്യയുടെ യുക്രൈൻ ആക്രമണത്തിന് ബെലാറൂസ് പിന്തുണ നൽകിയതുകൊണ്ടാണ് അന്താരാഷ്ട്ര കായികസംഘടനകൾ ഈ രണ്ടു രാജ്യങ്ങൾക്കും വിലക്കേർപ്പെടുത്തിയത്. ടെന്നീസ് ഉൾപ്പെടെയുള്ള ഇനങ്ങളിൽ രാജ്യത്തിന്റെ മേൽവിലാസത്തിലല്ലാതെ കളിക്കാർ നിഷ്പക്ഷരായി പങ്കെടുക്കാറുണ്ട്.
കായികമത്സരങ്ങളിലോ കളിക്കാരുടെ കാര്യത്തിലോ സർക്കാർ ഇടപെടരുതെന്ന നിബന്ധനയോടെയാണ് വിലക്കുനീക്കിയത്. റഷ്യൻ താരങ്ങൾക്കെതിരായ വിലക്ക് തുടരുമെന്നും ഐ.ഒ.സി. അറിയിച്ചു.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment