സോഷ്യൽ മീഡിയ നിരീക്ഷിക്കാൻ ഇനി മെറ്റയുടെ എലൈറ്റ് ടീം

വർഷ ബാബുരാജ്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ ഉപയോക്താക്കളെ കൂടുതൽ സമയം പിടിച്ചിരുത്താൻ എ.ഐ ഗവേഷകരുടെ ഒരു സംഘത്തെ രൂപീകരിച്ച് മെറ്റ. എം.ആർ.എസ് റിസർച്ച് എന്ന് പേരിട്ടിരിക്കുന്ന ഈ എലൈറ്റ് ടീം ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും പോലുള്ള സമൂഹമാധ്യമങ്ങളിലെ ഓരോ ഉപയോക്താവിന്റെയും താല്പര്യങ്ങൾ നിരീക്ഷിച്ച് അഭിരുചിക്കനുസരിച്ചുള്ള കണ്ടന്റുകൾ അവരുടെ ഫീഡുകളിൽ എത്തിക്കും.

ടിക്ടോക് മുൻ എക്സിക്യൂട്ടീവായ സോങ് ആണ് എം.ആർ.എസ് റിസർച്ച് ടീം തലവൻ. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ പരമാവധി വർദ്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഇഷ്ടപ്പെട്ട വീഡിയോകളും പോസ്റ്റുകളും ഫീഡിലെത്തുന്നതോടെ ഉപയോക്താക്കൾ കൂടുതൽ സമയം സോഷ്യൽ മീഡിയയിൽ ചിലവഴിക്കും. കൂടാതെ പരസ്യ വിഭാഗവുമായി ചേർന്നും എം.ആർ.എസ് റിസർച്ച് പ്രവർത്തിക്കുന്നുണ്ട്.

ഉപയോക്താവ് വാങ്ങാൻ സാധ്യതയുള്ള ഉൽപ്പന്നങ്ങൾ മാത്രം അവർക്ക് മുന്നിലെത്തിച്ച് പരസ്യങ്ങളുടെ വരുമാനം കൂട്ടുകയാണ് മെറ്റയുടെ മറ്റൊരു ലക്ഷ്യം. ഓപ്പൺ എ.ഐ, ഗൂഗിൾ, ആമസോൺ തുടങ്ങിയവയിലെ പ്രഗത്ഭരായ ഗവേഷകരെ ടീമിലെത്തിച്ച് സമൂഹമാധ്യമം വ്യക്തിഗതമാക്കുകയാണ് മെറ്റയുടെ പദ്ധതി.

അതേസമയം, മെറ്റ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുകയാണെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ പുതിയ എ.ഐ മുന്നേറ്റം. എ.ഐ ഏജന്റുകൾ വരുന്നതോടെ മനുഷ്യ അധ്വാനം കുറയ്ക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi